ഇനി ഒരു പ്രണയഗാനമാവട്ടേ.
ഒരു പ്രണയാര്‍ദ്ര മാനസന് പാടുന്നു....
...............................................................
പ്രിയമാനസേ എന്റെ പ്രാണനിലെഴുതൂ നീ
പ്രണയാര്‍ദ്രഭാവഗീതങ്ങള്‍
പ്രാണനില്‍ പ്രാണനായ് കാത്തുവയ്ക്കാമെന്റെ
പ്രാണേശ്വരീ നിന്റെ ഗീതകങ്ങള്‍
പ്രേമഗീതകങ്ങള്‍
*** *** ***
എന്റെ വൃന്ദാവനവാടിയില്‍ നീയൊരു
ചെമ്പനീര്‍പ്പൂവായ് വിടര്‍ന്നൂ
നിന്റെ സുഗന്ധിയാം വര്‍ണ്ണദലങ്ങളും
നിന്നില്‍ നിറയും മധുവും
എനിക്കായ് മാത്രമല്ലേ സഖീ
എനിക്കായ് മാത്രമല്ലേ
*** *** ***
ചന്ദ്രിക തൂകുമീ മോഹനരാവില്‍ നീ
ചന്ദനക്കുളിരായ് പടര്‍ന്നൂ
ചന്തം തികഞ്ഞൊരു നവവധുവായെന്റെ
ചിന്തകളില്‍ നീ നിറഞ്ഞൂ
നിനക്കായ് കാത്തിരിപ്പൂ സഖീ
നിനക്കായ് കാത്തിരിപ്പൂ
രചന. കെ.സി.ഗീത.
Copy Right (C) 2010 K.C. Geetha.
Subscribe to:
Post Comments (Atom)
41 comments:
ഇത് ചൂടോടെ തന്നെ കിട്ടി.
രാത്രി ഇങ്ങിനെ ഉറങ്ങാതെ ഇരിക്കുമ്പോള്‍ ഒരു നല്ല പ്രണയ ഗാനം.
നല്ല പാട്ട്.
ഗീത ഈ പ്രണയഗീതിക കൊള്ളാം
ആഹ പ്രണയമേ
മനോഹരം. ഒന്ന് മൂളാന്‍ തോന്നുന്നു..
നല്ലൊരു മെലഡി കേട്ട തൃപ്തി ...........
പ്രണയനിലാവ് ആത്മാവിലേക്ക് പെയ്തിറങ്ങട്ടെ
നന്നായി.
ഇഷ്ടമായി.
പ്രണയനിലാവ് പൊഴിയുന്നല്ലോ!
നല്ലൊരു പ്രണയ ഗാനം..!
പ്രേമം തുളുമ്പുന്ന വരികള്‍....വരട്ടെ ഇനിയും!!!!
ആശംസകള്‍ !
കൊള്ളാം പ്രണയം തുളുമ്പും ഈ ഗാനം ....
വരികള്‍ ഒരു പാട് ഇഷ്ടപ്പെട്ടു...റൊമാന്റിക്
നല്ല പ്രണയ ഗീതം.
ഒരു നല്ല പ്രണയ ഗാനം.
ഒരുപാട് നാളുകള്‍ക്കു ശേഷമാ ഇങ്ങോട്ടൊക്കെ..
നല്ല വരികള്‍..
Pranayam...!!!
Manoharam, Ashamsakal...!!!
pranayaardhram........
നിലാവിൽ ഒരു കുഞ്ഞുകുളിർതെന്നലിന്റെ സ്പർശം പോലെ....മനോഹരം....
ഈ വരികൾ ഈണമിട്ട് കേൾക്കാൻ കൊതിയാവുന്നു....
ആശംസകൾ....
ഗീത ടീച്ചറെ.
എല്ലാ വരികളിലും പ്രണയം. സര്‍വത്ര പ്രണയം. നന്നായി. ഒന്ന് ഈണത്തില്‍ ചൊല്ലി നോക്കട്ടെ.
