Saturday, February 20, 2010
ഉഷശ്രീ
ഉഷസ്സിന്റെ ശ്രീത്വവും ഊഷ്മളസ്നേഹവും
ഉഷമലര് കാന്തിയുമൊത്തിണങ്ങും
ഉഷശ്രീയെന്നൊരു കിലു കിലുക്കാം പെട്ടി
ഉഷസ്സുപോലിന്നെന്റെ കുടിയിലെത്തീ
ആദ്യമായ് കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ആജന്മപരിചിതര്‍ പോല്‍
ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍
ആര്‍ദ്രമായ് മാനസം ആത്മസഖീ
ഇല്ല മറക്കുകില്ലാജീവനാന്തവും
മല്സഖീ നിന് സ്നേഹപരിമളം ഞാന്‍.
*******************************
ഇന്ന് ഉഷശ്രീയും (കിലുക്കാം പെട്ടി) ഗോപകുമാറും വീട്ടില്‍ വന്നിരുന്നു. ഉഷശ്രീയെ ആദ്യമായി കാണുകയാണ്. ഗോപകുമാറിനെ രണ്ടാം വട്ടവും. രണ്ടുപേരേയും എത്രയും സ്നേഹത്തോടേയും നന്ദിയോടേയും ഓര്‍ത്തുകൊണ്ട് ഈ കവിത രണ്ടുപേര്‍ക്കുമായി സമര്‍പ്പിക്കുന്നു.
- ഗീത -
Subscribe to:
Post Comments (Atom)
62 comments:
ഉഷസിനീതണവുമാറ്റുവാൻ ചുടുപാനീയമതുനുകർന്നു,
ഉഷാറായെത്തിനോക്കീബൂലോഗത്തിലപ്പോളിതായീ-
ഉഷശ്രീ തിളങ്ങിനിൽകുന്നിതായീഗീതാഗീതികളിൽ;
ഉഷസൂര്യനുദിച്ചപോൽ ഒരുസുന്ദരിക്കവിതയായി..!
ഇല്ല മറക്കുകില്ലാജീവനാന്തവും
മല്സഖീ നിന് സ്നേഹപരിമളം ഞാന്‍.
കിലുക്കാം പെട്ടി വന്നതിൽ ഗീതേച്ചിക്കും പൂച്ചകുട്ടികൾക്കും സന്തോഷായി എന്നറിഞ്ഞതിൽ സന്തോഷം :)
ഇനിയിപ്പോൾ ഇടയ്ക്കിടയ്ക്ക് മീറ്റാമല്ലോ :)
സന്തോഷം.............
നിമിഷകവിയാകുകയാണോ!! എന്തായാലും ഉഷശ്രീയെ മാത്രം കവിതയെഴുതി ഗോപകുമാറിനെ മനപ്പൂർവ്വം തഴഞ്ഞതിൽ അതിശക്തമായ പ്രധിഷേധം അറിയിക്കുന്നു. അല്ലേലും അദ്ദേഹം നമ്മടെ ബന്ധുവല്ലേടാ!!!!
awesome... i liked the lines..malayalithamundu
കലക്കി ചേച്ചീ... ആ സൌഹൃദത്തിന്റെ ഊഷ്മളത വരികളില്‍ നിന്ന് വായിയ്ക്കാനാകുന്നു.
Your Door number please
ആ സന്ദര്‍ശനം ഗീതേച്ചിയെ എത്ര തൊട്ടു എന്ന് വരികളിലൂടെ മനസ്സിലാക്കാം......
സ്നേഹത്തിന് എന്നും പ്രാപ്യമായിരിക്കട്ടെ നമ്മുടെ മനസ്സുകള്‍....
i liked the lines.............
ആഹാ...! അപ്പൊ അതും സംഭവിച്ചു അല്ലേ...!
നല്ലത്...നല്ലത്... :)
ഈ സുഹൃത്ത് ബന്ധങ്ങള്‍ എന്നും നിലനില്ക്കട്ടെ, മനസുകൊണ്ട് ഞങ്ങളും കൂടെ ഉണ്ട്.
(പിന്നെ തിരകഥ എവിടെ വരെ ആയി, ഞാന്‍ അഭിനയ പ്രാക്ടീസ് നടത്തുന്നുണ്ട്, ഒരു അവാര്‍ഡ് കിട്ടണ്ടേ. )
പ്രാസക്കവിതകള് ഇപ്പോഴും ഉണ്ടോ?. ഇതേതായാലും കൊള്ളാം.
