Friday, September 11, 2009

കാര്‍മുകില്‍ വര്‍ണ്ണാ.....

ഇന്ന് അഷ്ടമി രോഹിണി.

അഞ്ജനവര്‍ണ്ണനായ ആനന്ദക്കണ്ണന്‍ ദേവകീസുതനായി കല്‍ത്തുറുങ്കില്‍ പിറന്നു വീണ പുണ്യദിനം.

ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്‍.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്‍....

കൃഷ്ണാ... നിന്നെ ഏതെല്ലാം പേരുകളാല്‍ വിളിക്കട്ടേ?


കാര്‍മുകില്‍ വര്‍ണ്ണാ...
‌--------------

കാര്‍മുകില്‍ വര്‍ണ്ണാ നിന്‍ കഴലിണ പൂകുവാന്‍

കാത്തിരിപ്പൂ കണ്ണുനീരുമായി

കാണുന്നതില്ലേ എന്‍ കദനത്തിനാഴം നീ

കനിവിനിയും കണ്ണാ അരുളുകില്ലേ

*** *** ***

രാധികാരമണന്‍ തന്‍ വേണുവിലൂറിയ

രമ്യരാഗങ്ങള്‍ രാഗിണിമാര്‍

സന്തതമിന്നും കൊതിയ്ക്കയല്ലേ നിന്‍

ചെഞ്ചൊടി തന്നില്‍ വീണ്ടുമുണര്‍ന്നിടാന്‍

*** *** ***

ദ്വാപരയുഗത്തിലെ ഗോപികമാരെത്ര

പുണ്യവതികളാം മാനിനിമാര്‍

അന്നിവള്‍ വന്നു പിറന്നതില്ലെന്തേ?

എന്തപരാധം ചെയ്തുപോയ്‌ കണ്ണാ?

***********************

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുപോലൊരു അഷ്ടമിരോഹിണി നാളില്‍, ആദ്യത്തെ കണ്മണിയായി മോള് പിറന്നു. അതുകൊണ്ട് അവളുടേയും പിറന്നാള്‍ ഇന്ന്.

കെ.സി.ഗീത.

Copy Right (C)2009 K.C.Geetha.

25 comments:

വീകെ. said...

മോൾക്ക് പിറന്നാൾ ആശംസകൾ....

കാപ്പിലാന്‍ said...

മൂത്ത മോള്‍ക്ക്‌ ജന്മദിനാശംസകള്‍ ( പേര് മറന്നു പോയി , ക്ഷമിക്കണം ) . എല്ലാം കള്ള കൃഷ്ണന്റെ ഓരോരോ ലീലാവിലാസങ്ങള്‍ .

പ്രയാണ്‍ said...

വല്ലാതെ കൃഷ്ണഭക്തയാണല്ലൊ....മോള്‍ക്കും അമ്മക്കും ആശംസകള്‍.....

പൊറാടത്ത് said...

വളരെ നന്ദി ചേച്ചീ...
മോൾക്ക്, ഇത്തിരി വൈകിയെങ്കിലും, പിറന്നാളാശംസകൾ...

അമ്മയ്ക്കും ആശംസകൾ...

മാണിക്യം said...

കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:


അഷ്ടമിരോഹിണി -ശ്രീകൃഷ്ണജയന്തി ആശംസകള്‍


മകള്‍ക്ക്
ആയുരാരോഗ്യങ്ങളും ദീര്‍ഘായുസ്സും
സര്‍‌വ്വ ഐശ്വര്യങ്ങളും നേരുന്നു

ഗീത said...

വീകെ, വന്നതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയും.

കാപ്പൂ, നന്ദി. അവളുടെ പേര് സൌമ്യ.

പ്രയാണ്‍, എങ്ങനെ അവന്റെ ഭക്തയാവാതിരിക്കും? വല്ലാതെയിട്ട് വലപ്പിച്ചിട്ട്, ഉഴറുന്നത് കണ്ട് നിന്നു പുഞ്ചിരി തൂകയല്ലേ പണി.

പൊറാടത്ത്, അങ്ങോട്ടും നന്ദി. ഒരു ട്യൂണിട്ട് ഒന്നു പാടിത്തരരുതോ?

