Thursday, March 11, 2010

പ്രബല

അബലയെന്ന നാമധേയം
അതിനി വേണോ വനിതകള്‍ക്ക്‌?
അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.


തൊട്ടിലാട്ടുമിക്കരങ്ങള്‍
തട്ടിമാറ്റിടില്ലിനി
ചിട്ടയോടെ ചിന്തയോടെ
തട്ടകത്തിലേറിടാം.


പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.


‍സഹജസ്നേഹമധുരവും
സമത്വഭാവ പുണ്യവും
സഹനശീല സുകൃതവും
സദാ പകര്‍ന്നു നല്‍കി നാം
പടുത്തുയര്‍ത്തിടാമിനി
പടുത്വമോടെ പുതുയുഗം.


അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.
**************************

വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?

ഗീത.

Copy Right (C)2010 K.C. Geetha.

81 comments:

കാപ്പിലാന്‍ said...

ആഹാ .. നല്ല ഗാനം :)

Anil cheleri kumaran said...

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.

pennungngalude okke time...

ശ്രീ said...

ആഹാ... ഒരു മുദ്രാവാക്യം വിളിയുടെ ഒരിത് ഫീല്‍ ചെയ്യുന്നു :)

നന്നായിട്ടുണ്ട്, ചേച്ചീ

പട്ടേപ്പാടം റാംജി said...

വനിതാ ബില്ലിന്റെ പോക്ക് കണ്ടിട്ട് പറഞ്ഞതും കേട്ടതും കണ്ടതും പാടുന്നതും ഒക്കെ
സമവായം എന്ന കുടുക്കില്‍ കുരുക്കിയിരിക്കുകയാനെന്നു തോന്നുന്നു.

Sukanya said...

സന്തോഷം പങ്കിടാന്‍ ഈ ഞാനും പാടുന്നു. അബലയല്ല ചപലയല്ല ...... :)

OAB/ഒഎബി said...

സംഗതി ഗംഭീരം..
ശ്രീ പറഞ്ഞ അതേ ഫീല് തന്നെയാ എനിക്കും..

താരകൻ said...

വരികളിലെ ആവേശഭരിതമായ താളം പ്രത്യേകം ഇഷ്ടപെട്ടു...

Umesh Pilicode said...

:-)

the man to walk with said...

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.

Rare Rose said...

ഗീതേച്ചീ.,കൊള്ളാം ട്ടോ.ശ്രീ പറഞ്ഞ പോലെ കൈയ്യൊക്കെ ചുരുട്ടിപ്പിടിച്ചു ആവേശപൂര്‍വ്വം മുദ്രാവാക്യം വിളിച്ചു പാടാന്‍ തോന്നുന്ന വരികള്‍.:)

akhi said...

എന്തിനീ മുദ്രാവാക്യങ്ങള്‍;
മനസില്‍ നിറയെ സ്നേഹവും-
നന്മയും ഉണ്ടെങ്കില്‍.....

അഭി said...

ഗീതേച്ചി കൊള്ളാട്ടോ

Manoraj said...

ഗീത,
വനിതാബില്ല് പാസ്സാവുന്നതിന് മുൻപും പാസ്സായതിന് ശേഷവും അമ്മായി അമ്മയും മരുമകളും എല്ലാൻ സ്ത്രീ തന്നെയാണേ.. ഹ..ഹ.. അവിടെ തന്നെയല്ലേ പ്രശ്നം.. സംവരണം അങ്ങിനെയാക്കണം.. ഒരു മരുമകൾക്ക് 33% അമ്മായിഅമ്മ.. അല്ലെങ്കിൽ മറിച്ച്. എപ്പടി.. ?

Anonymous said...

'വരിക വരിക സഹജരേ
സഹനസമരസമയമായ്
അണികള്‍ ചേര്‍ന്നു കൈകള്‍ കോര്‍ത്തു
കാല്‍നടയ്ക്ക് പോക നാം.........'
നമ്മളൊക്ക ജനിക്കും മുമ്പുള്ള കവിതയാണേ......

ഇതല്ലേ കവിതയുടെ മട്ട്.........
പണ്ട് കുഞ്ഞുന്നാളില്‍ ഒരു വീട്ടുസഹായിക്കുട്ടി വവ്വാല്‍ സ്വയം ചൊല്ലുന്നതെന്നു പറഞ്ഞ് ഒരു പാട്ടു പാടിക്കേട്ടത് ഇങ്ങനെ

'പക്ഷിജാതിക്കു പല്ലണ്ടോ
ചൊല്ലുവിന്‍ മൃഗമാണു ഞാന്‍ ' ഏതാണ്ടൊരു മുദ്രാവാക്യം വിളിയുടെ മട്ടായിരുന്നു അതിന്. " പ്രബല " ഞാന്‍ സ്വയം ചൊല്ലിയത് ഈ ട്യൂണിലാണ്.

പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.
ഈ വരികള്‍ ആണ് ഏറ്റവും ഹൃദ്യം........ഇതാണ് പെണ്ണ് തിരിച്ചറിയേണ്ടതും......

വനിതാ ബില്ലിന് ഇനിയും കിടക്കുന്നു കടമ്പകള്‍ ഏറെ. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിദ്ധ്യം കൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബില്ല് തന്നെ വേണ്ടി വരുമായിരുന്നില്ലല്ലോ...... പിന്നെ പുരുഷ- സ്ത്രീ സംവരണം പോരാതെ ജാതി സംവരണം വേണം എന്നാവശ്യപ്പെട്ട പാര്‍ട്ടികളില്‍ എത്ര സ്്ത്രീകള്‍ക്ക് പരിഗണന കൊടുത്തിട്ടുണ്ട് അവര്‍?എല്ലാം വെറും ഗിമിക്‌സ്......

ഇന്നലെ പോസ്റ്റാന്‍ ശ്രമിച്ചതാണ്. ഗൂഗിള്‍ സമ്മതിക്കണ്ടേ?
പിന്നെ താമസിച്ച സ്ഥിതിക്ക് മനോരാജിനു കൂടി ഒരു മറുപടി-അമ്മായിഅമ്മയും ഭാര്യയേയും തമ്മില്‍ യോജിപ്പിച്ചുനിര്‍ത്തേണ്ടത് മകന്‍/ഭര്‍ത്താവ ആണ്്. അവര്‍ക്ക് രണ്ടുപേരോടും തുല്യനീതി പുലര്‍ത്താന്‍ കഴിയാതെ വന്നാല്‍ പ്രശ്‌നങ്ങള്‍ സംഭവ്യം. പിന്നെ അമ്മായിഅച്ഛനും മരുമകനും തമ്മില്‍ വലിയ സ്‌നേഹമാണോ ആവോ? അമ്മ-മകള്‍ അച്ഛന്‍-മകന്‍ ഇവര്‍ തമ്മിലും വഴക്കുണ്ടാകാറുണ്ട്. അത്തരം ചെറിയ കാര്യങ്ങളും വനിതാബില്ലും തമ്മില്‍ എന്തു ബന്ധമെന്താണ് മാഷേ?

Typist | എഴുത്തുകാരി said...

അബലയല്ല, ചപലയല്ല സ്ത്രീ എന്നു് അവള്‍ തന്നെയാണ് ആദ്യം വിശ്വസിക്കേണ്ടതു്.

രഘുനാഥന്‍ said...

ആഹാ...ബില്ല് പാസായപ്പോള്‍ തന്നെ ഇത്രേം...ഇനി എന്തൊക്കെ കേള്‍ക്കേണ്ടി വരും കര്‍ത്താവേ...

(കവിത കൊള്ളാം കേട്ടോ..പഴ പുന്നപ്ര വയലാര്‍ സമര ഗാനം പോലെ...)

ഷൈജൻ കാക്കര said...

വനിത ബില്ലിനുമുൻപും സ്ത്രീ അപലയല്ല.

