Saturday, October 2, 2010

ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം.

----------------------------------


കാവ്യകൈരളീ നഭസ്സിലുദിച്ചുയര്‍ന്നൊരു
ദിവ്യതേജസ്സാര്‍ന്ന പൊന്‍താരമാം ഓയെന്‍വി തന്‍
കരലാളനയാല്‍ പുളകിതഗാത്രിയായി
പരിലസിപ്പൂ മലയാളകവിതാംഗന.


വിപ്ലവാവേശത്തുടികളുണര്‍ത്തിയൊരിക്കല്‍
തപ്തനായ്‌ ആര്‍ദ്രഹൃദയനായ്‌ പാടി പിന്നെ
ഭൂമിതന്‍ നോവറിഞ്ഞു , നിസ്വനാം മാനവന്‍ തന്‍
തൂമിഴിനീരിലുറയും ഉപ്പിന്‍ കയ്പ്പറിഞ്ഞു
കണ്ണീരണിഞ്ഞുപോയ്‌ കവിതന്നാര്‍ദ്രമാനസം
കണ്ണീരിറ്റുവീണക്ഷരപ്പൊന്‍കണങ്ങളായി

ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
‍ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
‍നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍


ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.

അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.
-----------------------------------------------


കവിസാര്‍വ്വഭൌമനും ജ്ഞാനപീഠജേതാവുമായ മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി. കുറുപ്പ് സാറിനെ കുറിച്ച് എഴുതാനൊന്നും ഒട്ടും വളര്‍ന്നിട്ടില്ല. അതു നല്ലവണ്ണം അറിയാം. എന്നാലും ഗുരുഭൂതനെ രാഷ്ട്രം ഇത്ര മഹോന്നതപദവിയാല്‍ ആദരിക്കുമ്പോള്‍ അതില്‍ മനം നിറഞ്ഞ് സന്തോഷിക്കാനല്ലാതെ ഈ എളിയവള്‍ക്ക് എന്തിനു കഴിയും. ആ സന്തോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ വരികള്‍. ആ പാദപങ്കജങ്ങളില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട്, തെറ്റുകുറ്റങ്ങള്‍ പൊറുക്കണേന്ന് അപേക്ഷിച്ചു കൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

( കോളേജില്‍ രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്നെങ്കില്‍ ശ്രീ ഓ.എന്‍.വി. സാറിന്റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ എന്നിപ്പോള്‍ എനിക്കഭിമാനിക്കാമായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഏറെ പാടിപുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശാകുന്തളം ക്ലാസ്സ് എനിക്കും കുറച്ച് കേള്‍ക്കാനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിലെ ബെഞ്ചുകളിലൊന്നില്‍ ഒരു ശിഷ്യയായിരുന്നുകൊണ്ടല്ല
പകരം അദ്ദേഹം ക്ലാസ്സെടുക്കുമ്പോള്‍ പുറത്ത് കോറിഡോറില്‍ നിന്ന് ഞങ്ങള്‍ കുറച്ചു ടീച്ചേര്‍സ് അതു കേള്‍ക്കുമായിരുന്നു. ഞാന്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴും പിന്നെ ആ കോളേജില്‍ തന്നെ അദ്ധ്യാപികയായി ചേരുമ്പോഴും ശ്രീ. ഓ.എന്‍.വി. സാര്‍ ആ കലാലയത്തിലുണ്ടായിരുന്നു. )

കെ. സി. ഗീത.

Copyright(C) 2010 K.C.Geetha.

38 comments:

Jishad Cronic said...

ബ്രണ്ണന്‍ കോളേജില്‍ ഉണ്ടായെന്നു കേട്ടു അദ്ദേഹം ?

വീകെ said...

ഗീതേച്ചി,
കവിത വളരെ നന്നായിരിക്കുന്നു...
‘ശ്രീ. ഓ.എൻ.വി സാറിന് എന്റേയും പ്രണാമം’

മാണിക്യം said...

"ശ്രീ. ഓ.എന്‍.വി. സാറിന് പ്രണാമം."

അവസരോചിതമായ കുറിപ്പ്!
മനോഹരമായ കവിത ..

Anil cheleri kumaran said...

അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ..

ഒരു വരിയില്‍ തന്നെ രണ്ട് ധന്യ..?
കവിതാപൂജ വളരെ നന്നായിട്ടുണ്ട്.

ഉമ്മുഫിദ said...

aashamsakal.

www.ilanjipookkal.blogspot.com

സുനിൽ സുകുമാരൻ said...

ഗീത ടീച്ചര്‍,
കവിത നന്നായിട്ടുണ്ട്. ഞാന്‍ ഇതെന്റെ blog ല്‍ പോസ്റ്റ്‌ ചെയ്യാന്‍ താല്പര്യപ്പെടുന്നു. ഞാന്‍ ഒരു ബാങ്ക് ജീവനക്കാരനും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനുമാണ്. ടീച്ചര്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചിട്ടു അനുവാദം തന്നാല്‍ മതി. ടീച്ചറിന്റെ കോപ്പി റൈറ്റ് നോട്ടീസ് ഉള്‍പ്പെടെ ആയിരിക്കും പോസ്റ്റ്‌ ചെയ്യുക. അനുവാദം പ്രതീക്ഷിച്ചുകൊണ്ട്

സുനില്‍ സുകുമാരന്‍
http://kandathumkeattathum.blogspot.com/
94470 36101
Thriruvananthapuram
sunil.fsf@gmail.com
sunils.tvm@gmail.com

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം, നല്ല പ്രണാമം

Wash'Allan JK | വഷളന്‍ ജേക്കെ said...

പ്രിയ കവി ഓഎന്‍വീയ്ക്ക് എന്റെ ആയിരമായിരം സ്നേഹപ്രണാമങ്ങള്‍

ഇതെഴുതുയിയ ഗീത എത്ര ധന്യ! നിശാഗന്ധി നീയെത്ര ധന്യ എന്ന എനിക്കിഷ്ടപ്പെട്ട ഒരു കവിത സമര്‍പ്പിയ്ക്കുന്നു

poor-me/പാവം-ഞാന്‍ said...

ഈ പാവം ഞാനും താങ്കളോടൊപ്പം പങ്കു ചേരുന്നു!!!

പൊറാടത്ത് said...

നന്നായിരിക്കുന്നു. തികച്ചും അവസരോചിതം.

ആശംസകള്‍...

Kalavallabhan said...

"ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍"

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും ......

ഇങ്ങനെയും ഭാഗ്യംസിദ്ധിച്ച ധന്യ.

ഗീത said...

ജിഷാദ്, ഞാന്‍ കോളേജില്‍ ചേരുമ്പോഴേക്കും സാറ് റിട്ടയര്‍ ചെയ്യാറായിരുന്നു. ബ്രണ്ണന്‍ കോളേജിലും പഠിപ്പിച്ചിട്ടുണ്ടാകും.

വീ.കെ., തീര്‍ച്ചയായും പ്രണമിക്കേണ്ടതു തന്നെ സാറിനെ. സന്തോഷം കേട്ടോ.

മാണിക്യം, വായിച്ചതില്‍ വളരെ സന്തോഷമുണ്ട്.

കുമാരാ‍ാ‍ാ, ഞാന്‍ വെറും പത്താം ക്ലാസ്സുകാരിയല്ലേ? അതാ ഈ ഡബിളൊക്കെ ആയിപ്പോകുന്നത്. (ആത്മഗതം - ഇപ്പോ കയ്യീ കിട്ടീരുന്നെങ്കി ഒരു കുത്തും രണ്ടു ചെവികളിലും ഓരോ കിഴുക്കും വച്ചു തന്നേനെ. #@$#%@^&*... ചുമ്മാതല്ല ആ ക്രോണിക്ക് ജിഷാദ് വളഞ്ഞിട്ടു പിടിച്ച ഫീകരന്‍ കണ്ണൂരാന്‍ അസ്ഥാനത്തുള്ള ഉപമ എന്നൊക്കെ പറഞ്ഞത്...)
(പുറമേ) - ഇത്തരം വിമര്‍ശനാത്മകമായ കമന്റുകളാണ് എനിക്കിഷ്ടം കുമാരാ . :) :)

ഉംഫിധാ, ആദ്യമായി വരുകയല്ലേ? സ്വാഗതം.

