പ്രിയസഖി യാമിനീ
പൂനിലാകോടിയുടുത്ത്
താരകപ്പൂവ് ചൂടി
ചമയുന്നതെന്തേ സഖീ ?
നീലകളേബരന്‍ കോമള യാദവന്
അരികിലണഞ്ഞോ
നിര്‍ന്നിദ്ര യാമങ്ങള്‍
പുളകമണിഞ്ഞോ ?
യാമിനീ.......
*** *** ***
കാളിന്ദി നീയെന്തേ കളകളം പാടുന്നൂ
കാല്‍ത്തള കിലുക്കി പദമാടുന്നൂ ?
കാളിയമര്‍ദനന്‍ വരുമെന്ന് ചൊല്ലിയോ
കേളികളാടുവാന്‍ നിന് പുളിനങ്ങളില്‍ ?
സഖീ ... ചൊല്ലുകില്ലേ...?
*** **** ***
വാസന്തീ നീയെന്തേ പരിമളം പൂശുന്നു
വാര്‍മതിയുദിക്കും ശുഭയാമത്തില്‍ ?
വാരിജലോചനന്‍ വരുമെന്ന് ചൊല്ലിയോ
വാസന്തരാവിതില്‍ നിന് മലര്‍പ്പന്തലില്‍ ?
സഖീ ... ചൊല്ലുകില്ലേ...?
*** *** ***
*** *** ***
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം
എന്നിനി ഉണരുമോ നിന്‍മണിവേണുവില്‍
നിന്‍സഖി രാധക്കായ് ഒരു ഗീതകം - കണ്ണാ ...
നിന്‍പ്രിയസഖി രാധക്കായ് ...
ഒരു പ്രേമഗീതകം ?
*****************
രചന : K.C. Geetha.
Copy Right (C) 2009 K.C. Geetha.
44 comments:
യാമിനിയും യമുനയും മുല്ലവള്ളിയുമൊക്കെ പുളകിതരാകുന്നു, ആ യദുകുലപാലന്റെ സാമീപ്യത്താല്‍...
തന്നരികില്‍ മാത്രം എന്തേ അവന് വരാത്തൂ?
രാധക്ക് എന്നും പരിഭവമേയുള്ളൂ...
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം
nallavarikal......PARIBHAVAM vannale snehathinu saundaryam koodu.
varikalkku enthoru bhagiya...
അല്ലെങ്കിലും എന്നും രാധയെ കളിപ്പിച്ചിട്ടല്ലേയുള്ളൂ. പരിഭവിച്ചുകൊണ്ട് കാത്തിരിക്കട്ടെ രാധ. ആ കാത്തിരിപ്പും ഒരു സുഖമല്ലേ!
പാവം രാധ!
ആ കാത്തിരുപ്പിലും പരിഭവത്തിലും രാധ്യ്ക്ക് കണ്ണനോടുള്ള സ്നേഹം ഒളിഞ്ഞിരിക്കുന്നത് നന്നായി വായിക്കാനാവുന്നു.
അഭിനന്ദനങ്ങള്‍...
Lovely lyrics, Geetha. Very inspiring, from a musical point of view too.
എത്ര പരിഭവം നടിച്ചാലും..
യെദുകുല നാഥന്റെ ഓടകുഴല്‍ വിളി...
അത് രാധക്ക് മാത്രമുള്ളതാണ്...
അത് കൊണ്ട് തന്നെ രാധയുടെ പരിഭവം
കള്ള പരിഭവം ആണ്...
ഹാ! സുന്ദരം
രാധ യുടെ പരിഭവം!മനോഹരം
അനിയത്തിയുടെ കല്യാണമായിരുന്നു.അതിനാല്‍ കുറച്ചുനാളായി ബ്ലോഗില്‍ നിന്നും ഒളിവിലായിരുന്നു.
നീലക്കടമ്പുകൾ ഇനിയും പൂക്കാനിടവരട്ടെ...
ആശംസകൾ.
ശരിക്കും പറഞ്ഞാല്‍ ഡിഗ്രിയ്ക്ക് പഠിക്കുംപോഴാ ഒരു ഹിന്ദി പദ്യത്തില്‍ നിന്ന് ഈ രാധേടെ ദുഖം ഇത്ര ആഴത്തില്‍ ഉള്ളതാണ് എന്ന് മനസ്സിലായത്.പാവം ല്ലേ? രാധയുടെ കാത്രിപ്പ് ഒരിയ്ക്കലും സഫലമാകില്ല അല്ലെ? നല്ല വരികള്‍..