കിലുക്കാംപെട്ടി കിലുക്കം
കേള്‍പ്പിച്ചുതന്നു ഗീത
കേട്ടുണര്‍ന്നു ഞങ്ങളും.
ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. മാണിക്യം വഴി വന്നതാണ്. വരവ് വെറുതെയായില്ല! നല്ല കവിത. രചനാ വൈഭവം ഉണ്ട്. ബാദ്ധ്യതകളും അതിര്‍വരമ്പുകളുമില്ലാത്ത സൗഹൃദത്തെപ്പറ്റി മാണിക്യത്തിന്റെ വരികള്‍ ഇപ്പോഴും മനസ്സിലുണ്ട്. അതിന്രെ കൂടെ ഇപ്പോള്‍ ഇതും.
nice lines.nice meeting .i too felt....
ഗീതേച്ചീ.,ഇഷ്ടായി.ഈ കൊച്ചു വരികളിലൂടെ അറിയാം ആ ചങ്ങാത്തത്തിന്റെ ആഴം.:)
സ്നേഹബന്ധങ്ങള്‍ എന്നെന്നും നിലനില്ക്കട്ടെ...
കണ്ണ് നനയിച്ചല്ലോ ഗീതേച്ചീ...
ഈ സ്നേഹം എന്നും നിലനില്‍ക്കട്ടേ...
"ഇല്ല മറക്കുകില്ലാജീവനാന്തവും
മല്സഖീ നിന് സ്നേഹപരിമളം ഞാന്‍."
കൊള്ളാം. i like it!
ബിലാത്തീ, ഉഷകാലത്ത് ഉഷാറായിരുന്ന് എഴുതിയ ഈ കമന്റുകവിതക്കുമുണ്ട് ഉഷസൂര്യന്റെ കാന്തി ! നന്ദി ചൊല്വാന് വാക്കുകള്‍ പോരാ...
ടോംസ്,സന്തോഷം.
ബഷീര്‍, ബഷീറിന്റെ സന്തോഷം കണ്ട് എനിക്കും പൂച്ചക്കുട്ടികള്‍ക്കും പെരുത്ത് സന്തോഷം.
പൊറാടത്ത്,അതു ശരിയാണ്. ഒരുപാട് നാളായല്ലോ ഇതുവഴിയൊക്കെ വന്നിട്ട്?
അമീന്, സന്തോഷം.
നന്ദനേ, ഒരുനിമിഷം കൊണ്ട് ഒന്നുരണ്ടു വരികള്‍ ഇങ്ങു വന്നെന്നിരിക്കും. പക്ഷേ പിന്നത്തെ വരികള്‍ പിറക്കാന്‍ പിന്നേയും നിമിഷങ്ങള്‍ എടുക്കും. അതുകൊണ്ട് നിമിഷകവിയൊന്നുമല്ല ട്ടൊ. പിന്നെ, അനിയന് പിന്നെ ബന്ധുവല്ലേ?
വരികളിലൂടെ, ആ പ്രശംസക്ക് നന്ദി.
ശ്രീ, സൌഹൃദങ്ങള്‍ സന്തോഷമേകും. ആ സന്തോഷം മനസ്സ് നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകും ...
ഓ.ടോ. ശ്രീയുടെ ഓപ്പറേഷന് കരിമൂര്ഖന് കണ്ടു. വായിച്ചില്ല. കാരണം അതിനെ യമപുരിക്ക് അയക്കുന്നതിനെ കുറിച്ചായിരിക്കും പോസ്റ്റ് എങ്കില്‍ വായിച്ചുകഴിഞ്ഞാല്‍ മനസ്സില്‍ ഒരു നൊംബരം അള്ളിപ്പിടിക്കും. ശ്രീ ഇതു വായിച്ച് ചിരിക്കുമായിരിക്കും. എന്നാലും എനിക്കങ്ങനാ. എന്തു ചെയ്യാന്‍.
പാവം ഞാന്‍, എന്റെ ഡോര്‍ നമ്പര്‍ -
T.C.293651784637/78899002235667. ഇതുവഴി പോകുമ്പോള്‍ ഒന്നിറങ്ങിക്കോളൂട്ടോ
ബൈജു, തീര്‍ച്ചയായിട്ടും. നമ്മുടെ മനസ്സുകള്‍ അങ്ങിനെ തന്നെ ആയിരിക്കട്ടെ.
