ഒരു പൂമ്പാറ്റപ്പാട്ട് കേൾക്കൂ.
ഈ പാട്ട് പഴയൊരു ഹിന്ദി സിനിമാഗാനത്തിന്റെ ട്യൂണിൽ എഴുതിയതാണ്. ( പഞ്ചി ബനു ഉഡ്തി ഫിരു മസ്ത് ഗഗൻ മേം.. എന്ന പാട്ട്. സിനിമ - ചോരി ചോരി, സംഗീതം - ശങ്കർ ജയ്കിഷൻ )
എന്നാൽ ഓർക്കസ്ട്ര പൂർണ്ണമായും പുതിയതായി ചെയ്തിരിക്കുന്നു.
രചന: കെ. സി. ഗീത
ഗായിക - യു. എ. ശ്രുതി
ഓർക്കസ്ട്ര: - റ്റി. ആർ. അഖിൽ
..............................................................
ഗാനം.
-------
പൂക്കൾതോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ - നിന്റെ
പൂഞ്ചിറകിൻ വർണ്ണമേഴും ആരിതു തന്നൂ?
*** *** ***
ഓ ---------------
കൊച്ചു പൂക്കൾ തൻ അഴകിൽ മയങ്ങിയോ - നല്ല
പൂമണം പുൽകി മയങ്ങിയോ
പൂക്കൾ തോറും പാറിടുന്ന കൊച്ചു പൂമ്പാറ്റേ
പൂമ്പൊടിയും പൂന്തേനും നീ നുകർന്നുവോ?
(പൂക്കൾ തോറും...)
*** *** ***
മാനത്തെ മഴവില്ലിൻ ഭംഗിയോ
നൃത്തമാടീടും മയിലിന്റെ പീലിയോ
എങ്ങിനെയീ എങ്ങിനെയീ വർണ്ണജാലങ്ങൾ
എങ്ങു നിന്നു എങ്ങു നിന്നു നേടി നീയെത്തി?
(പൂക്കൾ തോറും ...)
*** *** ***
ചാരുതയോലുമീ ചിറകുകൾ -ഒന്നു
ചാരെ ഞാൻ കണ്ടോട്ടെ ശലഭമേ
ചാരത്തായ് ഒന്നിരിക്കൂ കൊച്ചു പൂമ്പാറ്റേ
ചാരുവാം മേനി ഞാൻ ഒന്നു തൊട്ടോട്ടേ.
(പൂക്കൾ തോറും ...)
രചന : കെ.സി.ഗീത.
Copy Right (C) 2012 K.C.Geetha.
4 comments:
പൂമ്പാറ്റ പാട്ട് അസ്സലായി
കൊള്ളാം ചേച്ചീ...
കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ
രീതി ഏതാന്നു മനസ്സിലായില്ല. അതിനാല്‍ പാടിയില്ല. വായിച്ചു.
അതെ കുറെ നാളുകള്‍ക്കു ശേഷം, ഞാനും !
Post a Comment