ആദിപരാശക്തിയായ ദേവിയെ ആദ്യ മൂന്നു ദിനങ്ങളില്‍ തമോഗുണയായ കാളീരൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളില്‍ രജോഗുണയായ മഹാലക്ഷ്മീരൂപത്തിലും അവസാന മൂന്നു ദിനങ്ങളില്‍ സത്വഗുണയായ സരസ്വതീരൂപത്തിലും പൂജിക്കുന്ന നാളുകള്‍. തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലൂടെ കടന്ന് സത്വഗുണത്തിലേയ്ക്കുള്ള ഈ പ്രയാണം തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തികവിജയത്തിന്റെ പ്രതീകം കൂടിയാണ്.
അക്ഷര രൂപിണിയായ അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു സ്തുതിഗീതം കാഴ്ചവയ്ക്കുന്നു.
ശ്രീ രാജേഷ് രാമന് ഈ ദേവീസ്തുതിക്ക് ഈണം പകര്‍ന്ന് ഭക്തിസാന്ദ്രമായി ആലപിച്ചിരിക്കുന്നു.
/embed>/>/>>/>/>>/>>/>>/>/>>/>>/>>/>>/>>/>>/>>/>
***************************
ആദിപരാശക്തി അമ്മേ
ആനന്ദദായിനി അഖിലേ
അരുള്‍ചൊരിയും ദേവീ അഖിലാണ്ഡേശ്വരീ
അകതാരിന് പ്രഭയായ് നീ നില്പ്പൂ - എന്‍
അകതാരിന് പ്രഭയായ് നീ നില്പ്പൂ
ജയ് ജയ് ശ്രീദേവീ - ജയ് ജയ് ശ്രീ ദുര്‍ഗ്ഗേ
ജയ് ജയ് ശ്രീദേവീ - ജയ് ജയ് ശ്രീ ദുര്‍ഗ്ഗേ.
*** *** ***
കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയായി
കൊല്ലൂരില്‍ മൂകാംബികയായി
കോടാനുകോടികള്‍ക്കഭയവരദയായ്
കോടിസൂര്യപ്രഭയാര്‍ന്നു വാഴുന്നോരാദിപരാശക്തി അമ്മേ .....
*** *** ***
അകതാരിങ്കല്‍ ശ്രീപദം പണിയാം
അമ്മേനിന്‍ നാമാക്ഷരിയോതീ
ദേവാധിദേവയാം ത്രിപുരസുന്ദരിയായ്
ദേവപൂജാര്‍ച്ചിതയായി വാഴുന്നോരാദിപരാശക്തി അമ്മേ .....
--------------------------------------------------------------
കെ. സി. ഗീത.
Copy Right (C) 2009 K.C. Geetha.
16 comments:
jawab naheen!
അകതാരിങ്കല്‍ ശ്രീപദം പണിയാം
അമ്മേനിന്‍ നാമാക്ഷരിയോതീ
ദേവാധിദേവയാം ത്രിപുരസുന്ദരിയായ്
ദേവപൂജാര്‍ച്ചിതയായി
വാഴുന്നോരാദിപരാശക്തി അമ്മേ .....
ജയ് ജയ് ശ്രീദേവീ -
ജയ് ജയ് ശ്രീ ദുര്‍ഗ്ഗേ.
നല്ല ദേവീസ്തോത്രം
സ്നേഹാശംസകളോടേ മാണിക്യം
ദേവി സ്തുതി കൊള്ളാം..
ചൈതന്യം തുളുമ്പുന്ന വരികൾ...
ഭക്തിസാന്ദ്രമായ സംഗീതം...
രാജേഷിന്റെ അനുപമമായ ആലാപനം...
സമയോചിതമായ ഒരു ഭക്തിഗാനം...
അറിവിന്റെ അക്ഷരങ്ങൾ ആ തൂലികത്തുമ്പിലൂടെ പൂർവ്വാധികം പ്രഭവിതറട്ടേ....
സസ്നേഹം
നിശി
നവരാത്രി ആശംസകള്‍!
ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ, എല്ലാവര്ക്കും.
happy dhassami
ഗീതേചി ,
ദേവി സ്തുതി വളരെ ഇഷ്ടമായി!
രാജേഷ് രാമന്റെ മനോഹരമായ സംഗീതവും എല്ലാ നവരാത്റി ആശമ്സകളും !
ഈ സ്തുതിഗീതം വളരെ മനോഹരം.
ആശംസകൾ
Dear Geetha,
HAPPY VIJAYADASHAMI!
well written poem and beautiful music by rajesh raman.hearty congrats!really melodious song!
MAY GODDESS SARASWATHI BLESS YOU TO WRITE MORE!
sasneham,
anu
Dear Geetha,
HAPPY VIJAYADASHAMI!
well written poem and beautiful music by rajesh raman.hearty congrats!really melodious song!
MAY GODDESS SARASWATHI BLESS YOU TO WRITE MORE!
sasneham,
anu
Thanks for sharing it... Best wishes.
നന്നായിരിക്കുന്നു. ലേഖനങ്ങളും മറ്റും പ്രതീക്ഷിക്കുന്നു.
വീണ്ടും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്നേഹപൂര്‍വ്വം
താബു
http://thabarakrahman.blogspot.com/
നവ രാത്രി കഴിഞു ദീപാവലി ആയപ്പോള്‍ ഒന്നെത്ത്തി നോക്കിയ താണ് എന്തെങ്കിലും പെശല് ഉണ്ടോ എന്ന് അറിയാന്‍..ദീപാവാലി ആസംശകളോടെ...
ദേവീസ്തുതി കേള്‍ക്കാന്‍ വന്ന എല്ലാ കൂട്ടുകാര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
പരംപൊരുളായ ആ ബ്രഹ്മാണ്ഡശക്തി എല്ലാവരേയും അനുഗ്രഹിച്ചീടട്ടേ!
Valare Nannayirikkunnu
Post a Comment