രമണിക,വളരെ സന്തോഷം.
സഹയാത്രികന്, ഇത് ആ പഴയ സഹയാത്രികന് ആണോ? ഇപ്പോഴെന്തേ കുറേനാളായി വഴിപിരിഞ്ഞു നടക്കുന്നു? ഇപ്പോള്‍ കണ്ടതില്‍ വളരെ സന്തോഷം.
കുറുപ്പേ, മനസ്സുകള്‍ തമ്മിലുള്ള ബന്ധത്തിനാണ് കൂടുതല്‍ ശക്തി.
പിന്നെ, തിരക്കഥയൊക്കെ എന്നേ റെഡി. പ്രൊഡ്യൂസറെ കണ്ടുപിടിച്ചു തന്നാല്‍ റൈറ്റ് എവേ നമുക്ക് ഷൂട്ടിങ്ങ് തുടങ്ങാം. നല്ലോണം പ്രാക്ടീസ് ചെയ്തോളൂ. നല്ല ഭാവതീവ്രതയുള്ള രംഗങ്ങള്‍ ഒക്കെയുണ്ട്. കുറുപ്പിനു തന്നെ ഇത്തവണത്തെ നാഷണല്‍ അവാര്‍ഡ്. :)
ബഷീര്‍, ഇവിടെ വന്നതിലും ഇതിഷ്ടപ്പെട്ടതിലും വളരെ സന്തോഷായി.
സുകന്യ, ആ കിലുക്കം കേട്ടുണര്‍ന്ന സുകന്യക്ക് സുപ്രഭാതം !
മൈത്രേയി, ഇവിടേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. അതിര്‍വരമ്പുകളില്ലാത്ത സൌഹൃദം നമുക്കും സ്ഥാപിക്കാം.
മഴമേഘങ്ങള്‍, സ്വാഗതം. ഈ പൂവര്‍ ഓള്‍ഡ് ലേഡിയെ കുറിച്ച് ധാരാളം പറഞ്ഞു ഗോപനും കിലുക്കാം പെട്ടിയും. ഇനിയും വരണം കേട്ടോ.
റോസ്, മനസ്സുകള്‍ വായിക്കുന്ന റോസിന് അതു എങ്ങിനെ മനസ്സിലാകാതിരിക്കും.
കുമാരന്, ആ പറഞ്ഞതു തന്നെ ഞാനും ആഗ്രഹിക്കുന്നത്.
ഗോപാ,അനിയാ, ആ ആശംസക്ക് ആയിരം നന്ദി.
ഒഴാക്കന്, ഇവിടെ ആദ്യമായാണല്ലോ. സ്വാഗതം. ഇനിയും വരണം.
the lyrics radiate the warmth of a beatiful friendship...
എനിക്കും വരാമായിരുന്നു.
:(
ഗീതേച്ചീ..നഷ്ടബോധമുണ്ട് കേട്ടോ!
ആദ്യമായ് കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ആജന്മപരിചിതര്‍ പോല്‍
ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍
ആര്‍ദ്രമായ് മാനസം ആത്മസഖീ
നല്ല വരികള്‍.
ആശംസകള്‍ അറിയിക്കാതിരിക്കാന്‍ വയ്യ.
ആദ്യമായ് കാണ്‍കയാണിന്നു നാം തമ്മിലെ-
ന്നാകിലും ................
ഗീതേച്ചീ.,ഇഷ്ടായി.
കിലുക്കാമ്പെട്ടി വന്നപ്പോള്‍ ടീച്ചര്‍ക്ക് കളിപ്പാട്ടമോ ബലൂണോ എന്തെങ്കിലും കൊണ്ടുവന്നിരുന്നോ?
അല്ലാ ഉഷശ്രീ ചേച്ചിയുടെ ഒരു രീതി അതാ.
അതുകോണ്ട് ചോദിച്ചതാ.
ഇങിനെയാണെങ്കില് ഞാന്‍ വന്നാല്‍ ടീച്ചര്‍ നോവലെഴുതുമല്ലോ!
പാവം കുറുപ്പ് അല്ലേ :-)
സൌഹ്രദങ്ങളും,സ്നേഹവും എന്നും നിലനില്ക്കട്ടെ..നല്ല വരികള്‍.