നിലാവര്‍ നിസ said...

വനിതാ ബില്ലിന്റെ ബലത്തില്‍ അല്ല ചേച്ചീ..
ഇപ്പോഴും പാടാന്‍ കഴിയുന്ന ഗാനം തന്നെ ഇത്..
ഒത്തൊരുമിച് ഈ ഗാനം പാടാന്‍ ഞങ്ങള്‍ മൊത്തം പെണ്ണുങ്ങള്‍ക്കും കൊതിയാകുന്നുണ്ടേ..:)

ഒഴാക്കന്‍. said...

ക്ഷമ ആട്ടിന്‍ സൂപിന്റെ ഫലം ചെയ്യും എന്നാണ് വെപ്പ്. ക്ഷമിച്ചിരിക്കുന്നു !

Vinodkumar Thallasseri said...

Let yr optimism come true.

jyo.mds said...

ഞാനും പാടുന്നു-അബലയല്ല,ചപലയല്ല,പ്രബലയെന്ന്....

ഗീത said...

കാപ്പൂ, ആദ്യകമന്റിന് നന്ദി. ഗാനം ആസ്വദിച്ചതിനും.

കുമാരാ, ഇത്രനാള്‍ ‘ടൈം’ നിങ്ങളുടേത് മാത്രമായിരുന്നില്ലേ, ഇനി അത് ഞങ്ങളുടേതും കൂടിയാവട്ടേ.

ശ്രീ, മുദ്രാവാക്യം പോലൊന്നും വിചാരിച്ചല്ല എഴുതിയത്. വിഷയം ഇതായതു കൊണ്ടാവാം അങ്ങനൊരു ട്യൂണ്‍ വന്നുപോയി.

റാംജീ, എന്നെങ്കിലും അതു പാസ്സാവും. കാലത്തിനു മാറിയല്ലേ പറ്റൂ.

സുകന്യ, നമുക്ക് കൈകള്‍ കോര്‍ത്ത് നിന്ന് പാടാം.

ഒഎബി, സന്തോഷം കേട്ടോ.

താരകന്‍, അപ്പോള്‍ താളം പിടിച്ച് പാടാന്‍ ഞങ്ങളുടെ ഒപ്പം കൂടുമല്ലോ അല്ലേ?

ഉമേഷിന്റെ ആ ചിരി കണ്ട് ഞാനും ചിരിക്കുന്നു.

ദി മാന്‍... അങ്ങനെയല്ലേ വേണ്ടത്?

റോസേ, നമുക്ക് പാടാം ഒരുമിച്ച്. വളരെ സന്തോഷം.

ഗീത said...

akhi, സ്ത്രീമനസ്സില്‍ സ്നേഹവും നന്മയും ഉണ്ട് തന്നെ, പുരുഷനെക്കാള്‍ കൂടുതലായി. പക്ഷേ ആ ഗുണഗണങ്ങള്‍ കൊണ്ട് അവള്‍ എന്തു നേടി, ചൂഷണം ചെയ്യപ്പെടുകയല്ലാതെ? മുദ്രാവാക്യം വിളിക്കണമെന്നൊന്നുമുദ്ദേശിച്ചല്ല, മനസ്സിലെ സന്തോഷം ഒന്നു പകര്‍ത്തിപ്പോയി, ഒരിത്തിരി ആവേശത്തോടെ തന്നെ.

അഭി, സന്തോഷം കേട്ടോ.

മനോരാജ്, അമ്മായി അമ്മയും മരുമകളും ഒരു കുടുംബത്തിലെ അംഗങ്ങള്‍. ചട്ടിയും കലവുമാകുമ്പോള്‍ തട്ടിയും മുട്ടിയും കിടക്കും എന്നു കേട്ടിട്ടില്ലേ? ഒരാവശ്യം വരുമ്പോള്‍ അവര്‍ ഒന്നിച്ചു തന്നെ നില്‍ക്കും. എന്റെ ജീവിതത്തില്‍ അമ്മായിഅമ്മ, നാത്തൂന്‍ പോര് ഇതൊന്നും ഉണ്ടായിട്ടില്ല. എന്റെ അമ്മായി അമ്മ വളരെ നല്ല ഒരു സ്ത്രീ ആയിരുന്നു. ഇന്നും അവരെ ഓര്‍ക്കുമ്പോള്‍ കണ്ണു നിറഞ്ഞുപോകും. അത്രയ്ക്ക് സ്നേഹമയി.
പിന്നെ അവര്‍ സ്ത്രീകളായതു കൊണ്ടാണ് വഴക്കിടുന്നത് എന്ന ധ്വനി അല്ലെങ്കില്‍ ധാരണ ശരിയല്ല. കുടുംബത്തില്‍ പുരുഷ അംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറില്ലേ? മൈത്രേയിയുടെ കമന്റും വായിക്കൂ.

മൈത്രേയീ, ശരിയാണ്, ഈ പാട്ട് എന്റെ കുഞ്ഞുന്നാളില്‍ അമ്മാവന്‍ പാടുന്നത് കേട്ടിട്ടുണ്ട്. അര്‍ഹതപ്പെട്ടത് യഥാര്‍ത്ഥത്തില്‍ 33.3% അല്ല 50% തന്നെയാണ്. അത് അറിഞ്ഞു തന്നിരുന്നെങ്കില്‍ ചോദിച്ചു വാങ്ങേണ്ടിയോ പിടിച്ചു പറിക്കേണ്ടിയോ വരില്ലായിരുന്നല്ലോ.
ഇത്രയും വിശദമായ അഭിപ്രായമെഴുതി പ്രോത്സാഹിപ്പിച്ചതിന് ഏറെ നന്ദി മൈത്രേയീ.

എഴുത്തുകാരീ, തീര്‍ച്ചയായും ആ ആത്മവിശ്വാസം തന്നെയാണ് ആദ്യം വേണ്ടത്.

രഘുനാഥാ, ചെവി മുറുകെ കൊട്ടിയടച്ചോളൂട്ടോ. :) അത് നിയമമാകാന്‍ ഇനിയും കടമ്പകള്‍ കിടക്കയല്ലേ? പ്രോത്സാഹനത്തിന് നന്ദി.

കാക്കരേ, സ്ത്രീക്ക് ‘അപല’എന്നൊരു പേരില്ലല്ലോ .. :):)
പക്ഷേ അവളെ പണ്ടേ പറഞ്ഞു വിശ്വസിപ്പിച്ചു വച്ചേയ്ക്കുകയല്ലേ അബലയാണെന്ന്.

നിസ, അതിഷ്ടമായീട്ടോ. ഒത്തൊരുമിച്ച് തന്നെ പാടാം നമുക്ക്. നിസ എവിടെയായിരുന്നു? കാണാനേ ഇല്ലല്ലോ?

ഒഴാക്കന്‍, പുരുഷ‘കേസരി’യാണെങ്കില്‍ ക്ഷമിക്കുക മാത്രമല്ല പിന്തുണയും പ്രോത്സാഹനവും ഏകുകയും ചെയ്യും. ആ ക്ഷമയ്ക്ക് നന്ദി കേട്ടോ.

വിനോദ്, ആ ആശംസകള്‍ക്ക് നന്ദി. Sure, we are very optimistic about that.

ജ്യോ, ഒപ്പം പാടുന്നു. ആദ്യസന്ദര്‍ശനത്തിന് നന്ദി ജ്യോ.

Unknown said...

:>

പൊറാടത്ത് said...

നന്നായി ഗീതേച്ചീ.... നല്ല ആവേശത്തിലാണല്ലോ :)

ആ അവസാന ജാമ്യാപേക്ഷയുടെ ആവശ്യമുണ്ടോ?!! :)

ഷൈജൻ കാക്കര said...

ഗീത.... അക്ഷരതെറ്റിൽ കയറി ചിരിക്കല്ലെ!