ജോച്ചീ, മനസ്സു നിറഞ്ഞു. ആ പ്രാര്‍ത്ഥന ഇനിയെന്നും സന്ധ്യാനാമത്തില്‍ ഉള്‍പ്പെടുത്തും. ആശംസകള്‍ക്കൊക്കെ നന്ദി ജോച്ചി.

അരുണ്‍ കരിമുട്ടം said...

വൈകി പോയെങ്കിലും..
മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍!!

the man to walk with said...

vaikiya ashtami rohini ashamsakal molkkum ...

Typist | എഴുത്തുകാരി said...

ഞാനും ഇത്തിരി വൈകി.സൌമ്യ മോള്‍ക്കു് പിറന്നാള്‍ ആശംസകള്‍.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഗീതക്കും,മകള്‍ക്കും ആശംസകള്‍.....

ബൈജു (Baiju) said...

"രാധികാരമണന്‍ തന്‍ വേണുവിലൂറിയ

രമ്യരാഗങ്ങള്‍ രാഗിണിമാര്‍"

ഈ കൃഷ്ണഗീതി ഇഷ്ടമായി..........

ഈണത്തിലെ ഓണപ്പാട്ടും കേട്ടു...നന്നായിരിക്കുന്നു....

ഗീതേച്ചിയുടെ മകള്‍ക്ക് എന്‍റ്റേയും പിറന്നാള്‍ ആശംസകള്‍....

Sureshkumar Punjhayil said...

Molkku njangaludeyum Pirannal ashamsakal... Daivam anugrahikkatte. Snehashamsakal...!!!

വരവൂരാൻ said...

ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്‍.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്‍....
ഉം ഉം എല്ലാം അവിടെ ഇരുന്നു കേൾക്കുന്നുണ്ട്‌



മോള്‍ക്കും അമ്മക്കും ആശംസകള്‍.....

പാവപ്പെട്ടവൻ said...

മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്‍.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്‍....

കൃഷ്ണാ കാത്തുകൊള്ളണേ

അമ്മക്കും മോള്‍ക്കും ആശംസകള്‍.....

ശ്രീ said...

വൈകിപ്പോയെങ്കിലും എന്റെയും ആശംസകള്‍, ഗീതേച്ചീ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ശരിക്കും ഒരു കള്ള കൃഷ്ണന്‍ തന്നെ ...
ഭഗവാന്റെ അവതാരങ്ങളില്‍ ഈ മാനസ ചോരനോളം
ജനപ്രീതി ആര്‍ക്കാനുള്ളത് ....

സൌമ്യ മോള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ ...

അന്നിവള്‍ വന്നു പിറന്നതില്ലെന്തേ?
ഗോപികമാരുടെ കൂട്ടത്തില്‍ അന്ന് ചിലപ്പോള്‍ ഉണ്ടായിരുന്നിരിക്കാം ...

താരകാസുരന്‍ ബലി നല്‍കാനായി തടവില്‍ പാര്‍പ്പിച്ചിരുന്ന പതിനാറായിരം കന്യകമാരെ
അസുരനെ കൊന്നു മോചിപ്പിക്കുക മാത്രമല്ല അങ്ങേരു ചെയ്തത് ..

അസുരന്‍ കൂടെ പാര്‍പ്പിച്ചവള്‍ എന്ന പേര് ദോഷത്താല്‍ സമൂഹത്തില്‍ ജീവിക്കുക എന്ന അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ഈ പതിനാറായിരം പേര്‍ക്കും ഭഗവാന്റെ ഭാര്യമാര്‍ എന്ന സ്ഥാനം നല്‍കി ബഹുമാനിക്കയും ചെയ്തില്ലേ ഈ കള്ള കണ്ണന്‍ .....

B Shihab said...

ഗോവിന്ദായ നമോ നമ:

ഗീത said...

