Monday, January 25, 2010

കേരളഭൂമി

janmabhuuvinu.mp3





ജന്മഭൂവിനു മാതൃസ്ഥാനം കല്‍പ്പിച്ച മഹോന്നത ഭാരതം
ഭാരതാംബ തന്‍ കാല്‍ചിലമ്പിലെ നന്മണിമുത്താണീ കേരളംകേരളം കേരളം......

*** *** ***

പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
പച്ചിലച്ചാര്‍ത്തിന്റെ മേടയിതില്‍
പേരാറും പെരിയാറും കസവിഴ പാകിയ
ഹരിത പട്ടാംബര ധാരിണിയായ്‌
ലാവണ്യകേദാരമായ്‌, ലളിത മനോഹരിയായ്‌
വിളങ്ങിനില്‍പ്പൂ, വിളങ്ങിനില്‍പ്പൂ
ഈ കേരകേദാര ഭൂമീ- ഈ കേരളഭൂമീ...

കവിസങ്കല്‍പ്പം വെല്ലും സുന്ദര സ്വപ്നസമാന ഭൂമി
ഉലകില്‍ തീര്‍ത്തൊരു സുരലോകം ഈ സുന്ദര സുരഭില ഭൂമി
സുഖദ ശീതള ഭൂമി...
(പശ്ചിമ സാനുവിന്‍...)

*** *** ***

നീലമാമല നിരകള്‍ നീളെ
ചാമരങ്ങള്‍ വീശി നില്‍ക്കും
മാമരങ്ങള്‍, പൂമരങ്ങള്‍, പൂവനങ്ങള്‍
പൂത്ത വനികകള്‍, പൂമ്പൊയ്കകള്‍
മാനോടും മയിലാടും മരതക വനികള്‍
മഞ്ഞണിമലകള്‍...

മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍
എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി കേരളഭൂമി... കേരളഭൂമി...
(പശ്ചിമസാനുവിന്‍....)

*** *** ***

ചിങ്ങത്തിരുവോണപ്പാട്ടുകളും
തിരുവാതിരപ്പാട്ടിന്‍ ശീലുകളും
ഞാറ്റുപാട്ടും തോറ്റം പാട്ടും
പുള്ളുവന്‍ പാട്ടും പാണന്‍ പാട്ടും
വഞ്ചിപ്പാട്ടിന്‍ ഈണങ്ങളും
വേലന്‍ പാട്ടും പഴം പാട്ടും
മാറ്റൊലി കൊള്ളുന്നീ വിണ്‍ മണ്ഡലത്തില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍...
(പശ്ചിമ സാനുവിന്‍....)

by K.C.Geetha.

Copyright (C) 2010 K.C. Geetha.

ഈ പാട്ട് പണ്ടൊരിക്കല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാളെ റിപ്പബ്ലിക് ദിനം. ഒരു ദേശഭക്തി ഗാനം പോസ്റ്റ് ചെയ്യണമെന്ന് ഒരു മോഹം. പുതിയത് ഒന്നും എഴുതാത്തതുകൊണ്ട് പഴയതൊന്ന് എടുത്ത് പോസ്റ്റുന്നു. എല്ലാവരും ക്ഷമിക്കുക.

(പാട്ട് കേള്‍ക്കണമെങ്കില്‍ ഫുള്‍ വോളിയത്തില്‍ വച്ചാലേ പറ്റൂ)‍

28 comments:

Anonymous said...

Ayyodi kallippooche!

Anil cheleri kumaran said...

നല്ല വരികള്‍.

പ്രയാണ്‍ said...

റിപ്പബ്ലിക് ദിനാശംസകള്‍...........

SAJAN S said...

റിപ്പബ്ലിക് ദിനാശംസകള്‍!!

ramanika said...

റിപ്പബ്ലിക് ദിനാശംസകള്‍.......

Hari | (Maths) said...

പേരാറും പെരിയാറും കസവിഴ പാകിയ
ഹരിത പട്ടാംബര ധാരിണിയായ്...

വരികളിലെ കേരളസങ്കല്പം തനിമയോടെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഇന്നത്തെ കേരളം ഇങ്ങനെയല്ലായെന്നത് ഒരു ദുഃഖസത്യം തന്നെ. ഹരിതവൃക്ഷങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് മരങ്ങളല്ലേ എല്ലായിടത്തും.