അബലയെന്ന്‌ പഠിപ്പിച്ചവർ മാറ്റി പഠിപ്പിക്കുന്നത് വരെ കാത്തിരിക്കേണ്ട, നമുക്കെല്ലാവർക്കും കൂടി പ്രബലയാണെന്ന്‌ തെളിയിക്കാം.

Shaiju E said...

chechi ugranayirikkunnu

ഒരു നുറുങ്ങ് said...

പ്രബലപ്രയോഗം സ്ഥാനത്ത് തന്നെ !
ഇനി പാഗത്ഭ്യം തെളിയട്ടെ !
ഇരു കരങ്ങളും ചുരുട്ടി വിളിക്കൂന്നെ,ഈ മുദ്രാവാക്യങ്ങള്‍...പുരുഷകേസരികള്‍ ഞെട്ടി
വിറ കൊള്ളട്ടെ ! കോട്ടകൊത്തളങ്ങളുടെ
അടഞ്ഞ വാതിലുകള്‍ തുറക്കട്ടെ !

ആശംസകള്‍

Sreekumar B said...

അമ്മയെ പോലെ സ്നേഹിക്കുന്ന സ്ത്രീകളും, മദാലസകളായി ന്ര്ത്തം ചെയ്തു മയക്കുന്ന സുന്ദരികളും ഒന്നും അല്ല വനിതാ ബില്ലിലൂടെ രാഷ്ട്രീയ ശക്തികളായി മാറുക. മായാവതിയെ പോലെ ഗുണ്ട വനിതകള്‍. എന്താവുമെന്ന്നു കണ്ടറിയണം ഇനി വരാന്‍ പോകുന്നത്

ഉപാസന || Upasana said...

ഗീതേച്ചി :-)

ramanika said...

ഇഷ്ടപെട്ടു..

ഹംസ said...

കവിത ഇഷ്ടമായി..

വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?

ഇതു വായിച്ചപ്പോള്‍ അറിയാതെ ഒന്നു ചിരിച്ചു പോയി.

Wash'Allan JK | വഷളന്‍ ജേക്കെ said...

"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ"
മുമ്പ് കമന്റിയവര്‍ പറഞ്ഞത് പോലെ ഒരു മുദ്രവാക്യശീലുണ്ട്. അസ്സലായി.
ഒരു ബില്ലല്ല. അബലയല്ലെന്ന തിരിച്ചറിവും ആത്മവിശ്വാസവുമാണ് ഓരോ സ്ത്രീയ്ക്കും വേണ്ടത്. നമുക്ക് ഒരുപാടു ബില്ലുകള്‍ ഉണ്ട്. പക്ഷെ എത്രയെണ്ണം പ്രാവര്‍‍ത്തികമാണ്?
സ്ത്രീകള്‍ ചാഞ്ഞ മരങ്ങള്‍ ആവാതിരി‍ക്കട്ടെ, മറ്റുള്ളവര്‍ക്ക് (പുരുഷസ്ത്രീ ഭേദമന്യേ) ഓടിക്കേറാന്‍..

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒരു കോംപ്ലിമെന്റ് .
"യമുനാപുളിനങ്ങളേ..." പാട്ട് അസ്സലായി. പല ആവര്‍ത്തി കേട്ടു...

Unknown said...

കൊള്ളാം കലക്കി അദ്യ വരികള്‍ വയിചപ്പൊളെ എനിക്കു തൊന്നി ഇതു സംവരണം കൊണ്ടെഴുതിയതനെന്നു കൊള്ളാം .... അമ്മ അലെങ്കില്‍ സ്ത്രി അരെന്നു മനസിലാക്കിയവര്‍ക്കെ അതിന്റെ വില അറിയു ... ചുമ്മതെ പറയാം പക്ഷെ ജീവിത യത്രയില്‍ അതു മനസിലക്കാന്‍ ശ്രമിക്കുന്നവര്‍ മിടുക്കന്‍....

ഹരിയണ്ണന്‍@Hariyannan said...

നാലുകാലിലന്തിയില്‍
വലിഞ്ഞുകേറിവന്നൊരാ
കെട്ടിയോന്റെമുട്ടുകാലു
തല്ലിനീയൊടിക്കണോ?

അപ്പുറത്തെവീട്ടിലെന്നു
മുച്ചതൊട്ടിരുട്ടുവോളം
കണ്ടവന്റെ സങ്കടങ്ങള്‍
ചര്‍ച്ചചെയ്തിരിക്കണോ?

സ്കൂളുവിട്ടുവന്ന ചെക്ക-
നിറ്റുനീരുനല്‍കിടാതെ
സീര്യലിന്റെ നീറ്റലില്‍ നീ
കണ്ണുനീരുവാര്‍ക്കണോ?

പ്രബലയെന്നുചൊല്ലിയാ-
ലുമൊട്ടുമര്‍ത്ഥമില്ലതില്‍
വരുത്തണം ബലം,സ്വയം
പൊളിക്ക നീ വരമ്പുകള്‍ !!

jayanEvoor said...

നല്ല ഗാനം.
എല്ലാ ആശംസകളും!

Anonymous said...

ഹരിയണ്ണന്‍ മാഷേ, മറുപടിക്കവിത കൊള്ളാം, ഒരേ രാഗം, താളം...TIT FOR TAT! തിരിച്ച് കവിതയില്‍ ഒരു മറുപടി പ്രബലാകര്‍ത്രി തരട്ടെ!

പിന്നെ സ്ത്രീകള്‍ ഇങ്ങനെയൊക്കെയായെങ്കില്‍ അതിന് ഒരു വലിയ അളവു വരെ കുറ്റക്കാര്‍ അവരുടെ കുടുംബങ്ങളിലുള്ള പുരുഷന്മാര്‍ തന്നെയാണ്. എല്ലാ പുരുഷകേസരികളും ഇപ്പറഞ്ഞതൊന്നും ചെയ്യാത്ത മഹാന്മാരുമാവില്ല.

സംവരണം എന്ന അപ്പക്കഷണമില്ലാതെ സ്ത്രീകള്‍ ജയിച്ചു വന്നു ഭരിക്കണം എന്നാണാഗ്രഹം. പക്ഷേ പാര്‍ട്ടികളിലെല്ലാം പുരുഷാധിപത്യമാണ്. മനസ്സറിഞ്ഞ് ആരും വനിതകള്‍ക്ക് പൊങ്ങിവരാന്‍ അവസരം നല്‍കില്ല. ഇല്ലെങ്കില്‍ ഈ സംവരണമേ വെണ്ടി വരില്ലായിരുന്നുവല്ലോ.

താങ്കളുടെ കുടുംബത്തിലെ സ്ത്രീകളെ പൊങ്ങിവരാന്‍ ഒരു കൈത്താങ്ങു നല്‍കി പൊക്കിക്കൊണ്ടു വരാന്‍ ശ്രമിക്കൂ മാഷേ.....അവള്‍ താങ്കളുടെ അമ്മയോ, പെങ്ങളോ, സഹോദരിയോ, ഭാര്യയോ, മകളോ ആരോ ആവട്ടെ.....അവള്‍ക്കു കരുത്തോടെ നില്‍ക്കുവാന്‍ അവസരം നല്‍കൂ. അതിനു സഹായം ചെയ്യൂ...മനസ്സു വച്ചാല്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അങ്ങിനെ ഓരോ പുരുഷനും ചിന്തിച്ചാല്‍ എല്ലാ കാര്യങ്ങളും ശരിയാകും..

സ്വന്തം സൗകര്യങ്ങള്‍ കുറഞ്ഞുപോകുമെന്നതുകൊണ്ട് ഭാര്യയെ ജോലിക്കു വിടാത്തവര്‍ പോലുമുണ്ട്. എന്നിട്ട് ഭാര്യ സീരിയല്‍ കാണുന്നതോ കുറ്റം....

