Saturday, October 17, 2009

ഒരു പിണക്കം


ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ
തണലും തണുപ്പുമേകി.

ഇതുവഴി പോയ വസന്തര്‍ത്തുവില്‍
പൂത്തു തളിര്‍ത്തു പോയാ പൂമരച്ചില്ലകള്‍!

താരിട്ട, തളിരിട്ട ‍
ചില്ലയിലണയുവാന്‍,
മലര്‍മണം മുകരുവാന്‍,
മധുവൊന്നു നുകരുവാന്‍,
പരാഗങ്ങളേല്‍ക്കുവാന്‍
കൊതിച്ചു കൊതിച്ചങ്ങു പാറി വന്നൂ
എങ്ങുനിന്നോ ഒരു ചെറുകിളിപ്പെണ്ണ്‌ !

പൂത്തു തളിര്‍ത്തൊരാ
പൂമരം തന്നിലെ
ചില്ലയിലെത്രമേല്‍
ചേലുറ്റ പക്ഷികള്‍ !
പച്ചപനം തത്ത,
പാടുന്ന പൂങ്കുയില്‍,
പിന്നെയുമെത്രയൊ
ചിത്രപതംഗങ്ങള്‍ !

കൊക്കുരുമ്മുന്നു,
കുറുകിക്കുണുങ്ങുന്നു,
ചില്ല മേല്‍ തത്തിക്കളിച്ചു പിന്നെ
പാടുന്നു പാട്ടുകള്‍ മധുരമായി...

ആ ധന്യനിമിഷത്തില്‍
ആ വന്യ ഹര്‍ഷത്തില്‍
പൂമരം കണ്ടതില്ല, ആ
ചെറുകിളിപ്പെണ്ണിനെ.

തൂവല്‍മിനുക്കുവാന്‍,
ചിറകൊന്നു കുടയുവാന്‍
ചില്ലമേലിടമില്ല,
നുകരുവാന്‍ മധുവില്ല,
പൂശുവാനില്ല പരാഗരേണുക്കള്‍...

പൂമരത്തണലിലും ഏകിയില്ലാ ഇടം
പാടുവാനറിയാത്തചെറുകിളിക്ക്‌.

ഒന്നുമേ വേണ്ടിനി

ഒരുമരച്ചില്ലയും

ചില്ലതന്‍ തണലും

ഒന്നുമേ വേണ്ടിനി

വെയിലേറ്റു വാടട്ടെ

മഴയേറ്റു കുതിരട്ടെ

എന്നാലുമിനി വേണ്ട

ഒരു മരച്ചില്ലയും

ചില്ല തന്‍ തണലും.



പൊള്ളിപ്പുകഞ്ഞൊരു

മനവുമായന്നവള്‍,

ഇല്ല വരില്ല ഇവിടേക്കിനിയെന്നു

മൂകമായോതി,

കുഞ്ഞിച്ചിറകുകള്‍

നീര്‍ത്തി പറന്നുപോയ്-എങ്ങോ

പാറിയകന്നുപോയി.....
-------------------

ഇതു പാട്ടല്ല.

കവിതയാണോന്നു ചോദിച്ചാല്‍......

ആണെന്ന് പറയാനുള്ള ധൈര്യവുമില്ല.
(വൃത്തമില്ലാതെ എന്തു കവിത?)
പിന്നെ എന്തരോ ഒന്ന്. അല്ലെങ്കില്‍, വായനക്കാര്‍ക്ക് എന്തു തോന്നുന്നോ അത്.....

ഗീത.

Copy Right(C)2009K.C. Geetha.

62 comments:

ചാറ്റല്‍ said...

നിരാശപ്പെടരുത്‌ ഇനിയുമൊരുമരം പൂക്കും, തളിര്‍ക്കും, ഒരു ശിഖരം കിളിക്കായി കരുതിവെക്കും തീര്‍ച്ച

ആശംസകള്‍

നരിക്കുന്നൻ said...

ഇത് മധുരമായി പാടാൻ കഴിയുന്ന ഒരു കുയിലിന്റെ പാട്ട്. മനോഹരമായി അക്ഷരങ്ങൾ ഒതുക്കി വെച്ച ഹൃദ്യമായ കവിത.

ഇഷ്ടമായി.

പ്രയാണ്‍ said...

പാവം കിളി.... ഇഷ്ടമായി......

OAB/ഒഎബി said...