രണ്ടാമത്തെ സ്റ്റാന്‍സയിലും ഉള്ള ഭാവന ഒരു കവയിത്രിയുടെ ധര്‍മ്മം തന്നെ. പക്ഷെ നഷ്ടസ്വപ്നങ്ങളെക്കുറിച്ചുള്ള ഒരു കവിത കൂടി ഉടനെ എഴുതേണ്ടിയിരിക്കുന്നു.

ചാണക്യന്‍ said...

റിപ്പബ്ലിക് ദിനാശംസകൾ.......

നന്ദന said...

റിപ്പബ്ലിക് ദിനാശംസകള്‍

OAB/ഒഎബി said...

ആശംസകള്‍

വേണു venu said...

വന്ദേമാതരം.!

Typist | എഴുത്തുകാരി said...

റിപ്പബ്ലിക് ദിനം കഴിഞ്ഞു. എന്നാലും, ആശംസകള്‍. എത്ര സുന്ദരമാണ് നമ്മുടെ ഈ കേരളഭൂമി!.

Gopakumar V S (ഗോപന്‍ ) said...

ജനനീ ജന്മഭൂമീ....

ആശംസകൾ...

സിനു said...

എത്ര നല്ല വരികള്‍...

ബഷീർ said...

മുഴുവനും വായിച്ചു ..കേട്ടു..നല്ല വരികൾ..
നല്ല ഈണം..നന്നായി ചൊല്ലിയിരിക്കുന്നു. അഭിനന്ദനങ്ങൾ

ബഷീർ said...

O.T

ചേച്ചിയ്ക്കും പൂച്ചകൾക്കും സുഖല്ലേ :)
മോൾക്ക് പുതിയ ഒരു പൂച്ചക്കുട്ടിയെ കിട്ടിയിട്ടുണ്ട് :)

ഹംസ said...

നല്ല ഒരു പോസ്റ്റ്

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

മലർപൊൽ പൂമണമ്പടർത്തും,
മലയാളിതന്നീരടികളെല്ലാം നീ ;
മാലപോൽ കോർത്തുനൽകിയെൻ
മലർമാനസമിന്നു കുളിരണിയിച്ചു !
Old is Gold.....Geetha

Sapna Anu B.George said...

സുന്ദരമായ വരികൾ കേട്ടോ

ഗീത said...

അനോണിമസ്സേ, ആദ്യകമന്റിന് ഈ കള്ളിപ്പൂച്ചയുടെ നന്ദി. :)

കുമാരന്‍,നല്ല വാക്കുകള്‍ക്ക് നന്ദി.

പ്രയാണ്‍,സാജന്‍, രമണിക ആശംസകള്‍ക്ക് നന്ദി.

ഹരി,നഗരങ്ങളില്‍ അങ്ങനെ തന്നെ എങ്കിലും നന്മകളാല്‍ സ‌മൃദ്ധമായ നാട്ടിന്‍പുറങ്ങളിലും മലയോരദേശങ്ങളിലും ചെന്നാല്‍ ആ ഹരിതഭംഗിയും പ്രകൃതിഭംഗിയുമൊക്കെ കുറേയെങ്കിലും കാണാന്‍ പറ്റുമല്ലോ. എന്നാലും ഹരി പറഞ്ഞതു പോലെ നഷ്ടസ്വപ്നങ്ങളെക്കുറിച്ചുള്ള ഒരു കവിതയും എഴുതണം.

ചാണക്യന്‍, നന്ദന, ഓഏബി, ആശംസകള്‍ക്ക് നന്ദി.

വേണൂ,വന്ദേ മാതരം!

എഴുത്തുകാരീ, കേരളഭൂമി സുന്ദരം തന്നെയാണ്‍്.

ഗോപന്‍,ജനനിയെ വന്ദിക്കാം. നന്ദി ആശംസകള്‍ക്ക്.

സിനു, ആദ്യവരവിന് സ്വാഗതം. നല്ലവാക്കുകള്‍ പറഞ്ഞ് പ്രോത്സാഹനമരുളിയതിന് നന്ദിയും.