ഒരു സ്ത്രീക്ക് ഉയര്‍ന്നു വരണമെങ്കില്‍ പുരുഷന്റെ പത്തിരട്ടി ഇച്ഛാശക്തി വേണം. കാരണം വീട്ടുജോലി ,കുട്ടികളെ നോട്ടം തുടങ്ങിയ പണിമുടക്ക് പോലും അനുവദനീയമല്ലാത്ത അവശ്യസര്‍വ്വീസ് നടത്തുന്നത് അവളാണ്. ഒരു സ്ത്രീക്ക് സ്വന്തം വീട്ടില്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതാണ് ഏറ്റവും ശ്രമകരം(ആശയമാണ്) എന്ന് സാമുവല്‍ ബക്കിറ്റ് പറഞ്ഞിട്ടുണ്ട്. അതെത്ര ശരി.
ഇനിയും കാണാം താങ്കളുടെ ബ്ലോഗിലൂടെ.......

ഗീത said...

പാലക്കുഴീ, ആ ചിരി പോലെ ഞാനും ചിരിക്കുന്നു.

പൊറാടത്ത്, സന്തോഷം കേട്ടോ.
പിന്നെ, ആ ജാമ്യാപേക്ഷ - ഇതില്‍ എതിര്‍പ്പുള്ള പുരുഷ‘കേസരി’കളും കാണുമല്ലോ. ഇവര്‍ കാഴ്ചയില്‍ മാത്രമേ ‘കേസരികള്‍’ ആയിരിക്കൂ. ഉള്ളിന്റെ ഉള്ളില്‍ അല്ല. യഥാര്‍ത്ഥ കേസരികള്‍ സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുകയേ ഉള്ളൂ ഇക്കാര്യത്തില്‍. അങ്ങനെ അല്ലാത്തവര്‍ ഒരല്‍പ്പം മയപ്പെട്ടോട്ടേ. ഒരെതിര്‍പ്പ് ഒഴിവാക്കാമല്ലോ ! :)

കാക്കരേ, പിണങ്ങല്ലേ. പണ്ടേ ഞാനിങ്ങനെയാ, അക്ഷരത്തെറ്റു കണ്ടാല്‍ അരിയാതെ ചിരിച്ചു പോകും. സോറി ട്ടോ.
ഞങ്ങളുടെ ഒപ്പം കൈ കോര്‍ക്കാന്‍ കൂടുന്നതില്‍ വലിയ സന്തോഷം.

ഷൈജൂ, വളരെ സന്തോഷം.

ഒരു നുറുങ്ങ്, ആ ആശംസകള്‍ക്കൊക്കെ ഏറെ നന്ദിയുണ്ട്. പുരുഷകേസരികള്‍ ഞെട്ടി വിറയ്ക്കണം എന്നൊന്നും ആഗ്രഹിക്കുന്നില്ല. പകരം അവര്‍ക്കൊപ്പം നില്‍ക്കാന്‍ സ്ത്രീകള്‍ക്കും അര്‍ഹതയും അവകാശവും ഉണ്ടെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം എന്ന ആഗ്രഹമാണ്.

sree, ഇക്കാലത്ത് സ്ത്രീക്ക് ഇത്തിരി ഗുണ്ടായിസവും വേണം. പക്ഷേ കാലക്രമേണ അതുമാറും. നന്മയും സ്നേഹവും കൈമുതലായുള്ളവര്‍ വരും ഈ പ്രവൃ‍ത്തിമണ്ഡലത്തിലേക്ക്.

ഉപാസനേ..:) :)

രമണിക, സന്തോഷം.

ഹംസ, അത് വായിച്ച് ചിരിച്ചല്ലോ. അതും സന്തോഷം .

വഷളന്‍, ഈ പേരിന് കടക വിരുദ്ധമായി,
“സ്ത്രീകള്‍ ചാഞ്ഞ മരങ്ങള്‍ ആവാതിരി‍ക്കട്ടെ, മറ്റുള്ളവര്‍ക്ക് (പുരുഷസ്ത്രീ ഭേദമന്യേ) ഓടിക്കേറാന്‍..” ഇത്ര നല്ല ഒരുപദേശം തന്നതിന് മനസ്സു നിറഞ്ഞ നന്ദി.
യമുനാ പുളിനങ്ങളേ.. കേട്ടതിനും നന്ദി. പണ്ട് എഴുതിയതാണ്. ശ്രീ. കല്ലറ ഗോപന്റെ സംഗീതമാണ് അതിന് ഇത്ര ജീവന്‍ കൊടുത്തത്. ലിറിക്സ് പണ്ട് പോസ്റ്റിയിരുന്നു.

ബിനീഷ്, ആ പറഞ്ഞത് നേര്. വന്നതില്‍ വളരെ സന്തോഷം കേട്ടോ.

ജയന്‍ ഏവൂര്‍, ഗാനം ആസ്വദിച്ചതിനും ആ ആശംസകള്‍ക്കും നന്ദി.

ഹരിയണ്ണോ, ഗുരോ, ഈ കവിതക്കമന്റ് നല്ല ഇഷ്ടമായി. അപ്പോള്‍ ഉത്തരം ഇതാ സ്റ്റാന്‍സാ ബൈ സ്റ്റാന്‍സാ : (ഉത്തരം കവിതയില്‍ തന്നെ തരണം എന്ന് മൈത്രേയി നിര്‍ദേശിച്ചിരിക്കുന്നെങ്കിലും തല്‍ക്കാലം ഗദ്യത്തില്‍)
സ്റ്റാന്‍സാ 1. നാലുകാലിലന്തിയില്‍ എത്തിയാലും മനസ്സിലൊരു സ്നേഹച്ചാലുറവ സൂക്ഷിക്കുന്നയാളാണെങ്കില്‍ മുട്ടുകാല് തല്ലി ഒടിക്കില്ല. മറിച്ചാണെങ്കില്‍ ഇതും ഒരു ഓപ്ഷന്‍ ആണ്. :)
സ്റ്റാന്‍സ 2&3. മറ്റൊരു പണിയും ഇല്ലാത്തതു കൊണ്ടല്ലേ അവരിതൊക്കെ ചെയ്യുന്നത്. നേരം പോകണ്ടേ. ചോദിക്കട്ടേ, അവിടെ പ്രീതക്ക് ഇതിനു വല്ലതിനും നേരം കിട്ടാറുണ്ടോ? ഇങ്ങനെ വല്ലതുമാണോ, അല്ലല്ലോ?
സ്റ്റാന്‍സ 4. ആ പറഞ്ഞത് ശരി തന്നെ. പക്ഷേ ഇപ്പോള്‍ തീരെ ഇല്ലാതിരിക്കുന്ന ആത്മവിശ്വാസം കുറേശ്ശെയായി വീണ്ടെടുക്കാന്‍, താന്‍ പ്രബലയാണെന്ന് സ്വയം പറഞ്ഞ് സ്വന്തം മനസ്സിനെ തന്നെ ആദ്യം ബോധിപ്പിക്കട്ടേ. മനസ്സില്‍ ആ ബോധം ഉണര്‍ന്നു കഴിഞ്ഞാല്‍ വരമ്പുകള്‍ പൊളിക്കാന്‍ അവള്‍ക്കധികം പ്രയാസമൊന്നുമില്ല.

മൈത്രേയീ,

“സ്ത്രീകള്‍ ഇങ്ങനെയൊക്കെയായെങ്കില്‍ അതിന് ഒരു വലിയ അളവു വരെ കുറ്റക്കാര്‍ അവരുടെ കുടുംബങ്ങളിലുള്ള പുരുഷന്മാര്‍ തന്നെയാണ്”
ഇത് അക്ഷരം പ്രതി ശരി.
ഉദ്യോഗസ്ഥകളായി നല്ലൊരു വരുമാനം വീട്ടിലേക്ക് എത്തിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ പോലും നല്ലൊരു പങ്കിനു സ്വന്തം ഗൃഹത്തില്‍ അടിമത്വത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ പിന്നെ വീട്ടമ്മമാരുടെ കാര്യം പറയണ്ടല്ലോ. ഏതു തലത്തില്‍ പെട്ടവരാണെങ്കിലും പെണ്ണായി പിറന്നവര്‍ അനുഭവിക്കേണ്ടി വരുന്നത് എത്ര പറഞ്ഞാലും എഴുതിയാലും തീരുന്നതല്ല.