ചെറിയ ഒരു സംശയം.....ആശ്ലേഷവും പുണരലും ഒന്നു തന്നെയല്ലേ മാഷേ? ആനന്ദമേകി എന്നോ മറ്റോ ആക്കിയാല്‍ അര്‍ത്ഥഭംഗി കൂടും എന്നൊരു തോന്നല്‍....രണ്ടാമത്തെ വായനയില്‍ തോന്നിയ ഒരു കാര്യമാണേ. റൈമിംഗും ആശയവും കവിതാഭംഗിയുമെല്ലാം ഉണ്ട് വരികള്‍ക്ക്. ആശ്ലേഷം എന്നതിന് ആലിംഗനം, പുണരല്‍ എന്നൊക്കയാണ് ശബ്ദതാരാവലിയില്‍ അര്‍ത്ഥം നല്‍കിയിരിക്കുന്നത്. മലയാളം പണ്ഡിറ്റു ചമയുകയുമൊന്നുമല്ല കേട്ടോ...തെറ്റിദ്ധിരിക്കില്ലെന്നു കരുതുന്നു.
ഈ വരികളില്‍ക്കൂടി മനസ്സിലാവുന്നു ആ സ്നേഹവും സന്തോഷവും.
ഞാനും വരുന്നുണ്ട് ഒരിക്കല്‍.
താരകന്, വളരെ നന്ദി.
.x. .x. .x.
ഹംസ, വളരെ സന്തോഷം. ഇവിടേക്ക് സ്വാഗതവും.
അഭി, വളരെ സന്തോഷം. ഇനിയും വരണം.
ഭായീ, കൊണ്ടുവന്നിരുന്നല്ലോ. സ്നേഹം കൊണ്ടുണ്ടാക്കിയ ഒരു കളിപ്പാട്ടം. ഭായിയും ഒന്നു വന്നു നോക്കൂ, നോവലിന്റെ ഒരു വരിയെങ്കിലും എഴുതാന്‍ വരുമോന്നു നോക്കാല്ലോ. :) :)
കുറുപ്പ് പാവം തന്നെ. ഭായി അതിനേക്കാള്‍ പാവമല്ലേ? ഓര്‍മ്മയില്ലേ, തീവ്രവാദി?
സ്മിത, തീര്‍ച്ചയായും അതുമാത്രം നിലനില്ക്കട്ടെ.
മൈത്രേയി, റെപ്പറ്റീഷന് ആകുമെന്ന സംശയം എനിക്കുമുണ്ടായിരുന്നു. പക്ഷേ ഇത്തരം ചിലത് പദ-പ്രാസഭംഗികള്ക്ക് മുന്‍തൂക്കം നല്കുന്ന കവിത, പാട്ട് എന്നിവയില്‍ അനുവദനീയമാണെന്ന് വായിച്ചിട്ടുള്ളതിന്റെ ബലത്തില്‍ വച്ചു കാച്ചിയതാ. എന്നാലും ഇനി എഴുതുമ്പോള്‍ ഇതും കൂടി ശ്രദ്ധിക്കാം. പിന്നെ,
“ മലയാളം പണ്ഡിറ്റു ചമയുകയുമൊന്നുമല്ല കേട്ടോ...തെറ്റിദ്ധിരിക്കില്ലെന്നു കരുതുന്നു.” മൈത്രേയീ, ഇങ്ങനെയൊക്കെ എന്തിനു പറയുന്നു? മനസ്സു നിറഞ്ഞ സന്തോഷമേയുള്ളൂ ഇത്തരം കമന്റുകളില്‍. കാരണം അത്രയും ശ്രദ്ധിച്ചു വായിച്ചിട്ടല്ലേ അങ്ങനെ പറയാന്‍ പറ്റുന്നത്. പിന്നെ നല്ല വിമര്‍ശനങ്ങള്‍
നമ്മളെ ഒന്നുകൂടി നന്നാക്കുകയേ ഉള്ളൂ എന്ന് നന്നായറിയാം. വളരെ വളരെ സന്തോഷം കേട്ടോ.
എഴുത്തുകാരീ, സകുടുംബം തന്നെ വരണം. വളരെ സന്തോഷം കേട്ടോ.
ഗീതേച്ചി,
ആ സ്നേഹത്തിന്റെ ആഴം വരികളില്‍ പോലും തുളുമ്പി പ്പോവുന്നു അല്ലേ!