ബഷീര്‍, പാട്ടുകേട്ടതില്‍ സന്തോഷം. എന്റെ പൂച്ചക്കുട്ടന്മാര്‍ക്കും കുറിഞ്ഞികള്‍ക്കും സുഖം തന്നെ. മോള്‍ക്കും മോളുടെ കുഞ്ഞുപൂച്ചയ്ക്കും എന്റെ സ്നേഹാന്വേഷണങ്ങള്‍.

ഹംസ, വളരെ സന്തോഷം.

ബിലാത്തി, എത്രമനോഹരമായ കവിതാശകലം. പഴമയുടെ സൌന്ദര്യം ഒന്നു വേറെ തന്നെ. ഏറെ സന്തോഷമായി.

സപ്ന, വളരെ സന്തോഷം കേട്ടോ.

B Shihab said...

nalla varikal

Umesh Pilicode said...

കൊള്ളാലോ ടീച്ചറെ

Akbar said...

"മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍
എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി കേരളഭൂമി... കേരളഭൂമി..."

എലാവരും പറഞ്ഞതിനപ്പുറം ഞാനെന്തു പറയാന്‍. ഒറ്റ വാക്കില്‍ പറയുന്നു
"എത്ര സുന്ദരം! എത്ര സുന്ദരം!" - ഗീതയുടെ വരികളില്‍ നമ്മുടെ കേരളം.

ചേച്ചിപ്പെണ്ണ്‍ said...

ലേറ്റ് ആയി ആണേലും ആശംസകള്‍ അറിയിക്കുന്നു ടീച്ചറെ ...
ടീച്ചര്‍ ആവുന്നത് ഒരു വല്യ ഭാഗ്യാണ് .....
ഞാനും ടീച്ചര്‍ ആയിരുന്നൂട്ടോ കുറെ നാള്‍ ....

ശ്രീ said...

മനോഹരമായ വരികള്‍, ഗീതേച്ചീ

ManzoorAluvila said...

നമ്മൾ നേരിൽ കാണുമ്പോൾ ശ്രെദ്ധിക്കാതെ കടന്നു പോകുന്ന പലതും.. നമുക്കു ഒരു കവിതയിലൂടെ കാണിച്ചുതരുമ്പോൾ എത്ര മനോഹരം..ആലപനത്തിൽ അൽപ്പം പവർ കൂട്ടാമായിരുന്നു എന്നു തോന്നി...(ഉദ: കേരളമെന്നപേർ കേട്ടാലോ തിളക്കണം...ആ രീതി.) നന്നായിട്ടുണ്ട്‌

എല്ലാവിധ ആശംസകളും

ഏ.ആര്‍. നജീം said...

ആദ്യം പോസ്റ്റ് ചെയ്തിരുന്നത് ഞാന്‍ കണ്ടില്ലായിരുന്നു... എന്തായാലും ആലാപനം കൂടി ആയപ്പോള്‍ ഭംഗിയായി..

ഒരല്പം കൂടി വോളിയം ആവാമായിരുന്നുട്ടോ...

അഭിനന്ദനങ്ങള്‍

poor-me/പാവം-ഞാന്‍ said...

Looking forward for new release...

ഗീത said...

സോണ, ഷിഹാബ്, ഉമേഷ്, നന്ദി.

അക്ബര്‍, കേരളത്തിന് അനേകം മുഖങ്ങളുണ്ട്.അതിലെ സുന്ദരമുഖത്തെ മാത്രം കാണാന്‍ ശ്രമിച്ചതാണ്. നന്ദി.

ചേച്ചിപ്പെണ്ണേ, വളരെ സന്തോഷം. ഇപ്പോള്‍ ടീച്ചര്‍ ജോലി മാറ്റിവച്ചോ?

ശ്രീ, സന്തോഷം.

മന്‍സൂര്‍, ഈ എളിയ സംരംഭം ആസ്വദിച്ചതില്‍ സന്തോഷം.

നജീം, വോളിയം ഇത്രയൊക്കെയേ ഉള്ളൂ. ആസ്വദിക്കാന്‍ വന്നതില്‍ സന്തോഷം.

പാവംഞാന്‍, :)