Liked much
ചേച്ചീ... ഇതൊരു മുഴു പ്രണയമാണല്ലോ... പ്രേമിക്കാത്തവരും പ്രേമിച്ചു പോകും......
പ്രണയമില്ലെങ്കിൽ ജീവിതത്തിനു ജീവനില്ല.. ഇഷ്ടമായി ഈ ഗാനം.ആശംസകൾ
പ്രണയം അതിന്റെ ശധ്വാല മായ പ്രതലങ്ങളെ മാസ്മരികമായി സ്പര്‍ശിച്ചുകൊണ്ടുള്ള ലളിത സുന്ദരമായ വരികള്‍ .സ്പടികാഭാമാകും അരുവിയിലൂ ടെ കളിത്തോണി യിലോഴുകുന്ന പ്രതീതി .മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ .
ഒടുങ്ങാത്ത ആഗ്രഹങ്ങള്‍
ഈ വരികളില്‍ ഒളിച്ചുകളിയ്ക്കുന്നു..
ആശംസകള്‍!!
ഒഴുകുന്ന ജീവിതം
ഗീതേച്ചി,
ഈ മനോഹര പ്രണയഗീതം ഈണമിട്ട് കേള്‍ക്കാന്‍ കാത്തിരിക്കുന്നു
kollam
മനസ്സിന്റ്റെ കോണില്‍ സൂക്ഷിച്ചു വച്ചിരുന്ന പ്രണയം അക്ഷരങ്ങളായ് പെയ്തിറങ്ങിയതുപ്പോലെ മനോഹരമായിരിക്കുന്നു.
ആശംസകള്‍
അക്ഷരപ്രാസാങ്ങളാൽ കോർത്തിണക്കി അസ്സലൊരു പ്രണയഗീതം തന്നെയിത്...കേട്ടൊ ഗീതാജി
നന്നായിരുന്നു
ആശംസകള്‍
നല്ല മധുരം.
മധുരിക്കുന്ന പ്രണയ ഗീതം.
ചന്ദ്രിക തൂകുമീ മോഹനരാവില്‍ നീ
ചന്ദനക്കുളിരായ് പടര്‍ന്നൂ
ചന്തം തികഞ്ഞൊരു നവവധുവായെന്റെ
ചിന്തകളില്‍ നീ നിറഞ്ഞൂ
നിനക്കായ് കാത്തിരിപ്പൂ സഖീ
നിനക്കായ് കാത്തിരിപ്പൂ
ഒത്തിരി കാര്യങ്ങള്‍ ഈ മനസ്സില്‍ ഉണ്ടല്ലേ ഗീത ടീച്ചറെ. അതൊക്കെ ഇങ്ങിനെ ഭംഗിയായി പറയാനറിയുന്നത് ഒരു ഭാഗ്യം തന്നെയാണ്.
നല്ല ഈണത്തില്‍ പലതവണ ചൊല്ലി നോക്കി. ഏറെ ഇഷ്ടമായതു വരികളിലെ പ്രാസവും ലാളിത്യമാണ്.
കൊള്ളാം.......നല്ല പ്രണയ ഗീതം!
www.kathaakaaran.blogspot.com
www.animkerala.blogspot.com
Hi
visit my blog
www.veruthe-kurichath.blogspot.com
nice
ഗംഭീരമായിരിക്കുന്നു. ഇനിയും എഴുതി കൊണ്ടിരിക്കണം. ഇനിയും വരാം.
ഈ പ്രണയഗാനം ആസ്വദിച്ച് പുളകമണിഞ്ഞ എല്ലാവര്ക്കും നന്ദി പറയുന്നു. :)
valare nannayittundu... abhinandanangal........
മനസ്സ് ഉണങ്ങാതെ..
ഉറങ്ങാതെ.....
Post a Comment