മുന്‍ കൂര്‍ ജാമ്യം അനുവദിക്കൂല. ഇത് അത് തന്നെ, ഗീതാകവിതകള്‍.
ഇത് പാട്ടയായാലും ഗവിതയയാലും ഗതയായാലും ഗീത് പറഞ്ഞ സ്റ്റൈല്‍ സ്റ്റൈലന്‍.

കാപ്പിലാന്‍ said...

ഹേ ഇത് പാട്ടുമല്ല കവിതയുമല്ല .
വേറെ ഏതോ ഏതാണ്ട് :) .
പാവം പാവം കിളി .
ഒറ്റയ്ക്ക് പിണങ്ങി മാറിയിരുന്നു കരയുന്നു :(

Jayasree Lakshmy Kumar said...

പാട്ടായാ‍ാലൂം കവിതയായാലും ഇഷ്ടമായി:)

Typist | എഴുത്തുകാരി said...

പാട്ടോ കവിതയോ എന്തോ ആവട്ടെ.ആ മരവും ചില്ലകളും പൂക്കളും, ചെറുകിളിയും എല്ലാം കണ്മുന്നില്‍ കാണാം. ഭയങ്കര ഇഷ്ടായി ഈ കവിത അല്ലെങ്കില്‍ പാട്ടു്.

Anonymous said...

super

perooran said...

nannayittundu

വല്യമ്മായി said...

അയ്യോ പാവം :(

ശ്രീ said...

നന്നായി, ചേച്ചീ

Anil cheleri kumaran said...

ഒരുപാട് ഇഷ്ടപ്പെട്ടു.

വരവൂരാൻ said...

ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ
തണലും തണുപ്പുമേകി.
" ഇതു പാട്ടല്ല.
കവിതയാണോന്നു ചോദിച്ചാല്‍......"
ഏതായാലും, നന്നായിട്ടുണ്ട്‌
...ആശംസകൾ

Rare Rose said...

പാവം കുഞ്ഞിക്കിളി.അവള്‍ക്കായും ഒരു പൂമരം കാത്തുനില്‍പ്പുണ്ടാവും..

ബൈജു (Baiju) said...

ഈ 'എന്തരോ ഒന്ന്' ഇഷ്ടമായി ഗീതേച്ചീ.

mini//മിനി said...

പൂക്കുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ കിളി വരും കൂട് കെട്ടാന്‍... നന്നായിരിക്കുന്നു.

തണല്‍ said...

ഗീതേച്ചീ....

(ഓര്‍മ്മയുണ്ടോ ഈ മുഖം..?)
:)

VEERU said...

“ഇതു പാട്ടല്ല.
കവിതയാണോന്നു ചോദിച്ചാല്‍......
ആണെന്ന് പറയാനുള്ള ധൈര്യവുമില്ല.
(വൃത്തമില്ലാതെ എന്തു കവിത?)
പിന്നെ എന്തരോ ഒന്ന്.”
ഈ എന്തരോ ഒന്നു കൊള്ളാം ട്ടോ !!

skcmalayalam admin said...

തൂവല്‍മിനുക്കുവാന്‍,
ചിറകൊന്നു കുടയുവാന്‍
ചില്ലമേലിടമില്ല,
നുകരുവാന്‍ മധുവില്ല,
പൂശുവാനില്ല പരാഗരേണുക്കള്‍...

പാമരന്‍ said...

:(

തണല്‍ said...

പാമരാ...
എടാ ദുഷ്ടാ..
:(

Areekkodan | അരീക്കോടന്‍ said...

എന്തോ ആവട്ടെ....

രാജേഷ്‌ ചിത്തിര said...

entharaayalum sangathi jooraayi
ashamsakal
( malayalam font pani mudakki...atha!)

പ്രേം I prem said...

നന്നായിട്ടുണ്ട് കവിത, പിന്നെ വൃത്തം കവിത ചൊല്ലി ഒന്നു വട്ടം കറങ്ങിയാല്‍പ്പോരെ.
ഇടയ്ക്കിടെ പ്രാസം ഉണ്ട്. തമാശിച്ചതാണ് ട്ടോ...

താരകൻ said...

കവിത നന്നായിട്ടുണ്ട്..കവിതക്ക് വൃത്തം വേണമെന്നൊന്നുമില്ല ..പറയാൻ വിശേഷിച്ചെന്തെങ്കിലുമുണ്ടായാൽ മതി..ഇതുപോലെ

ഭായി said...