ഹരിയണ്ണന്‍@Hariyannan said...

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.

എന്ന് ചേച്ചിപറയുന്നു.

പെണ്ണുങ്ങളേ,നിങ്ങള്‍ ഞങ്ങള്‍ പ്രബലകളാണേ പ്രബലകളാണേ എന്ന് യോഗത്തില്‍ പ്രഖ്യാപിച്ചതുകൊണ്ടൊരു കാര്യവുമില്ല;തിരികെ വീട്ടില്‍ ചെന്ന് അബലകളായി ജീവിക്കാനാണെങ്കില്‍ ..!

അതുകൊണ്ടാണ്..

പ്രബലയെന്നുചൊല്ലിയാ-
ലുമൊട്ടുമര്‍ത്ഥമില്ലതില്‍
വരുത്തണം ബലം,സ്വയം
പൊളിക്ക നീ വരമ്പുകള്‍ !!

എന്നു ഞാനും പറഞ്ഞത്!
:)

എന്റെ വീട്ടില്‍ അമ്മ,സഹോദരിമാര്‍,ഭാര്യ എല്ലാവരും സ്വന്തമായി ജോലി ഉള്ളവരാണ്.
എന്റെ കുടുംബത്തില്‍ നിന്ന് ആണുങ്ങളും പെണ്ണുങ്ങളും രാഷ്ട്രീയത്തിലോ മറ്റു മേഖലകളിലോ നേതൃസ്ഥാനത്തെത്തിയവരുണ്ട്.
ഒരു സംവരണവും ഇല്ലാതെ!
:)
അതായത് സ്ത്രീ സംവരണം വേണമെന്ന് സോണിയാഗാന്ധി പറയുന്നതും സ്ത്രീകള്‍ സ്വയം ബലമുള്ളവരാകണമെന്ന് ഞാന്‍ പറയുന്നതും അവനവന്റെ വീട്ടിലിരിക്കുന്നവര്‍ക്കുവേണ്ടിമാത്രമല്ല!

സസ്നേഹം

ഹരി

ഗീത said...

സോണാ, ഞാനും ക്ഷമിച്ചിരിക്കുന്നു :) :)


ഹരിയണ്ണാ,
"പെണ്ണുങ്ങളേ,നിങ്ങള്‍ ഞങ്ങള്‍ പ്രബലകളാണേ പ്രബലകളാണേ എന്ന് യോഗത്തില്‍ പ്രഖ്യാപിച്ചതുകൊണ്ടൊരു കാര്യവുമില്ല;തിരികെ വീട്ടില്‍ ചെന്ന് അബലകളായി ജീവിക്കാനാണെങ്കില്‍ ..!"


ഹരിയണ്ണന്‍ ഈ പറഞ്ഞത് വളരെ ശരിതന്നെയാണ്. ഞാന്‍ പറയുന്നതും ഇക്കാര്യം തന്നെ. പക്ഷേ സ്വന്തം മനസ്സില്‍ ആ ബോധം വളരണം. അതിന് അവള്‍ അവളോട് തന്നെയാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്, പ്രബലയാണെന്ന്. അല്ലാതെ യോഗത്തില്‍ വച്ച് പൊതുജനത്തോട് പ്രഖ്യാപിക്കാനല്ല ഹരീ പറയുന്നത്. വീട്ടിലെ സ്ത്രീകളെ എല്ലാ മണ്ഡലത്തിലും പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹനമേകുന്ന ഹരിയുടെ കുടുംബം അഭിനന്ദനമര്‍ഹിക്കുന്നു. സമൂഹത്തിലെ വീക്കര്‍ സെക്ഷന്‍സില്‍ പെട്ടവരെ ഒന്നു കൈ പിടിച്ചുയര്‍ത്താനല്ലേ ഈ സംവരണം. തല്‍ക്കാലം ഈ സംവരണത്തിന്റെ പ്രൊട്ടക്ഷന്‍ സ്ത്രീക്ക് ആവശ്യമാണ്. സംവരണം ആവശ്യമില്ലാത്ത ഒരു കാലം വരും തീര്‍ച്ച. എങ്ങനെയായാലും സ്ത്രീകള്‍ ഉയര്‍ന്നു വരണമെന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്ന ഹരിയണ്ണന് നന്ദി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അബലയല്ല ശരിക്കും'തബല'യാണ് സ്ത്രീ.
എല്ലാവര്ക്കും കൊട്ടാന്‍...
ഈ വനിതാ ബില്ലും അങ്ങിനെ തന്നെ. പിന്‍സീറ്റ്‌ ഡ്രൈവിംഗ്...ഹേത്

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ലഭാവന നല്ല വരികള്‍
ഒരു വിപ്ലവ ഗാനം പാടിയതുപോലെ .എന്ത് കണ്ടാലും കവിത എഴുതും ഈ കള്ളിപ്പൂച്ച.

എന്‍.പി മുനീര്‍ said...

സ്ത്രീയെ അടിച്ചമർത്തുന്നവരെ ഒറ്റപ്പെടുത്തണം.. ഒരു നിയമം
കൊണ്ട് എല്ലാമെയെന്നു എനിക്കു തോന്നുന്നില്ല...അല്ലെങ്കിലും നിയമം
ദുരുപയോഗം ചെയ്യുന്നവരല്ലെ നമ്മുടെ ഇടയിൽ കൂടുതൽ.... ഒരു പക്ഷേ പീഡിത സ്ത്രീ സമൂഹം ഒരു നിയമത്തിന്റെ ബലത്തിൽ മുന്നിലേക്കിറങ്ങുമെന്നു പറയാനാകില്ല.. നല്ല സ്ത്രീകൾ എന്നും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വില അറിയുന്നവരും അതു കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവരുമാണ്..ചുരുക്കത്തിൽ ദുഷ്ചിന്താഗതി പുലർത്തുന്ന സ്ത്രീ സമൂഹത്തിന് അവരുടെ അഹങ്കാരജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള ഒരു വടി കൂടി കിട്ടി എന്നാണെനിക്കു തോന്നുന്നത്..സ്ത്രീപീഡനത്തിനുള്ള നിയമത്തിന്റെ ശിക്ഷ ദുരുപയോഗം ചെയ്യുന്നതു ഇഷ്ടം പോലെ നാം കണ്ടു കൊണ്ടിരിക്കുന്നു... അതുകൊണ്ട് ഒരു നിയമത്തിനും അബലകളായ സ്തീകളെ സംരക്ഷിക്കാൻ കഴിയില്ല...അതു പാലിക്കുന്ന മറ്റൊരു കൂട്ടം ഇല്ലാത്തിടത്തൊളം കാലം.. നമുക്കിങ്ങനെ വീണ്ടും പാടാം..പിത്രു രക്ഷതു കവ്മാരേ...ഭർത്രു രക്ഷതു യവ്വനേ..പുത്രോ രക്ഷിതു വാർദ്ധക്യേ..നസ്ത്രീ സ്വാതന്ത്ര്യ മർഹതീ..ഇതു മനസ്സിലാക്കുന്നവർ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യാം..

ഗീത said...

കമന്റ് ഇട്ട് ഡിലീറ്റ് ചെയ്ത ആളിന് നന്ദി. ഡിലീറ്റ് ചെയ്യും മുന്‍പേ അത് വായിച്ചിരുന്നു.