സുനില്‍ സുകുമാരന്‍, ഇവിടേക്ക് സ്വാഗതം. ഇങ്ങനെ പറഞ്ഞതില്‍ സന്തോഷം.

ഗോപന്‍, സന്തോഷം കേട്ടോ.

വഷളന്‍, കവിത വായിച്ചു. പക്ഷേ കേള്‍ക്കാന്‍ പറ്റിയില്ല കേട്ടോ. 2 പ്ലേയറും ഓണ്‍ ആകുന്നില്ലായിരുന്നു.

പാവം ഞാന്‍, സന്തോഷം, ഒപ്പം കൂടിയതില്‍.

പൊറാടത്ത്, വളരെ സന്തോഷം. ഒന്നു ചൊല്ലാമോ ആ മധുര ശബ്ദത്തില്‍?

കലാവല്ലഭന്‍, ആ പറഞ്ഞതു കേട്ട് സന്തോഷം തോന്നുന്നു. ഇനിയും അദ്ദേഹത്തിന്റെ കവിതാപൂമ്പൊടി ഏറെ ഏല്‍ക്കണം, ആ ഹൃദ്യസൌരഭ്യം ആവോളം മുകരണം.

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal.......alammathuna

the man to walk with said...

valare nannayi ee pranamam

Best wishes

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പടി കടന്നെത്തുന്ന പദനിസ്വനം...
ഭാവുകങ്ങള്‍!!

(ഒരിടത്ത് മാമാങ്കം നടക്കുന്നു.കഴിയുമെങ്കില്‍ വന്നു കാണുക www.shaisma.co.cc)

jyo.mds said...

കവിത നന്നായി-ഒ.എന്‍.വി സാറിന്റെ ശാകുന്തളം ക്ലാസ്സ് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായല്ലോ-
സാറിന് പ്രണാമം.

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.


ഈ വരികളും,ഒപ്പമുള്ള ആ സ്മരണകളും അസ്സലായി കേട്ടൊ ഗീതാജി

ഒഴാക്കന്‍. said...

ഓ.എൻ.വി സാറിന് എന്റേയും പ്രണാമം!

ramanika said...

നല്ല പ്രണാമം
നന്നായിരിക്കുന്നു...
എന്റേയും പ്രണാമം....

Akbar said...

"ആത്മാവില്‍ നീറും വ്യഥപേറും പ്രകൃതിതന്‍
‍ആത്മാവറിഞ്ഞുപാടിയാ സ്നേഹഗായകന്‍
‍നോവുകളേറെ നീറിയാ മനസ്സിലെങ്കിലും
ഭാവനാലോലമാതൂലികത്തുമ്പിലുണര്‍ന്നു
മധുരോദാരമാം പ്രണയാര്‍ദ്രഗീതകങ്ങള്‍
മധുരമലയാളത്തിന്‍ നറുതേന്‍മൊഴികള്‍"

പ്രിയ കവിക്കുള്ള ഗീതയുടെ ഈ പ്രണാമം മനോഹരമായി. ഇതിനേക്കാള്‍ നന്നായി കവിയെ എങ്ങിനെ സ്നേഹിക്കാനാവും. ഈ ഭാവനക്കും പദവിന്യാസത്തിനും അഭിനന്ദനങ്ങള്‍.

ശ്രീനാഥന്‍ said...

ഗീത, വൈകിയാണ് കണ്ടത്, വളരെ ഉചിതമായി! ആശംസകൾ!

Anees Hassan said...

ഹേ! മലയാളീ! നീയെത്ര ധന്യന്‍! മഹാഭാഗ്യവാന്‍!
ഹേമതൂലിക ചലിപ്പിച്ചെഴുതുമീകവി
നിന്‍ സ്വന്തമല്ലേ! നിന്‍ ബന്ധുവല്ലേ! സുഹൃത്തല്ലേ!
നിന്‍ രണാങ്കണങ്ങളില്‍ കൂടെ പൊരുതാനെത്തും
പോരാളിയല്ലേ! ജീവിതത്തേരു നയിച്ചിടും
തേരാളിയല്ലേ! നമ്രശീര്‍ഷനായ്‌ നമിക്ക നീ.