അല്ല എനിക്കറിയാന്‍ മേലാഞിട്ട് ചോദിക്കുവാ...
ഇതിനുള്ള കുഴപ്പമെന്താ...
വ്രിത്തമില്ലാത്തതാണോ പ്രശ്നം എന്നോടൊരു വാക്ക് പറഞാല്‍ പോരേ എത്ര വ്രിത്തം വേണം....?
ഒരു കോമ്പസ്സിനു ഞാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട് :-)

മനോഹരമീഗീതികള്‍...

October 21, 2009 10:31 PM

ഏ.ആര്‍. നജീം said...

വൃത്തം കവിതയുടെ ഭംഗി കൂട്ടും എന്നല്ലാതെ വൃത്തമില്ലാത്തതൊന്നും കവിതയാകാതില്ലല്ലൊ..

മനസിലാകാത്ത കുറേ വാക്കുകള്‍ സമര്‍ത്ഥമായി അടുക്കി വയ്ക്കുന്നത് മാത്രമല്ല, മനസിലാകുന്ന വാക്കുകളില്‍ നല്ലൊരു ആശയം നന്നായി അവതരിപ്പിക്കുന്നതും കവിതയെന്ന് വിളിക്കാമെന്ന് വിശ്വസിക്കുന്ന ഞങ്ങളെപ്പോലുള്ള വായനക്കാര്‍ക്ക് എന്തായാലും ഇഷ്ടായീട്ടോ

Mahesh Cheruthana/മഹി said...

പാട്ടായാലും കവിതയായാലും എനിക്കിഷ്ടമായി!

Umesh Pilicode said...

ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ

നന്നായി

ManzoorAluvila said...

കവിതകൾ ഓരുപാട്‌ ഇഷ്ടപ്പെടുന്ന ഒരുപാട്‌ പേർ നമ്മുടെ ഈ ബൂലോകത്തിലുണ്ട്‌..വീണ്ടും എഴ്തുക..
മാനോഹരമായ്‌ അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ

poor-me/പാവം-ഞാന്‍ said...

സംഗതി എന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പാട്ട്..ഓ..അല്ല..ഈ ശ്ലോകം..അല്ല ..ഈ..കവിത വല്ലാതങ്ങിനെ ഇഷ്ട്ടപ്പെട്ടു..കേട്ടൊ

എം.എച്ച്.സഹീര്‍ said...

kollam manasil nirchu pattanalle...oormyaudooo enne..pls visit : www.saheer.ning.com
my autogrpah come and join

ഗീത said...

ഇത് വായിക്കാന്‍ വന്ന എല്ലാവര്‍ക്കും നമസ്കാരം. പാട്ടല്ല എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നത്, ഏതെങ്കിലും ഒരു ഈണത്തിനൊപ്പിച്ച് എഴുതിയതല്ല ഇത്, അതുകൊണ്ട് ആരെങ്കിലും ഒന്നു ട്യൂണിട്ടു മൂളാന്‍ നോക്കിയാല്‍ പറ്റിയില്ല എന്നുവരും എന്നതു കൊണ്ടാണ്. പിന്നെ കവിത എഴുതാനുള്ള പാണ്ഡിത്യം ഒന്നും ഇല്ല. ഒരിക്കല്‍ ഒരു സങ്കടം വന്നപ്പോള്‍ മനസ്സില്‍ വന്ന വരികള്‍ അതുപോലെ അങ്ങ് അടുക്കി വച്ചു.

ചാറ്റല്‍, ഇവിടെ വന്നതില്‍ സന്തോഷം.
നരിക്കുന്നന്‍, ആ പറയുന്നതൊക്കെ ഉണ്ടോ? എന്നാലും ആ നല്ല വാക്കുകള്‍ക്ക് നന്ദി.
പ്രയാണ്‍, സന്തോഷം.
ഓഎബി, മുന്‍‌കൂര്‍ ജാമ്യം ഇനി മേല്‍ ചോദിക്കാതിരിക്കാം.
കാപ്പു, കിളി പറന്നകന്നു പോയി.
ലക്ഷ്മീ,സന്തോഷം.
എഴുത്തുകാരീ, ആ ആസ്വാദനത്തിന് നന്ദി.
അനോണിമസ്,നന്ദി.
ശ്രീകുമാര്‍,നന്ദി.
പേരൂരാന്‍,നന്ദി.
വല്യമ്മായി, സങ്കടപ്പെടുത്തിയോ?
ശ്രീ, സന്തോഷം
കുമാരന്‍, സന്തോഷം.

ഗീത said...

