ഒരു ക്രിസ്തുമസ്സ് ഗാനം
---------------------
തൂമഞ്ഞു പെയ്യുന്നൂ
പൊൻതാര മിന്നുന്നൂ
പുണ്യരാവിതിൽ
ഉണ്ണിമിശിഹാ
ജാതനായ്
ബെത്‌ലഹേമിലെ
പുൽക്കൂടിനുള്ളിൽ
ദൈവപുത്രനായ്
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
മണ്ണിൻ പുണ്യമായ്
വിണ്ണിൻ ദാനമായ്
കണ്ണിലുണ്ണിയായ്
ഉണ്ണി മിശിഹാ
ജാതനായ്
*** *** ***
ദിവ്യസ്നേഹമായ്
നവ്യതേജസായ്
കന്യകാ സുതൻ
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
തിന്മ മാറ്റിടാൻ
നന്മ ഏറ്റിടാൻ
മണ്ണിൻ നാഥനായ്
ഉണ്ണിമിശിഹാ
ജാതനായ്
*** *** ***
സ്നേഹധാരയാൽ
പാപഭാരങ്ങൾ
നീക്കിടാനിതാ
ഉണ്ണിമിശിഹാ
ജാതനായ്
--------------------
രണ്ടു സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഡിസംബറിലെ കുളിരുള്ളൊരു രാവിൽ ഭൂമിയുടെ പുണ്യമായ് വന്നുപിറന്ന ആ സ്നേഹദൂതന്റെ സ്മരണയിൽ ഒരു ക്രിസ്തുമസ്സ് ഗാനം.
എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.
K.C. Geetha
Copyright (C)2011 K.C.Geetha.
Saturday, December 24, 2011
Subscribe to:
Post Comments (Atom)



13 comments:
ക്രിസ്തുമസ് ഗാനം നന്നായി ചേച്ചി.. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം ഉണ്ടാവട്ടെ ഇല്ലാത്തവര്‍ക്ക് സന്മനുസ് ഉണ്ടാവട്ടെ :)
ക്രിസ്തുമസ്സ് ആശംസകൾ.....
ഇഷ്ടപ്പെട്ടു.
നല്ല ഗാനം. ക്രിസ്മസ് പുതുവത്സരാശംസകള്‍.
ഗീതയുടെ ഗീതികള്‍ സുമനോഹരം
മനോഹരമായ വരികള്‍..ക്രിസ്തുമസ് ആശംസകള്‍..
കൊള്ളാം ചേച്ചി ഇഷ്ടമായിരിക്കുന്നു ആശംസകള്‍
ക്രിസ്തുമസ്സ് ഗാനം കൊള്ളാം .. പാടിക്കേട്ടെങ്കില്‍ എന്ന് ആഗ്രഹം.
ക്രിസ്മസ് ഗാനം കൊള്ളാം
മാനവിക മുല്യങ്ങല്‍ക്കായി
കുരിശിലേറിയ മിശികാ തമ്പുരാനെ
വാഴ്ത്താന്‍ വിരല്‍ത്തുമ്പിലുടെ
ഒഴുകി എത്തിയ ഗീതം വായിക്കുവാന്‍
വൈയെല്ലോ ,നല്ല ഗീതം ഇനിയും എഴുതുമല്ലോ
കർത്താവിന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാവട്ടെ.
എല്ലാവർക്കും നന്മകളുണ്ടാവട്ടെ......
പ്രിയപ്പെട്ട ഗീത,
ഉണ്ണിയേശു സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം...!
നല്ല വരികള്‍...!അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
Post a Comment