ഞാനും വരും അനന്തപുരിയിലേക്കു..
20-ആം തി:ഉഷശ്രീക്ക് ഉഷാറായൊരു കമന്റെഴുതി പബ്ലിഷ് ചെയ്യാന്‍ കൊടുത്തിട്ട്‘ഗൂഗിള്ന്റെ കുട്ടിയാണെങ്കില്‍‘ അനുസരിക്കണ്ടെ?
അവസാനം ഞാന്‍ വിട്ടു.
ഇന്നിപ്പൊ ഇത്ര മതി..
:) ...ente priyappetta ammuluvine pangu veykkunnathu enikku ottum ishtamalla...ennaalum ithu vaayichappol sherikkum kannu niranju poyi...
njan kilukkampettiyude makal.. :)
കവിതയില്‍ നിറയെ ആത്മാര്‍ഥമായ സൗഹൃദം നിറയുന്നു.. നന്നായിട്ടുണ്ട്.
ഗീതേച്ചീ..നിങ്ങളുടെ ഈ സുഹൃത്ത് ബന്ധം ഒരുകാലത്തും അണയാതിരിക്കട്ടെ..
എന്നാശംസിക്കുന്നു
സൌഹൃദത്തിന്റെ ആഴം വരികളില്‍ വ്യക്തമാണ്.
nannaayi......aashamsakal........
സ്നേഹത്തിന്റെ ഈ ഭാഷ..’ഉജ്ജ്വലം’. പ്രത്യേകിച്ച് ‘ബൂലോഗ സ്നേഹം‘
ആശംസകൾ ഗീതേച്ചി...
syandavambloggers appu and kannan kavithkalkkai kathirikkunnu
:-)
മഹീ, തീര്‍ച്ചയായും വരണം.
OAB, "ഇന്നിപ്പൊ ഇത്ര മതി.." - മതി. ഇതു തന്നെ എത്ര സന്തോഷം തരുന്നു !
Zita, Don't worry dear chinnu molu, I'll never rob you of your mom's love. Thank you dear for visiting here. I loved your English poems.
raadha, സന്തോഷം കേട്ടോ.
jumana, തീര്‍ച്ചയായും അവിടെ വരാം.
സിനു, അതു തന്നെ ഞാനും ആഗ്രഹിക്കുന്നു.
റാംജി, സന്തോഷം.
ജയരാജ്, ആശംസകള്‍ക്ക് നന്ദി. സ്വാഗതവും.
വി.കെ, ആ നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും നന്ദി.
സൈന്ധവം, ഈ വികൃതിക്കുട്ടികളെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.
ഉമേഷ്, :)
കഷ്ടം ഗള്ഫിതില് നല്ല വെണ്ണയെ,ചിരി-
ശ്രീ കൊണ്ടു വെല്ലീടുമാ
ചില്ചില്പെട്ടിയൊടുക്കം, ഗീതമരുവും
വീടിന്നകം ചെന്നുവോ?!
ഹാ, നഷ്ടം!പറയാതെയെന്‍ നിറകടല്‍
ക്കണ്ണെന്നെ വിട്ടങ്ങുചെ-
ന്നാകെക്കൂടിയഹോ വിങ്ങുന്നു,തനുവി-
ങ്ങാണെന്നുതോന്നാതെയും!!
അല്ലാതെ എന്തുപറയാന്‍?!
ഗീതേ നന്നായി ശരിയാ കിലുക്കാം പെട്ടിയെയും ഗോപനേയും ഒന്നിച്ചു കണ്ടാല്‍ ആര്‍ക്കും കവിത വരും...
കിലുക്കിന്റെ ആ ചിരി മാത്രം മതി...
അതു പോലെ ഗോപനും....
സന്തോഷം പങ്കു വച്ചതിനു നന്ദി ..
ഇല്ല മറക്കുകില്ലാജീവനാന്തവും
മല്സഖീ നിന് സ്നേഹപരിമളം ഞാന്‍.