തണല്‍, തബല തന്നെ, പക്ഷേ അറിയുന്നവര്‍ കൊട്ടിയാല്‍ അതില്‍ നിന്ന് ശ്രവണസുന്ദരമായ നാദം പുറപ്പെടും, അറിയാത്തവര്‍ കൊട്ടിയാല്‍ അപശബ്ദവും. വായനക്ക് നന്ദി.

കിലുക്കാം പെട്ടീ, മ്യാവൂ‍ൂ‍ൂ, മ്യാവൂ‍ൂ‍ൂ‍ൂ... ഈ കള്ളിപ്പൂച്ചയെ വന്ന് തലോടിയതില്‍ വളരെ സന്തോഷം ... :) :)

തൂതമുനീര്‍,
“നല്ല സ്ത്രീകൾ എന്നും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വില അറിയുന്നവരും അതു കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവരുമാണ്..ചുരുക്കത്തിൽ ദുഷ്ചിന്താഗതി പുലർത്തുന്ന സ്ത്രീ സമൂഹത്തിന് അവരുടെ അഹങ്കാരജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള ഒരു വടി കൂടി കിട്ടി എന്നാണെനിക്കു തോന്നുന്നത്..”

അതായത് ‘നല്ലസ്ത്രീകള്‍’ ബന്ധത്തിന്റേയും സ്നേഹത്തിന്റേയും വിലയറിഞ്ഞ് കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കൂടണം എന്നും പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ അഹങ്കാരികളായ ദുഷ്ചിന്താഗതിക്കാരാണ് എന്നുമാണോ ഇതിലെ ധ്വനി? സ്ത്രീകളെ ഉദ്ധരിക്കാനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കണാനുമൊക്കെയാണ് സ്ത്രീ പ്രവര്‍ത്തകര്‍ എന്ന് വിചാരിച്ചാല്‍ ഇത്തരമൊരു ചിന്താഗതി വരില്ല മുനീര്‍. ഒന്നു ചോദിക്കട്ടേ, പുരുഷപൊതുപ്രവര്‍ത്തകര്‍ എല്ലാവരും നാടിനേയും നാട്ടാരേയും സംരക്ഷിക്കാനാണോ നിലകൊള്ളുന്നത്? സ്വന്തം കീശ, സ്വന്തം കുടുംബം - ഈ ഒരൊറ്റ വിചാരമുള്ളവരല്ലേ 99% പേരും? സ്ത്രീകള്‍ എന്തായാലും ഇത്രത്തോളം വരില്ല തീര്‍ച്ച.

വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി മുനീര്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

സഫലമായ ബില്ലിനാൽ
പടച്ചുവിട്ട പാട്ടിത് ,
സകല തരുണി മണികളും
കിടിലമായി പാടിടും !


ഈ ഗാനം കലക്കീൻണ്ട് കേട്ട ഗീതാജി.

Jishad Cronic said...

കൊള്ളാം ..

Akbar said...

ഗീത ടീച്ചറെ. മുദ്രാവാക്യമാണോ കവിതയാണോ എന്തായാലും കേള്‍ക്കാനും ചൊല്ലാനും സുഖമുണ്ട്.

"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ". ഈ ആത്മ വിശ്വാസമാണ് വേണ്ടത്. ആശംസകള്‍

poor-me/പാവം-ഞാന്‍ said...

ഒരു ജാഥ പോകുന്ന പ്രതീതി...
പഞ്ചായത്തില്‍ നടപ്പിലാക്കിയ അനുഭവത്തില്‍ നിന്ന്...
സ്ത്രീയൊ പുരുവൊ എന്ന വ്യത്യാസമില്ലാതെ കഴിവുള്ളവരും കഴിവില്ലാ‍ാത്തവരും ഉണ്ട്...
സ്ത്രീയുടെ പ്രശ്നങള്‍ സ്ത്രി പ്രാതിനിധ്യം കൊണ്ട് മാത്രം പരിഹരിക്കപ്പെടുമോ?
“കാലം മുന്നില്‍ നീണ്ടു കിടക്കുന്നു
തെളിയിക്ക നീ ചപലയല്ല
ദുര്‍ബ്ബലയല്ല അബലയല്ല
ഈ നാടിന്റെ നാരികള്‍
അടയട്ടെ ആലുക്കാസുകള്‍
കല്ല്യാണുകള്‍
അവള്‍ തന്നെ അഴകും മിനുക്കവും ആകുമ്പോളെന്തിനു മലബാറുകള്‍
പെണ്‍ ചൊല്ലു കേട്ടൊരി നാടിന്റെ
ഭാവി പെരുവഴിയിലൂടെ മുന്നോട്ട് മുന്നോട്ട്....

ബൈജു (Baiju) said...

nalla ganam, Geethechi....nalla eenaththil vaayikkavunna gaanam...

Vayady said...

ആദ്യമായിട്ടാണീ വഴി. ഹാ! ഹാ! ഉശിരന്‍ കവിത. വായിച്ചു കഴിഞ്ഞപ്പോള്‍ പുതിയൊരുണര്‍‌വ്വ് കിട്ടിയതു പോലുണ്ട്.

സന്തോഷ്‌ പല്ലശ്ശന said...

സംവരണത്തിന്‍റെ തന്നെ മനശ്ശാസ്ത്രം പുരുഷകേന്ദ്രീകൃതമായ ഒന്നാണ്‌. ഇത്‌ ആരുടേയും ഔദാര്യമല്ല...ശരിതന്നെ... പക്ഷെ ഈ ആനുകുല്യങ്ങളുടെ തണലില്‍ നിന്ന് വേഗം പുറത്തുകടക്കാനുള്ള ശക്തി പെണ്ണിനുണ്ടാവട്ടെ... ആശംസകള്‍....

anupama said...

Dear Geetha,
Good Morning!
I was singing the poem and it has good thalam.
I always feel happy when ladies are respected in the society and when they reach greater heights.
But,in the end,why did you say sorry?
You should not have.
Wishing you a beautiful day ahead,
Sasneham,
Anu

അക്ഷരപകര്‍ച്ചകള്‍. said...

"പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍....
valare nalla varikal. Pennennathil abhimaanam kondu njaanum ettu paadunnu.

Ashamsakal.

Addyamayittanu vannathu ivide. othiri ishtamayi. Veendum varam.

ഗീത said...

ബിലാത്തിജീ, പാടുക മാത്രമല്ല, പ്രവര്‍ത്തിക്കേം ചെയ്യണമെന്നാണാഗ്രഹം. :)

ജിഷാദ്, നന്ദി.(വീണ്ടും വന്നു അല്ലേ?)

ഷിഹാബ്, നന്ദി.

അക്ബര്‍, തീര്‍ച്ചയായും ആ ആത്മവിശ്വാസം തന്നെയാണ് ആദ്യം കൈ വരിക്കേണ്ടത്.

പാവം ഞാന്‍,
“സ്ത്രീയുടെ പ്രശ്നങള്‍ സ്ത്രി പ്രാതിനിധ്യം കൊണ്ട് മാത്രം പരിഹരിക്കപ്പെടുമോ?”..
എല്ലാം ഇല്ലായിരിക്കാം. എന്നാലും കുറച്ചെങ്കിലും.
“അടയട്ടെ ആലുക്കാസുകള്‍
കല്ല്യാണുകള്‍
അവള്‍ തന്നെ അഴകും മിനുക്കവും ആകുമ്പോളെന്തിനു മലബാറുകള്‍” ...

വളരെ ശരി . പക്ഷേ പൊന്നണിഞ്ഞ സ്ത്രീയെക്കുറിച്ച് സ്വപ്നം കാണുന്നത് ആണുങ്ങള്‍ തന്നെയല്ലേ? (പരസ്യത്തില്‍) :)

“പെണ്‍ ചൊല്ലു കേട്ടൊരി നാടിന്റെ
ഭാവി പെരുവഴിയിലൂടെ മുന്നോട്ട് മുന്നോട്ട്”....
പെരുവഴിയിലൂടെ അല്ല, നേര്‍വഴിയിലൂടെ മുന്നോട്ട് മുന്നോട്ട്...എന്നാണ് .