വരവൂരാന്‍, യഥാര്‍ത്ഥത്തില്‍ നന്നായോ?
റോസ്,നില്‍പ്പുണ്ടാകും അല്ലേ?
ബൈജു, ഈ എന്തരോ ഒന്ന് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
മിനി, ഈ കിളി വന്നത് കൂടുകൂട്ടാനല്ലായിരുന്നു.
തണല്‍, ഇല്ലല്ലോ തീരെ ഓര്‍മ്മയില്ലല്ലോ. അതാരാ ഈ തണല്‍?
വീരു, സന്തോഷം.
ശ്രീജിത്ത്, സന്തോഷം.
പാമുവിനേയും സങ്കടപ്പെടുത്തിയതില്‍ ഖേദിക്കുന്നു.
തണലേ, പാമു ദുഷ്ടനൊന്നല്ല്യ.
അരീക്കോടന്‍, ആയിക്കോട്ടേ.
മഷിത്തണ്ട്, സന്തോഷം.
ബൃഹസ്പതി, ഒന്നു വട്ടം കറങ്ങിനോക്കി. എന്നിട്ടും വൃത്തം വന്നില്ല. തമാശകളാണ് ഇഷ്ടം.
താരകന്‍, അപ്പോള്‍ വൃത്തം ഇല്ലാത്തതില്‍ വിഷമിക്കണ്ട അല്ലേ?
ഭായീ, ആ കോമ്പസ്സുകള്‍ എത്തിയെങ്കില്‍ അതുപയോഗിച്ച് ഇതിനെയൊന്നു വൃത്തത്തിലാക്കിത്തന്നേ, പ്ലീസ്.

ഗീത said...

നജിം, അപ്പോള്‍ വലിയ കുഴപ്പമില്ല അല്ലേ?
മഹേഷ്, വളരെ സന്തോഷം.
ഉമേഷ്,സന്തോഷം വന്നതിലും വായിച്ചതിലും.
മന്‍സൂര്‍,ആ ആശംസകള്‍ മനസ്സിലേക്കെടുത്തു.
പാവം ഞാന്‍,ആ സ്വീകരണത്തിന് അകമഴിഞ്ഞ നന്ദി.
ബിലാത്തി, വല്ലാത്ത സന്തോഷം തന്നു ഈ വാക്കുകള്‍.
സഹീര്‍, മറന്നിട്ടൊന്നുമില്ല. തീര്‍ച്ചയായും അവിടെ വിസിറ്റ് ചെയ്യാം.


നല്ല വാക്കുകള്‍ പറഞ്ഞ കൂട്ടുകാര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി. എന്നാലും ഒരു കാര്യം കൂടി പറയുകയാണ്. വിമര്‍ശനങ്ങള്‍ വേണം, തെറ്റുകള്‍ ചൂണ്ടിക്കാട്ടണം. ഭാഷയുടെ, ആശയത്തിന്റെ ഒക്കെ പോരായ്മകള്‍ ഉണ്ടെങ്കില്‍ അതു പറയണം. നല്ല സജഷന്‍സ് തരണം. എഴുത്ത് ഇത്തിരിക്കൂടി നന്നാക്കാന്‍ അതൊക്കെ ഏറെ സഹായിക്കും.
അത്തരത്തില്‍ വിമര്‍ശനാത്മക കമന്റുകള്‍ ഇട്ട് എന്നെ ഏറെ സഹായിച്ച ഒരു ബ്ലോഗ് ഗുരുവിനെ മനസ്സുകൊണ്ട് എന്നും വണങ്ങാറുണ്ട്.

bhoolokajalakam said...

good narration!
write again and again........

the man to walk with said...

പാവം... പൈങ്കിളി കവിത ഇഷ്ടായി

വേണു venu said...

വരികളൊക്കെ മനസ്സിലായി. അതിനാല്‍ തന്നെ ഇഷ്ടവുമായി.

ramanika said...

കവിത ഇഷ്ടവുമായി!

Gopakumar V S (ഗോപന്‍ ) said...

വളരെ നല്ല കവിത തന്നെ. ആശയാസ്വാദനത്തിനു വൃത്തം വേണമെന്നില്ലല്ലോ...

തൃശൂര്‍കാരന്‍ ..... said...

തൂവല്‍മിനുക്കുവാന്‍,
ചിറകൊന്നു കുടയുവാന്‍
ചില്ലമേലിടമില്ല,
നുകരുവാന്‍ മധുവില്ല,
പൂശുവാനില്ല പരാഗരേണുക്കള്‍...

old malayalam songs said...

നല്ല താളമുള്ള ഒരു കവിത ......