ഒരു ലളിതഗാനം പോലെ.....
ലളിതം, സുന്ദരം....
manoharavarikal
ഗീതേച്ചി,
കണ്ണനു പ്രിയപ്പെട്ട രാധയുടെ സ്നേഹം വരികളിൽ നിറയുന്നു! കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ!!
സുന്ദരമായ വരികള്‍
പരിഭവഗീതകം-ലളിതമനോഹരം
ഗീതയുടെ മുന്‍ കവിതകള്‍പോലെ ഈ കവിത എന്തോ എനിക്കത്ര ഇഷ്ടായില്ല. ഇതെന്റെ മാത്രം വായനയുടെ വായന.
കവിതയില്‍ എഴുത്തിന്റെ ഒരൊഴുക്ക് കാണുന്നില്ല. എല്ലാക്കവികളുടെയും എല്ലാക്കവിതകളും എല്ലാ വരികളും നന്നായിക്കോള്ളണമെന്നില്ല. അടുത്ത കവിതയും കാത്തിരിക്കുന്നു.
geetha,
kavitha enikku oththiri vazhangiyilla...entho manasu athilekku kootuthal odakkan madikkunna pole..oru pakshe, kavith adhikam ariyaththathavam karanam
kollam
:-)
രാധാകൃഷ്ണബന്ധത്തിന് കൃതികളിൽ പല പല വ്യാഖ്യാനങ്ങൾ ഉണ്ട്. എന്നാലും രാധയുടെ പ്രേമവും പരിഭവും തന്നെയാണ് കവികൾക്ക് പഥ്യം. പരിഭവം സ്നേഹത്തിന്റെ പ്രതിഫലനമാണ്, എപ്പോഴും... വളരെ നല്ല വരികൾ...നന്ദി...
ഹായ്..ഗീത ശരിയായ രാധയായിമാറിയല്ലോ..
നല്ല താളബോധം..നന്നായി കേട്ടൊ
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം
മനോഹരമായ വരികള്‍
ഗീത- ആശംസകള്‍
Find the answer for your query in my blog. Thanks.
കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം
നല്ല വരികള്‍ :)
nannayi ishtaayi ..sundaram
ഗീത ടീച്ചറേ,
വരികള്‍ അസ്സലായിട്ടുണ്ട്.പ്രത്യേകിച്ചും,
<---
കാളിന്ദി നീയെന്തേ കളകളം പാടുന്നൂ
കാല്‍ത്തള കിലുക്കി പദമാടുന്നൂ ?
കാളിയമര്‍ദനന്‍ വരുമെന്ന് ചൊല്ലിയോ
കേളികളാടുവാന്‍ നിന് പുളിനങ്ങളില്‍ ?
സഖീ ... ചൊല്ലുകില്ലേ...? --->
വലിയ എഴുത്തുകാരുടെ കൃതികള്‍ നമ്മള് ക്ലാസില്‍ വ്യാഖ്യാനിക്കുമ്പോള്‍ പലപ്പോഴും താഴെ പറയുന്ന പ്രകാരം വ്യാഖ്യാനിക്കപ്പെട്ടേനെ.
കളകളം എന്ന പദം കൊണ്ട് കുയിലിനെയും ആടുന്നു എന്ന പദം കൊണ്ട് മയിലിനെയും അനുസ്മരിപ്പിക്കാന്‍ കവയിത്രിക്ക് കഴിഞ്ഞു.
എന്തായാലും അത്തരമൊരു വ്യാഖ്യാതാവിന്റെ സ്വാതന്ത്ര്യമെടുക്കാന്‍ തക്ക മേന്മയുള്ള കലാസൃഷ്ടി തന്നെ.
ഇവിടെ വന്നപ്പോള്‍ സന്തോഷം തോന്നി. ഗീത ടീച്ചര്‍ അധ്യാപകരുടെ ബ്ലോഗ് ശ്രദ്ധിച്ചിട്ടുണ്ടോ. ഗണിത ബ്ലോഗാണെങ്കിലും ഇതര വിഷയങ്ങളിലെ അധ്യാപകര്‍ നിത്യേന അതിലിട പെടുന്നുണ്ട്. ടീച്ചറെ പോലെ ബ്ലോഗിങ്ങ് അറിയാവുന്ന, വ്യക്തിയുടെ സഹായസാന്നിധ്യങ്ങള് ഞങ്ങള്‍ക്കവിടെ ആവശ്യമുണ്ട്.
