Saturday, June 9, 2012

ഒരു ഗാനം


പ്രിയതമനണയുന്ന രാവിൽ പ്രകൃതിയോട് സല്ലപിക്കുകയാണ് നായിക.



ഈ ഗാനം അമൃതവർഷിണിയുടെ മധുമയസ്വരത്തിൽ ഇവിടെ കേൾക്കാം
------------------------------------------------




പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും


പാതി വിടർന്നൊരു മുല്ലമൊട്ടും

പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ

പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?


ഞാനും നിങ്ങൾ തൻ സഖിയല്ലയോ.

***               ***                     ***

രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു

രാഗാർദ്രലോലനായ് രാപ്പാടി

രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?

രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ

രാവിന്റെ പുളകമായ് പൂത്തില്ലേ?



കിളിയേ എന്നോട് ചൊല്ലുകില്ലേ

ഞാനും നിൻ സഖിയല്ലേ.

***               ***             ***

മാലേയമണമോലും രാക്കാറ്റു വീശുന്നു

മേലാകെ കുളിരാട ചാർത്തുന്നു

കാമുകനാം പ്രിയനവനണയുന്നു

കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ

കരളിൽ കിനാവുമായ് കാത്തില്ലേ?



കിളിയേ ആരോടും ചൊല്ലരുതേ

ഞാനും നിൻ സഖിയല്ലേ.
--------------------------------

രചന : K.C. Geetha.

Copy Right (C) 2012 K.C. Geetha.


8 comments:

ajith said...

വളരെ ഇഷ്ടപ്പെട്ടു വരികളും ആലാപനവും. അഭിനന്ദനങ്ങള്‍

Sukanya said...

"പങ്കു വെച്ചതൊക്കെയും മനോഹരം.
ഞാനും നിന്‍ സഖിയല്ലേ."

Unknown said...

നല്ല കവിത
ആലാപനവും

ഇവിടെ എന്റെ ചിന്തകള്‍
http://admadalangal.blogspot.com/

പി. വിജയകുമാർ said...

ഗാനവും ആലാപനവും ഹൃദ്യമായി. ആശംസകൾ.

Ajay said...

sundaram rachanayum aalaapanavum, excellent

ശ്രീ said...

നല്ല വരികള്‍, ചേച്ചീ

ബഷീർ said...

കേട്ടു കൊണ്ട് വായിച്ചു.. നന്നായിരിക്കുന്നു. വളരെ ലളിതമായ വരികൾ. നന്നായി ആലപിക്കുകയും ചെയ്തിരിക്കുന്നു.. ആശംസകൾ... ബ്ലോഗിൽ മാറാല പിടിക്കുന്നു.. ഉടനെ പോസ്റ്റുമായി വന്ന് ക്ലീൻ ചെയ്യുമല്ലോ.. ആശംസകൾ

ചന്തു നായർ said...

ആശസകൾ...............