ബൈജു, ഈ വാക്കുകള്‍ കൊണ്ട് പ്രചോദനമേകിയതിന് നന്ദി.

വായാടീ, സന്തോഷമായി. ഉശിരോടെ ഉണര്‍വോടെ നമുക്ക് പാടാം, പ്രവര്‍ത്തിക്കാം.

സന്തോഷ്, ശരിയാണ് ആനുകൂല്യങ്ങളുടെ തണലില്‍ നിന്ന് പുറത്തു വരണം. പക്ഷേ ഒറ്റയടിക്ക് പറ്റില്ലല്ലോ. ആ ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Anupama, it was not saying sorry, just to appease them ! :)
Sure, next time I won't. :) Thanks a lot for your appreciation, Anu.

അമ്പിളി, ഇവിടേക്ക് സ്നേഹോഷ്മളമായ സ്വാഗതം. വായനക്കും നല്ല വാക്കുകള്‍ക്കും വളരെ നന്ദി അമ്പിളി.

poor-me/പാവം-ഞാന്‍ said...

ഞാന്‍ ഭവതിയുടെ അത്രയും പോന്ന ഒരു “വയ്യാ കരണത്തി“ അല്ല തെറ്റുകള്‍ തിരുത്തിയതിന്‍ നന്ദി...
ഞാന്‍ സന്തോഷം പങ്കിടനെഴുതിയതല്ലെ?
ഗിതാജിയുറ്റെ വരികള്‍ വായിച്ചാല്‍ ആളുകള്‍ എന്നെ “ആന്റി പെണ്ണായി“ തെറ്റി ധരിക്കില്ലെ?”

Mahesh Cheruthana/മഹി said...

ഗീതേച്ചി ,
തകർത്തുകളഞ്ഞു!വരികളിൽ ആവേശം നിറയുന്നു!
സംവരണത്തിന്റെ സഹായമില്ലാതെ തന്നെ നിരവധിപേർ സമൂഹത്തിൽ മുൻ നിരയിൽ നിറഞ്ഞു നിൽക്കുന്നു! കഴിവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആരൂടേയും ഔദാര്യം ആവശ്യമില്ല മഹിളകൾക്കു.
ഒത്തിരി ഇഷ്ടമായി!!

ഓഫ്‌ : ഹരിയണ്ണാ കിടിലം തന്നണ്ണാ...

കടല്‍മയൂരം said...

പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.

ക്ഷമിച്ചിരിക്കുന്നു.... ഉച്ചത്തില്‍ പാടുക... ഞെട്ടി വിറക്കട്ടെ... ഈ ലോകം .ആശംസകള്‍

Unknown said...

നല്ല ഗൗരവത്തിൽ വായിച്ചു തീർത്തപ്പോഴാണ്‌ പുരുഷകേസരികളോടുള്ള ക്ഷമാപണം കണ്ടത്. ചിരിപ്പിച്ച് കളഞ്ഞല്ലോ, മാഷേ!

Ashly said...

"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ."
ചൊല്‍ക - അല്ല, അത് പ്രാവര്‍ത്തികമായി കാണിച്ചു കൊടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു, കൂടെ നില്‍ക്കുന്നു.

Anonymous said...

ഹാ ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി!
കൊള്ളാം നല്ല ഈനമുണ്ട്.
"വരിക വരിക സഹജരെ..." പോലെ തോന്നി.....
പുരുഷന് കീഴെയോ മേലെയോ അല്ല സ്ത്രീയുടെ സ്ഥാനം.......
പുരുഷനോപ്പമാണ്.
സീതാരാമാന്മാര്‍,സിവപാര്‍വതിമാര്‍.....അല്ലെ?

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

ബഷീർ said...

വിശദമായി കമന്റാൻ നിന്നതാ ..അപ്പോഴാ മുട്ടുകാലു തല്ലിയൊടീക്കുമെന്നോമറ്റോ കണ്ടത്..

എന്നാൽ പിന്നെ തത്കാലം വി/ശദമായി പിന്നെ കമന്റാം..

തണൽ സൂചിപ്പിച്ച പോലെ പ്രബലയായില്ലെങ്കിലും തബലയാവാതിരിക്കട്ടെ എന്നാശംസിക്കുന്നു.

എന്നാ ഗീതേച്ചി.. ഞാൻ പൂച്ചക്കുട്ടിയെ നോക്കിയിട്ട് പിന്നെ വരാം :)

ഗോപീകൃഷ്ണ൯.വി.ജി said...

nannayirikkunnu

ബഷീർ said...

വനിതാ ബില്ല് അത്ര ബലമുള്ളതാണെന്ന് കരുതുന്നില്ല. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ടവരണ്. അത് മനസിലാക്കി പരസ്പരം സ്നേഹവും ബഹുമാനവുമുള്ളവരായാ‍ൽ പിന്നെ ഈ ഞാൻ വലുത് അവൻ വലുത് ..എന്ന പ്രശ്നമുദിക്കുന്നില്ല.

ഒരു സമൂഹത്തിന്റെ പുരോഗതി പോലും സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് എന്റെ പക്ഷം. അത് പക്ഷെ സംവരണം കൊണ്ട് ഒരു നാൾ പൊട്ടിമുളക്കുന്നതും അല്ല.

Rose Bastin ചേച്ചിയുടെ ഫെമിനിസവും
ഇത് തന്നെയല്ലേ പറയുന്നത്

വരികൾ പ്രബലം തന്നെ.. ഈണത്തിൽ പാടി :)


O.T

രണ്ട് ദിവസം കഴിഞ്ഞ് കാണാം. അടി പാർസലായി അയച്ചാൽ മതി :)

mukthaRionism said...

'വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. '
അതെ മുദ്രാവാക്യം പോലെ..

'പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?'
ഉം.. ക്ഷമിച്ചിരിക്കുന്നു..

വരികളിലൂടെ... said...

kollam...oru mudhravaakyam style undu..

സിനു said...

നന്നായിട്ടുണ്ട് ചേച്ചീ..
ഇഷ്ട്ടായി

എന്‍.ബി.സുരേഷ് said...

നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍ എന്ന്നു ചൊല്ലിയല്ലേ സര്‍വ്വ മെയിത്ഷോവനിസ്റ്റ് പുരുഷകേസരികളും പാര്‍ലമെന്റില്‍ ഒച്ച വച്ചത്.
ഒരു ബില്ലുകൊണ്ടോതുക്കാന്‍ കഴിയുമോ
പെണ്ണിന്റെ നേരേ നദക്കുന്ന അധിനിവേശങ്ങള്‍

ഗീത said...

പാവം ഞാന്‍, ഞാന്‍ ഒരു "വയ്യാകരണത്തി" ആണെന്ന് ആരു പറഞ്ഞു? സന്തോഷം പങ്കു വച്ചതാണെന്നു മനസ്സിലായല്ലോ. പിന്നെ 'ആന്റിപെണ്ണ'ണെന്ന് വിചാരിക്കുന്നതെന്തിന്‌? 'പെരുവഴി' എന്ന വാക്കു മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളൂ?

മഹീ, വളരെ സന്തോഷം. ഔദാര്യം കൂടാതെ തന്നെ ഉയരാന്‍ പറ്റുന്ന ഒരു കാലം വരട്ടേ.

കാണാമറയത്തേ, ആശംസകള്‍ക്ക്‌ നന്ദി. ഈ ലോകം ഞെട്ടി വിറക്കത്തക്കവണ്ണം പാടിയാല്‍ മാത്രം പോര, പ്രവര്‍ത്തിക്കുകയും വേണം.