നന്നായിരിക്കുന്നു....

എറക്കാടൻ / Erakkadan said...

വായിക്കാൻ വൈകി ..പക്ഷെ സംഗതി കലക്കി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

'ആ ധന്യനിമിഷത്തില്‍
ആ വന്യ ഹര്‍ഷത്തില്‍
പൂമരം കണ്ടതില്ല, ആ
ചെറുകിളിപ്പെണ്ണിനെ.'ഇതു ഹൃദയം തകര്‍ക്കുന്ന ഔ സത്യം ആണ്.ഇതു വായിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞു..അവഗണന....സഹിക്കാന്‍ പറ്റില്ല...

വൃത്തം, വ്യാകരണം ഒക്കെ ആണോ കഥ, കവിത...???എനിക്കല്ല..വായിച്ചാല്‍ മനസ്സിലാവുന്ന മനസ്സു നിറയുന്ന ഓര്‍മ്മയില്‍ ഇടക്കിടെ വന്നു പോകുന്നതൊക്കെ അല്ലേ കഥ, കവിത....റ്റീച്ചറിന്റെ രചനകള്‍ വായിച്ചാല്‍ മനസ്സിലാവും മനസ്സു നിറയും പിന്നെ ഓര്‍മ്മയില്‍ കടന്നു വരികയും ചെയ്യും.

എല്ലാ നന്മകളും.

ഓ:ടോ: കൂട്ടിലടച്ച തത്ത വായിച്ചപ്പോള്‍ ഒരു കമന്റ് ഇടാന്‍ പോലും വയ്യാത്ത ഒരു അവസ്ഥയായി പോയി എനിക്കു...

പാവപ്പെട്ടവൻ said...

ഇവിടൊരു പൂമരം
ഇടതൂര്‍ന്നിലച്ചാര്‍ത്തുമായ്‌
ഇരുപാടുമൊരുപാടു ചില്ലകള്‍
വീശിപടര്‍ന്നുവിതാനിച്ചു നില്‍പ്പൂ

വളരെ വശ്യമായ വരികള്‍ ഞാന്‍ ഈണത്തില്‍ ഒന്ന് ചൊല്ലി നോക്കി മനോഹരം. കേള്‍ക്കാന്‍ കാതുകള്‍ക്ക് ഇമ്പമുണ്ടാകും.
ആശംസകള്‍

ഗീത said...

bhoolokajalakam, ആ പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി.

the man to walk with, ‘പൈങ്കിളി’ കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

വേണു, മനസ്സിലായല്ലോ. എനിക്കും ആശ്വാസമായി.

രമണിക,വന്നതില്‍ സന്തോഷം, ഇഷ്ടപ്പെട്ടതിലും.

ഗോപന്‍, എന്നാലും യഥാര്‍ത്ഥ കവികള്‍ ഇതു കണ്ടാല്‍ തല്ലി ഓടിക്കും.

തൃശ്ശൂര്‍ക്കാരന്‍, സ്വാഗതം . ഇനിയും വരണം.

എറക്കാടന്‍,വൈകിയായാലും വന്നല്ലോ. അതു മതി. ഇനിയും വരണം.

നിശാഗന്ധി, സന്തോഷം വന്നു വായിച്ചതില്‍. ഇനിയും ആ നിശാഗന്ധിയുടെ സുഗന്ധം ഇവിടെ പരക്കണം.

കിലുക്കാമ്പെട്ടി,ആ നല്ല വാക്കുകള്‍ എന്റെ ഹൃദയത്തിലും ആഴത്തില്‍ പതിഞ്ഞു. ഇതൊക്കെ എഴുതാന്‍ എത്ര പ്രചോദനമാണെന്നോ. ആ കൂട്ടിലടച്ച തത്തയെ പോലെ കഴിയേണ്ടിവരുന്ന ചിലരെങ്കിലുമില്ലേ നമ്മുടെ കൂട്ടത്തില്‍. എനിക്കറിയുന്ന 2 സ്ത്രീകളുടെ ചിത്രമാണാകഥയില്‍.

പാവപ്പെട്ടവന്‍, അയ്യോ അങ്ങനെ പാടാന്‍ പറ്റിയോ? എന്നാല്‍ ഞങ്ങളെക്കൂടീ ഒന്നു കേള്‍പ്പിക്കൂ, പ്ലീസ്. വളരെ സന്തോഷം തോന്നി കേട്ടോ അങ്ങനെ പാടാന്‍ പറ്റി എന്നറിഞ്ഞപ്പോള്‍.