Maths Blog Team
Kerala State
കിലുക്കാംപെട്ടീ, ആദ്യകമന്റിനും ആ പ്രോത്സാഹനത്തിനും നന്ദി. തീര്‍ച്ചയായും പരിഭവം ഇല്ലാത്ത ഒരു സ്നേഹം ഇല്ല തന്നെ.
എഴുത്തുകാരി, രാധയെ മാത്രമല്ല, ആരാധിക്കുന്നവരെ മുഴുവന്‍ കളിപ്പിക്കലാണ് പണി.
ശ്രീ, രാധ പാവം തന്നെയാണ്. ഒപ്പം ഭാഗ്യവതിയും.
നജീം, അഭിനന്ദനങ്ങള്‍ക്ക് നന്ദി. സ്നേഹം ഉള്ളതു കൊണ്ടാണല്ലോ കാത്തിരിക്കുകയും പരിഭവിക്കുകയുമൊക്കെ ചെയ്യുന്നത്.
രാജീവ്, ഇത് വായിക്കാനെത്തുകയും ഇത്ര വലിയ പ്രോത്സാഹനം തരുകയും ചെയ്തതില്‍ വളരെ സന്തോഷം.
രാധ, അത് നന്നായി അറിഞ്ഞു വച്ചുകൊണ്ടു തന്നെയുള്ള പരിഭവമാണ് രാധയുടേത്.
കൃഷ്ണഭദ്ര, തിരക്കൊക്കെ ഒഴിഞ്ഞ് വീണ്ടും കണ്ടതില്‍ സന്തോഷം. അപ്പോള്‍ ഇനി സജീവമായി ഇവിടെ കാണുമെന്ന് പ്രതീക്ഷിക്കട്ടേ?
പള്ളിക്കരയില്‍, നീലക്കടമ്പുകള്‍ പൂക്കാനിടവരട്ടേ. ആദ്യമായിട്ടണല്ലോ ഇവിടെ. സന്തോഷമുണ്ട്.
സ്മിത, രാധയുടെ പ്രണയദു:ഖം വളരെ ആഴത്തിലുള്ളത് തന്നെ. ഈ ജന്മത്തില് ആ കാത്തിരുപ്പ് സഫലമാവുകയില്ലെന്ന സത്യം രാധക്കും അറിയുമായിരുന്നിരിക്കണം അല്ലേ?
പഥികന്, സന്തോഷം. പാടാന്‍ കഴിയുമെങ്കില്‍ ഒന്നു പാടൂ.
കുഞ്ഞിപ്പെണ്ണ്, സന്തോഷം വന്നതിലും വായിച്ചതിലും.
മഹി, അനിയന്റെ ആ അനുഗ്രഹവാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ആഭ, ഇവിടേക്ക് സ്വാഗതം. ഇനിയും വരണം.
ജ്യോ, വളരെ സന്തോഷം ആ നല്ല വാക്കുകള്‍ക്ക്.
നീലാംബരീ, ഇഷ്ടായില്ല അല്ലേ? ഇനി അടുത്തത് കുറച്ചുകൂടി നന്നാക്കാന്‍ ഭഗവാന് സഹായിക്കട്ടേ. പിന്നെ ‘കവിത’ എന്ന വാക്ക് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളതല്ല ഞാനെഴുതുന്നതൊന്നും. വെറും പാട്ട് എന്നു പറയാം വേണമെങ്കില്‍. മനസ്സു തുറന്നുള്ള ഈ അഭിപ്രായത്തിന് നന്ദി.
മനോരാജ്, ഇതതിനു ആഴത്തിലുള്ള കവിതയൊന്നും അല്ലല്ലോ മനോരാജ് മനസ്സിലാകാതിരിക്കാന്‍.
ഉമേഷ്, ആ ഒഴുക്കന്‍ മട്ടിലുള്ള അഭിപ്രായത്തിനും നന്ദി.
ഗോപകുമാര്‍, രാധാകൃഷ്ണബന്ധം പ്രണയസങ്കല്പത്തിന്റെ ഏറ്റവും സുന്ദരമായ ചിത്രം തന്നെയാണല്ലോ. എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല അതേ കുറിച്ച്.
ബിലാത്തി, അങ്ങനെ രാധയായി മാറിയാലല്ലേ രാധയുടെ മനസ്സറിയാന്‍ പറ്റൂ. നല്ല താളബോധം എന്നു പറഞ്ഞല്ലോ. അപ്പോള്‍ ഒന്നു പാടികേള്പ്പിക്കൂ.