നല്ല പ്രാസമൊപ്പിച്ചും അർഥപൂർണ്ണമായും എഴുതിയിരിക്കുന്നു..ഇപ്പോ ഇങ്ങനെ കവിതെയെഴുതുന്നവരെ വളരെ അപൂർവ്വമായി മാത്രമേ കാണുന്നുള്ളു. തുടർന്നും നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
ആര്‍ദ്രതയും,സ്നേഹവും കാരുണ്യവും കവിത
ഉരുത്തിരിയാന്‍ ആവശ്യം തന്നെ ! നിമിഷ
കവിതക്കതും മതിയാവില്ല..കിലുക്കാം പെട്ടിയും
ഗോപകുമാറും ചൊരിഞ്ഞ സ്നേഹത്തിന്റ്റെ മാപിനിയെത്ര പവിത്രം !
നന്നായിരിക്കുന്നു വരികള്‍ ഗീത ടീച്ചറേ. ടീച്ചര്‍ എന്ന് വിളിക്കരുത് എന്ന് പറഞ്ഞിരുന്നു.
ക്ഷമിക്കുമല്ലോ
അദ്യമായ് കാണുകയാണു നമ്മളും.എഴുത്തിന് ആശംസകള്‍. കവിത അല്‍പ്പം കൂടി നീണ്ടോട്ടെ. ആരും വഴക്കു പറയില്ല. ശബ്ദത്തില്‍ ഒരുപാട് കുടുങ്ങിപ്പോകരുതേ എന്നുകൂടിപ്പറഞ്ഞോട്ടേ.
സോണ, നന്ദി.
ഹരിയണ്ണാ, അസൂയക്കാരനാ അല്യോ? നിറകടല്‍ കണ്ണിനൊപ്പം തനുവും കൂടി ഇങ്ങെത്തുമ്പോ വീണ്ടും കാണാം കിലുക്കിനെ.
(ഒന്നാംതരം കവിതക്കമന്റിന് നന്ദി ഹരിയണ്ണാ)
മാണിക്യാമ്മേ, കവിത വായിക്കാന്‍ വന്നതിലും സന്തോഷം.
(കേട്ടോ മാളോരേ, ഇതിന്റെ പേരില്‍ അസൂയ മൂത്തിട്ട് ഒരുപാട് ബ്ലോഗര്മാരോടൊത്ത് നിന്ന് എടുത്ത പോട്ടംസ് എല്ലാം എനിക്കയച്ചു തന്നു ഈ കുശുമ്പത്തി മാണിക്യാമ്മ )
കുട്ടേട്ടാ, ഈ നല്ല വാക്കുകള്‍ക്ക് ഒക്കെ അര്ഹതയുണ്ടോന്നറിയില്ല. വളരെ സന്തോഷം.
ഒരു നുറുങ്ങ്, ഹാറൂണ്‍ ചേട്ടാ, അങ്ങയെപ്പോലുള്ള വലിയ ആളുകളുടെ ഈ നല്ല വാക്കുകള്‍ എത്ര പ്രചോദനമേകുമെന്നോ. വളരെ സന്തോഷം.
ജെപി ഏട്ടാ, ഒരുപാട് നാളുകള്‍ കൂടി കണ്ടതില്‍ സന്തോഷം. ടീച്ചര്‍ എന്നു വിളിക്കണ്ടാ എന്നു പറഞ്ഞത്, എന്റെ പേരിന്റെ ഒരു ഭാഗമായിപ്പോവും ആ ‘ടീച്ചര്‍’ എന്ന പദവും. ‘ഗീത’ എന്നുമാത്രം അറിയപ്പെടാനാണ് എനിക്കിഷ്ടം. അതാ.
വെഞ്ഞാറന്, സ്വാഗതം ഇവിടേക്ക്. ഇനി ഇത്തിരിക്കൂടി നീണ്ട കവിത എഴുതാന്‍ നോക്കാം കേട്ടോ. വന്നതില്‍ വളരെ സന്തോഷം.
ഞാനാലോചിക്കുകയായിരുന്നു- കിലുക്കാംപെട്ടിയും ഗോപകുമാറും മറ്റും വന്നത് നന്നായി. പക്ഷെ വന്നത് മറ്റു ചില ബ്ലോഗുകാരായിരുന്നെന്കിലോ? എങ്ങനെ കവിത എഴുത്തും?
ഉദാ: അമ്മേടെ നായര്‍, വെള്ളത്തിലാശാന്‍,കൊള്ളക്കാരന്, മൂരാച്ചി......(മതി .അധികപേരും ഇത്തരക്കാരാ...)