ഉചിതം ഈ പോസ്റ്റ്‌

ഹംസ said...

ഇവിടെ എത്തിപ്പെടാന്‍ താമസിച്ചു ചേച്ചീ.. നന്നായി.
ആശംസകള്‍ :)

Abduljaleel (A J Farooqi) said...

കവിത കൊള്ളാം
കവിക്കും
കവിയത്രിക്കും
അഭിനന്ദനങള്‍

Manoraj said...

അക്ഷരങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ ഉപ്പ് കണ്ടെത്തി, കറുത്ത പക്ഷിയുടെ പാട്ട് കേട്ട് ഭൂമിക്ക് ഒരു ചരമഗീതം രചിച്ച ആ മഹാകവിക്ക് മുന്‍പില്‍ എന്റെയും പ്രണാമം

ManzoorAluvila said...

മലയാളത്തിന്റെ പ്രിയകവി ശ്രീ. ഓ.എന്‍.വി.സാറിനെ കുറിച്ച്ള്ള കവിത നന്നായ്‌ റ്റീച്ചറെ..എല്ലാ ഭവുകങ്ങളും..

pls visit my blog

ജയകൃഷ്ണന്‍ കാവാലം said...

chechee... (amme...)

ekalavyanu - hrudayam kondu chindikkunnavarkku - arjjunanekkaal sthaanamund... athu ONV sir thanne paadiyittumundu...

SUJITH KAYYUR said...

Kavithayil vithayum vilavum....

smitha adharsh said...

വരാന്‍ വൈകിപ്പോയി.ഞാനും ആശംസകള്‍ അര്‍പ്പിക്കാന്‍ കൂടുന്നു.
ഇത്രയും നല്ല വരികള്‍ എഴുതിയതിനു ഗീത ചേച്ചിയ്ക്കും അഭിനന്ദനംസ്..

Echmukutty said...

വരാൻ വൈകിപ്പോയി.
നന്നായിട്ടുണ്ട് ഈ വന്ദനം.

വിജയലക്ഷ്മി said...

ഗീതെ:കവിത മനോഹര മായിരിക്കുന്നു

ഭായി said...

അമ്മമലയാളം തന്‍ അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നാ-
അമ്മയെ ധന്യയാക്കിയ ധന്യമഹാകവേ
കോടിപ്രണാമങ്ങളര്‍പ്പിക്കുന്നു തവമുന്നില്‍
കോടിസൂര്യപ്രഭയാര്‍ന്നുജ്ജ്വലിക്ക മേല്‍ക്കുമേല്‍.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ടീച്ചര്‍,
കഥ കേള്‍ക്കാന്‍ എന്നും എപ്പോഴും ഇഷ്ടമാണ്‌.കഥകഥപൈങ്കിളിയെ കാണാന്‍ വാരാം.ഭാവുകങ്ങള്‍...

sm sadique said...

വളരെ വളരെ വൈകിപ്പോയി, എങ്കിലും ഒ ൻ വി സാറിന് ഈ എളിയവന്റെ പ്രണാമം... ഇത്തരത്തിൽ ഒരു കവിതയിലൂടെ ഒ ൻ വി സാറിനെ പ്രണമിച്ചതിന് ഗീതടീച്ചറിനും എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനം.

മേഘമല്‍ഹാര്‍(സുധീര്‍) said...

ഗംഭീരം

Pranavam Ravikumar said...

ഞാന്‍ താമസിച്ചാണ് ഇത് കണ്ടതെങ്കിലും ഒരുപാട് ആസ്വദിച്ചു....

Mahesh Cheruthana/മഹി said...

ഗീതേച്ചി,
മലയാളത്തിന്റെ സ്വന്തമായ ഭാരതത്തിന്റെ പ്രിയ കവി ശ്രീ ഓ എന്‍ വി ക്കുള്ള ഈ പ്രണാമം ശരിക്കും മലയാള മനസ്സിന്റെ പ്രണാമമായി! ആ മഹാകവിക്കു മുന്‍ പില്‍ ശിരസ്സു നമിക്കുന്നു! എല്ലാ ആശംസകളും ...