ഡോമി, ചിരി ആരോഗ്യത്തിന്‌ നല്ലതല്ലേ? ഗൗരവമായ ആ വായനക്ക്‌ നന്ദിയുണ്ട്‌.

ക്യാപ്റ്റന്‍, ആ ആശംസക്കും, കൂടെ നില്‍ക്കുമെന്ന വാഗ്ദാനത്തിനും ഉള്ളഴിഞ്ഞ നന്ദി.

കഥാകാരനെപ്പോലെ അക്കാര്യം സമ്മതിച്ചു തരുന്നവര്‍ അധികമില്ല. വന്നതിലും വായിച്ചതിലും വളരെ സന്തോഷം.

നിയ, നന്ദി, സന്തോഷം.

ബഷീര്‍, ശ്ശോ അങ്ങനെ പേടിച്ചു പോവല്ലേ :) ആ, പിന്നെ പൂച്ചക്കുട്ടിയെ നോക്കീട്ടു വരാനാണെങ്കില്‍ പോയിട്ടു വരൂ.
ഇനി കാര്യം. വനിതാബില്ല് അത്ര ബലമുള്ളതാണെന്ന് എനിക്കും തോന്നുന്നില്ല. അത്‌ ലക്ഷ്യത്തിലെത്തുമോന്നും അറിയില്ല. എന്നാലും പിന്നോട്ടു വലിഞ്ഞു നില്‍ക്കുന്നവര്‍ക്ക്‌ ഒരു ചെറിയ ഉന്തല്‍. ചിലപ്പോള്‍ ആ ഉന്തലില്‍ അവളങ്ങു കയറിപ്പോയേക്കും.
അടി കൊറിയറില്‍ അയച്ചിട്ടുണ്ട്‌. കിട്ടിയാല്‍ അറിയിക്കണേ.

ഗോപീകൃഷ്ണന്‍, ഇവിടേക്ക് സ്വാഗതം. വായനക്ക് നന്ദി.

മുഖ്താര്‍ ഇനി ക്ഷമിക്കൂല്ലേന്ന് പേടിച്ചിരിക്യാരുന്നു. ഏതായാലും ആശ്വാസമായി...

വരികളിലൂടെ, ഇവിടെ ആദ്യമായിട്ട്‌ കാണുകയാണ്‌. സന്തോഷം കേട്ടോ. ഇനിയും വരണം.

സിനു, നന്ദി.

സുരേഷ്‌, നാരികള്‍ക്ക് വിശ്വവിപത്തിന്റെ മാത്രമല്ല വിശ്വ ഐശ്വര്യത്തിന്റേയും നാരായ വേരുകളാകാന്‍ കഴിയും. ആവശ്യത്തിനു വെള്ളവും വളവും നല്‍കി ശുദ്ധവായു ശ്വസിച്ചു വളരാനനുവദിക്കണം പക്ഷേ.
ഒരു ബില്ലു കൊണ്ടൊതുക്കാം ആ അധിനിവേശങ്ങള്‍ എന്നൊരു വിശ്വാസവുമില്ല. എങ്കിലും ആവുന്നത്‌ ആകട്ടേ.

സ്നേഹിത said...

"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ."
ആര് ചൊല്ലണം?
സ്ത്രീ യോ, പുരുഷനോ, അതോ എല്ലാരുമോ?
നൂറു വട്ടം ചൊല്ലിയിട്ടെന്തു കാര്യം ?
മുദ്രാവാക്യം നന്നായി
എന്നാലും ബലയ്ക്കൊരു ബലം കിട്ടാന്‍ മുന്നില്‍ പ്ര ചൊല്ലിയേ തീരു അല്ലെ?

ജീവി കരിവെള്ളൂർ said...

സംവരണമോ സമത്വമോ വേണ്ടത് .രണ്ടായാലും ബുദ്ധിമുട്ടുതന്നെയല്ലെ .
സധൈര്യം മുന്നോട്ട് പോകൂ .നിങ്ങളെ അബലയെന്ന് വിളിക്കുന്നവരെ അറിയിക്കൂ നിങ്ങള്‍ പ്രബലരാണെന്ന് .ഭാവുകങ്ങള്‍
വരികളിലെ ഈ തിരിച്ചറിവിന്റെ കുറവല്ലെ ഇവിടുത്തെ സ്ത്രീരത്നങ്ങള്‍ക്ക് .

Anonymous said...

"....വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?"

ഷമിച്ച്‌ പൊന്നാരോ, ഷമിച്ച്‌...

Unknown said...

കിടിലം ....മുഴങ്ങട്ടെ ആ സ്ത്രീ ശബ്ദം

Unknown said...

അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്‍ക നീ.

അതെ, അതാണ്‌ ആദ്യം വേണ്ടത് !

Sapna Anu B.George said...

നന്നായിരിക്കുന്നു ഗീത

Anonymous said...

നല്ല വരികൾ ഇതു വായിക്കുമ്പോൽ അറിയാതെ കൈ ഉയർത്തി പോയി വിപ്ലവ വീര്യത്തോടെ നല്ല വരികൾ .... എന്നും ഉയരട്ടെ പെൺ കരുത്ത് എന്നും ഞാനും ഉണ്ട് കൂടെ... ഭാവുകങ്ങൾ....

sm sadique said...

സ്ത്രീ അബലയും ചപലയും അല്ല ; പുരുഷ കേസരികളെ നോക്ക്കുത്തികളാക്കി മുന്നേറുന്ന
വര്‍ത്തമാനകാലത്ത് ഇനിയും പൊരുതുക , മുന്നേറുക സ്ത്രീ ലോകമേ .........

Readers Dais said...

നന്നായിരിക്കുന്നു!....
ഇതേറ്റു പാടുന്നു ...... :)

കൃഷ്ണഭദ്ര said...

ആഹഹഹ...സുപ്പര്‍

ഗീത said...

ലീല, നമ്മള്‍ സ്ത്രീകള്‍ തന്നെ സ്വയം ചൊല്ലി മനസ്സിനെ വിശ്വസിപ്പിക്കണം. ഇത്ര നാളും ചാരി നിന്നതല്ലേ? ഇനിയും കുറേനാളത്തേക്ക്‌ കൂടി ഒരു ചാരു വേണ്ടി വരും. നന്ദി വായനക്ക്‌.

മലയാളീ, സന്തോഷം.

ജീവീ, ആ സപ്പോര്‍ട്ടിന്‌ നന്ദി. തീര്‍ച്ചയായും ആ തിരിച്ചറിവിന്റെ കുറവുണ്ട്‌ തന്നെ.

യാഥാസ്ഥിതികാ, ഇനിയിപ്പം ക്ഷമിക്കാതിരുന്നാല്‍ പറ്റുമോ? യാഥാസ്ഥിതികന്മാര്‍ ക്ഷമിച്ചാല്‍ പകുതി കടമ്പ കടന്നു. :)

മൈഡ്രീംസ്‌, ഈ വലിയ സപ്പോര്‍ട്ടിന്‌ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.


തെച്ചിക്കോടന്‍, ആ പറഞ്ഞതാണ്‌ ശരി.

സപ്ന, സന്തോഷം വന്നതിലും വായിച്ചതിലും.

ഉമ്മുഅമ്മാര്‍, നമുക്കൊരുമിച്ച്‌ കൈ കോര്‍ത്തു നിന്ന് പാടുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

സാദിക്ക്‌, പുരുഷ കേസരികളെ നോക്കുകുത്തികളാക്കി നിറുത്തണമെന്നൊന്നും ആഗ്രഹമില്ല. നമുക്ക സമഭാവനയോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമല്ലോ.

Readers Dais, അതേ, ഒരേ ശബ്ദമായി നമുക്കു പാടാം.

കൃഷ്ണഭദ്ര, വളരെ സന്തോഷം.

ഇതു വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു കൊള്ളുന്നു.