തണലേ, വെള്ളത്തിലാശാനും കൊള്ളക്കാരനും കൂടി ഇവിടെ വന്നിരുന്നു. നനഞ്ഞുകുതിര്‍ന്ന വസ്ത്രങ്ങളുമായാണവര് വന്നത്. അവരുടെ സംഭവബഹുലമായ യാത്രാനുഭവം കേട്ടപ്പോ കവിത വന്നുപോയി. എഴുതിവയ്ക്കേം ചെയ്തു. ...
ദാ ഇങ്ങനെ,
വെള്ളത്തിലാശാന്‍ വള്ളത്തില്‍ വന്നൂ
കൊള്ളക്കാരനേം കൂട്ടത്തില്‍ കൂട്ടി
വള്ളത്തില്‍ വച്ചവര്‍ വെള്ളമടിച്ചൂ
വല്ലാതെ പൂസായ് വെള്ളത്തിലാശാന്‍
വെള്ളം തീര്‍ന്നപ്പോ കൊള്ളക്കാരനെ
വെള്ളത്തില്‍ തള്ളീ വെള്ളത്തിലാശാന്‍
വെള്ളത്തില്‍ വീണപ്പോ കൊള്ളക്കാരന്
വള്ളത്തിലള്ളിപ്പിടിച്ചു വലിച്ചു
വള്ളം മറിഞ്ഞൂ, വെള്ളത്തിലായീ
വെള്ളത്തിലാശാനും വെള്ളം കുടിച്ചൂ...
*** *** ***
പിന്നെ, മൂരാച്ചിയെ ഞാന്‍ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചതാ. മൂരാച്ചി അസ്സല് മൂരാച്ചിയായി ഉച്ച കഴിഞ്ഞപ്പോ കയറി വന്നിരിക്കുന്നു ! എങ്ങനെ പിന്നെ കവിതയെഴുതാതിരിക്കും?
മൂരാച്ചീ മൂരാച്ചീ എന്തിത്ര വൈകിയേ
ഉച്ചതിരിഞ്ഞു സമയമിപ്പം
പപ്പടം കാച്ചീതും പായസം വച്ചതും
ഒക്കെത്തണുത്തു മരവിച്ചല്ലോ
ഉച്ചക്കൊടുംവെയില്‍ ഉച്ചിയിലേറ്റപ്പോള്
പച്ചിലപോലങ്ങ് വാടിയല്ലോ
ഇച്ചിരി നേരമീ പങ്കതന് കീഴിലായ്
കൊച്ചുകാറ്റും കൊണ്ടിരുന്നുകൊള്ളിന്
പച്ചമുളകിട്ട സംഭാരവും മോന്തി
ഉച്ചക്കൊടുംദാഹമാറ്റിടുവിന്...
പിന്നെ തണലേ, അമ്മേടെ നായര്‍ വന്നാല്‍ ഞാന്‍ കവിത എഴുതൂൂൂൂൂല്ലാ...
:) :)
തണലേ, ചോദ്യം നല്ല ഇഷ്ടപ്പെട്ടൂട്ടോ.
എന്നെക്കൊണ്ട് കവിത(?) എഴുതിച്ചേ അടങ്ങൂന്നു വച്ചാ പിന്നെ എന്തോ ചെയ്യും. ഞാനങ്ങ് എഴുതും, പിന്നല്ലാതെ.
ഓ.ടോ. ഇത് തണല്‍ നം. 2 ആണ്. വേറൊരു തണലും ഉണ്ട്.
വെള്ളത്തിലാശാന്‍, കൊള്ളക്കാരന്, മൂരാച്ചി എന്നപേരിലൊക്കെ ബ്ലോഗ്ഗര്മാര് ഉണ്ടെങ്കില്‍ അവര്‍ ക്ഷമിക്കണേ.
എല്ലാം വെറും തമാശയാണേ.
"വെള്ളത്തിലാശാന്‍, കൊള്ളക്കാരന്, മൂരാച്ചി എന്നപേരിലൊക്കെ ബ്ലോഗ്ഗര്മാര് ഉണ്ടെങ്കില്‍"- എന്നല്ല, ഉണ്ട്.ഞാന്‍ വെറുതെ പറഞ്ഞതല്ല.