അരുണ്‍,
the man to walk with,
എഴുത്തുകാരി,
വിജയേട്ടാ,
എല്ലാവരുടേയും ആശംസകള്‍ മോള്‍ക്ക് കൈമാറി.
ബൈജു, വളരെ സന്തോഷം. ഓണപ്പാട്ടിന്റെ ക്രെഡിറ്റ് രാജേഷിനും ഷൈലക്കും അല്ലേ?
സുരേഷ്, വളരെ നന്ദി. സുരേഷിനേയും കുടുംബത്തേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടേ.
വരവൂരാന്‍, കേള്‍ക്കാന്‍ തന്നെയാ വിളിക്കുന്നത്. ഇങ്ങനൊക്കെ വിളിച്ചാലേ ഒന്നടുത്തു വരൂന്നു വച്ചാല്‍ പിന്നെ വിളിക്കാതെന്തു ചെയ്യും?
പാവപ്പെട്ടവന്‍, തീര്‍ച്ചയായും കാത്തുകൊള്ളും നമ്മളെയെല്ലാം.
ശ്രീ, സന്തോഷം.
ശാരദ നിലാവ്, അന്നു പിറന്നിരുന്നെങ്കില്‍ ഇന്നു പിറക്കില്ലായിരുന്നു. മോക്ഷപദം കിട്ടൂല്ലായിരുന്നോ? എന്തൊരു ഭാഗ്യഹീന !
ഷിഹാബ്, വളരെ സന്തോഷം. ആ പ്രാര്‍ത്ഥന മനസ്സിലേയ്ക്കെടുക്കുന്നു.

Anil cheleri kumaran said...

ആശംസകള്‍..

ശാന്ത കാവുമ്പായി said...

സൗമ്യമോൾക്ക്‌ പിറന്നാളാശംസകൾ.കണ്ണനെ എങ്ങനെ മറക്കും അല്ലേ?

ഗിരീഷ്‌ എ എസ്‌ said...

ഗീതേച്ചീ
ഇനി നവരാത്രിയെ കുറിച്ചുള്ള
പോസ്‌റ്റ്‌ വരട്ടെ.....

★ Shine said...

വൈകിയാണെങ്കിലും ആശംശകൾ..രോഹിണിനക്ഷത്രത്തിൽ പിറന്ന മോൾ എല്ലാവർക്കും പ്രിയപ്പെട്ടവളാകും.

ഗീത said...

കുമാരന്‍, വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയും.
ശാന്തകാവുമ്പായി, സ്വാഗതം. കണ്ണനെ മറന്നുള്ള ഒരു ജീ‍വിതമില്ല തന്നെ.
ഗിരീഷ്, തീര്‍ച്ചയായും ഒരു ദേവീസ്തുതി പോസ്റ്റു ചെയ്യുന്നുണ്ട്.
ഷൈന്‍, ആശംസകള്‍ക്ക് വളരെ നന്ദി. ആ പറഞ്ഞത് ശരിതന്നെയാണ്.
പണ്ട് കാലത്ത് എന്റെ ഒരു കൂട്ടുകാരി അവളുടെ ഒരനിയത്തി അഷ്ടമിരോഹിണി നാളിലാണ് ജനിച്ചത് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു. അന്ന് എനിക്ക് മനസ്സില്‍ തോന്നി, അഷ്ടമിരോഹിണി നാളില്‍ ഒരു കുഞ്ഞ് പിറക്കണമെങ്കില്‍ ആ അമ്മക്ക് എന്തു ഭാഗ്യമുണ്ടായിരിക്കണം എന്ന്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ ഭാഗ്യം എനിക്കും ഭഗവാന്‍ തന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ണനെ പ്രണയിച്ച് ഒരു ഭക്തമീരയായി തീരുമോ....മൊളുണ്ട്..കേട്ടൊ

ഗീത said...

bilathipattanam, ഭക്തമീരക്ക് കണ്ണനോടുണ്ടായിരുന്ന ഭാവമല്ല ഇവള്‍ക്ക്.
ആ പദപത്മങ്ങളില്‍ അലിഞ്ഞില്ലാതാകാന്‍ കൊതിക്കുന്ന വെറുമൊരു ദാസി മാത്രം.

വളരെ സന്തോഷമുണ്ട് ഇവിടെ വന്നതില്‍.