അക്ബര്‍, ആ നല്ല വാക്കുകള്‍ ഒക്കെ പറഞ്ഞ് വീണ്ടും എഴുതാന്‍ പ്രചോദനമേകുന്നതിന് എങ്ങനെ നന്ദി പറയാന്‍...
സാജന്, സ്വാഗതം ഇവിടേക്ക്. ആ നല്ല വാക്കുകള്‍ക്കും നന്ദി.
the man to walk with, സന്തോഷം കേട്ടോ.
ഹരീ, മാത്സ് ബ്ലോഗ് ഞാന്‍ കാണാറുണ്ട്. ഇങ്ങനെ ക്ഷണിച്ചതില്‍ വളരെ സന്തോഷമുണ്ട്. പക്ഷേ ഞാന്‍ അവിടെ വന്ന് അഭിപ്രായം പറയുന്നത് ശരിയോ എന്നൊരു സംശയം. കാരണം സ്ക്കൂള് തലത്തിലെ പ്രശ്നങ്ങളെ കുറിച്ച് എനിക്ക് അത്രയധികം അറിവു പോര. എന്നാലും പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞാല്‍ കൊള്ളാം എന്നുമുണ്ട്. ഇനി ഹരിയുടെ അഭിപ്രായം എന്താന്നു വച്ചാല്‍ അതിനനുസരിച്ച് അവിടത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാം.
ഈ പാട്ടു വരികളെ കുറിച്ച് പറഞ്ഞ നല്ല അഭിപ്രായത്തിന് വളരെ സന്തോഷം.
kannanupekshichillenkil raadhaye lokarithrakku snehikkumaayirunno?
Thanks for your nice comment :-)
We are happy to be your friend
hugs
Kareltje =^.^=
Anya :-)
(and Jerry the mouse ..... LOL)
എല്ലാവര്ക്കും പുതുവത്സരാശംസകള്‍
രാധയുടെ പരിഭവം ഭംഗിയായി.
പുതുവത്സരാശംസകള്‍.....
Have a very happy New Year
and a wonderful and happy 2010 :-)
(@^.^@)
യദുകുലയതിദേവനെവിടെ രാധെ..?
ഈ രാധ്യോട് എല്ലാര്ക്കും ചോദ്യങ്ങള്‍ മാത്രേള്ളോ?
ചേച്ചിക്ക്,
പുതുവത്സരാശംസകള്‍ !
ലളിത മധുരം ഈ ഗാനം
നന്നായി ..ഒപ്പം പുതുവത്സരാശംസകള്‍
നീന, ആ പറഞ്ഞതും ശരിയാണ്. വിരഹവിധുരയും നഷ്ടപ്രണയത്തിന്റെ പ്രതീകവുമായ രാധയെയാണ് ലോകര്‍ സ്നേഹിക്കുന്നത്. നീന, വായിച്ചതില്‍ വളരെ സന്തോഷം.
അക്ബര്‍, പുതുവത്സരാശംസകള്‍.
റാംജി, സന്തോഷം വന്നതിലും വായിച്ചതിലും.
സോണ, അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് ഇവിടെ എത്തിയതില്‍ ഹൃദയം നിറഞ്ഞ നന്ദി. സര്വേശ്വരന് സോണയേയും അനുഗ്രഹിക്കട്ടേ.
ഓഏബി, ഇതില്‍ രാധയാണ് ചോദ്യമുതിര്‍ക്കുന്നത് - ചരാചരങ്ങളോടെല്ലാം അവള് ചോദിക്കുന്നു അവളുടെ കണ്ണനെ കുറിച്ച്...
ഹരിയണ്ണാ, വളരെ വളരെ സന്തോഷം ഇവിടെ കണ്ടതില്‍. പുതുവത്സരാശംസകള്‍ ഹരിയണ്ണനും കുടുംബത്തിനും.
മഷിത്തണ്ട്, ആസ്വദിച്ചതില്‍ വളരെ സന്തോഷം. പുതുവത്സരാശംസകള്‍ രാജേഷിനും.
കവിതയെഴുതാന്‍ കഴിവുണ്ട്. പക്ഷെ അനുഭങ്ങള്‍ തീരെ ഇല്ല.
very nice lines
നന്നായിട്ടുണ്ട് ...
യദുകുല രതിദേവനെവിടേ രാധേ?
നല്ല വരികൾ...ആശംസകളോടെ
ബാക്കിയുള്ളവ കൂടി വായിക്കാം.. പിറകെ..
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം..വരികള്‍ കൊള്ളാം ചേച്ചി,,
മനോഹരം ...
നല്ല കവിത .
Post a Comment