മാത്രമല്ല;നാം ജീവിതത്തില്‍ ഇതേവരെ കേള്‍ക്കാത്ത തരം പേരുള്ള ബ്ലോഗര്‍മാര്‍ ഈ കൊച്ചു കേരളത്തില്‍ ഉണ്ട്.സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങാനുള്ള ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണോ അതോ മത-വര്‍ണ-വര്‍ഗ-ജാതി വെളിപ്പെടലുകള്‍ ഇഷ്ടമാല്ലാഞ്ഞിട്ടോ ആയിരിക്കാം ഇത്തരം പേരുകള്‍ ഉദയം കൊള്ളുന്നത്.
ഏതായാലും, എന്റെ കമന്റു കാരണം ഗുണമുണ്ടായി. ലീവിന് വരുമ്പം ഞാനും വരാന്‍ ശ്രമിക്കാം.എന്നെപ്പറ്റി കവിത പിറക്കുക എന്നത് സന്തോഷമുള്ള കാര്യമല്ലേ.പണ്ട് രാജാക്കന്മാര്ക്ക് മാത്രെ ഇത്തരം ഭാഗ്യം ഉണ്ടായിരുന്നുള്ളൂ.
March 11, 2010 12:29 PM
ഹെന്റമ്മേ ! ആ പേരിലൊക്കെ ബ്ലോഗര്‍മാര്‍ ഉണ്ടെന്നോ? ഞാന്‍ എന്തായാലും ക്ഷമചോദിച്ചിട്ടുണ്ട്. ഇനി അവര്‍ തണലിനേയേ പൊക്കൂ.
തണല്‍ ലീവിനു വരുമ്പോള്‍ വരണം. പക്ഷേ നേരത്തേ പറയണേ. ഇപ്പോള്‍ ഞാന്‍ നാട്ടില്‍ അല്ല.
@ തണല്‍
ജാതി, മത, വര്‍ണ, വര്‍ഗ കൂടുകളില്‍ അറിയപ്പെടാതിരികുവാന് വേണ്ടി എടുത്തോണ്ട് വന്ന പേരാണ്.. നാറ്റിക്കരുത്... :) :)
എന്തായാലും കവിത കലക്കി.. (post ഇല് ഉള്ളതും comments ഇല് ഉള്ളതും..):) :)
ചേച്ചീ എന്റെ കൈയില്‍ വാക്കുകള്‍ ഒന്നും ഇല്ല ഈ സ്നേഹ സമ്മാനത്തിനു മറുപടി പറയാന്‍.
ബൂലോകം അങ്ങ്ങ്ങനെ എന്നെയും അറിഞ്ഞു ഈ കവിതയില്‍ കുടെ.നന്ദി നന്ദി നന്ദി ....................
ഓ:ടോ:ഇപ്പോള്‍ എനിക്ക് നെറ്റ് ഇല്ല .
അതാ വൈകിയത് ഞാന്‍ ഇവിടെ എത്താന്‍ .
ക്ഷമിക്കണേ .....
വെള്ളത്തിലാശാനേ, മാപ്പു പറയുന്നു (ആ പൊട്ട കവിത എഴുതിയതിന്), നന്ദിയും പറയുന്നു (അതു വായിച്ചിട്ട് ക്ഷമിച്ചതില്‍).
കിലുക്കേ, ഇതിനേക്കാള്‍ വലിയ സ്നേഹസമ്മാനമല്ലേ എനിക്കു കിട്ടിയത്. സന്തോഷം വളരെ വളരെ. പിന്നെ, ക്ഷമിക്കാന്‍ പറഞ്ഞാല്‍.. ങൂഹൂം ..അതൊന്നും ചെയ്യൂല്ല ഞാന്‍.
ഞാന്‍ ഇവിടെ പുതിയതാണ്..മാണിക്യം ചേച്ചിയില്‍ നിന്നും കിട്ടിയ ലിങ്കിലൂടെ വന്നു.
സ്നേഹോദീപ്തമായ സൗഹൃദം കവിതയിലൂടെ കണ്ടപ്പോള്‍, ഉഷശ്രീയെയും ഗീതയെയും ഒരുമിച്ചു കണ്ട പ്രതീതി.മനക്കണ്ണില്‍ കണ്ട ആ കൂടിക്കാഴ്ച മോഹിപ്പിക്കുന്നത് കൂടിയാണ് ട്ടോ...!
ഗീത- ഈ കവിത എന്നെ കിലക്കാം പെട്ടിയില്‍ എത്തിച്ചു. നന്ദി.
Post a Comment