SreeDeviNair.ശ്രീരാഗം said...

അകലെയെങ്ങോ ഒരു
കിളിചിലച്ചൂ...
അറിയാത്ത ദുഃഖങ്ങള്‍
പങ്കുവച്ചൂ....


ആശംസകള്‍

Raman said...

mushiyilaa

നീലാംബരി said...

"പൂമരത്തണലിലും ഏകിയില്ലാ ഇടം
പാടുവാനറിയാത്തചെറുകിളിക്ക്‌."

പാടാനറിയാത്ത പാവം കിളിക്കു തണലേകാത്ത പൂമരം. പണ്ട് നഴ്സറിക്ലാസ്സില്‍ പരിചയപ്പെട്ട കാലൊടിഞ്ഞ ഒരു പാവം കിളിയെ ഓര്‍ത്തുപോയി. മഴക്കാലത്ത് ചിറകൊതുക്കാന്‍ ഇടംചോദിച്ച് മരങ്ങളുടെ അടുത്തെത്തിയ പാവമൊരു കിളി.
ആശംസകളോടെ
നീലാംബരി

raadha said...

എത്ര പിണങ്ങിയാലും..
പിണക്കം മാറുമ്പോ
കുഞ്ഞി കിളി പൂമരത്തില്‍
വരുമായിരിക്കും..അല്ലെ?
പൂമരമില്ലാതെ..
കുഞ്ഞി കിളിക്ക്
എങ്ങനെ പാടാന്‍ കഴിയും?

ഷൈജു കോട്ടാത്തല said...

എല്ലാവരും വേണ്ടും വിധം
പ്രോത്സാഹനങ്ങള്‍ തന്നു കഴിഞ്ഞു
നന്നായി എന്ന് മാത്രം പറഞ്ഞിട്ട് പോകുന്നു

yousufpa said...

നിരാശപ്പെടരുത്‌ ഇനിയുമൊരുമരം പൂക്കും, തളിര്‍ക്കും, ഒരു ശിഖരം കിളിക്കായി കരുതിവെക്കും തീര്‍ച്ച.
പക്ഷെ, വരും ക്രൂരമായ കൈകള്‍
വെട്ടും -അത് സ്വാര്‍ഥ ലാഭങ്ങള്‍ക്കായ്.

അധികാരികളുടെ ഇടപെടലുകളില്‍ നശിക്കുന്നത് മാതൃഭൂമിയുടെ യൌവ്വനമാണ്. കണ്ടില്ലേ കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുന്നത്. പാശ്ചാത്യന്‍റെ കാല്‍ചക്രത്തിന്‌ മുന്പില്‍ തീറെഴുതുന്നത് സ്വന്തം അമ്മയുടെ ചാരിത്ര്യമാണെന്ന്. ഈ വിടന്മാര്‍ എന്തെ ചിന്തിക്കുന്നില്ല.

'ചാറ്റല്‍' വരികളോട് കടപ്പാട്.

vinus said...

പാവം കിളികുഞ്ഞ്. മരത്തിനിട്ടൊരു പണി കൊടുക്കണം.കവിതകള്‍ക്ക് കമന്റാന്‍ മാത്രം ചങ്കൂറ്റമില്ല എന്നാലും വായിച്ചു കഴിഞ്ഞപ്പോ കിളിയോട് സ്നേഹവും മരത്തിനോട് ദേഷ്യവും തോന്നി

വിജയലക്ഷ്മി said...

kavitha valare ishttaayi...

Sabu Hariharan said...

Please check my blog.
www.neehaarabindhukkal.blogspot.com

B Shihab said...

ഇഷ്ടമായി......

Sureshkumar Punjhayil said...

Vrutham vruthathilakumpol...!

Manoharam, ashamsakal...!!!

Sunith Somasekharan said...

നല്ല വരികള്‍ .. കൊള്ളാം ...

Akbar said...

നന്നായി- ഇഷ്ടമായി.

ഗീത said...

ശ്രീദേവി നായര്‍, ആ തുണ്ടു കവിത ഇഷ്ടമായി. അത് വികസിപ്പിച്ച് എഴുതൂ.

രാമന്‍,സന്തോഷം ഇവിടെ വന്നതില്‍.

നീലാംബരി,ആ അനുഭവത്തെ കുറിച്ച് ഒരു കവിത/കഥ എഴുതൂ. ആശംസകള്‍ക്ക് നന്ദി.

യൂസുഫ്പ, ആ ആത്മവിശ്വാസം നന്ന്‌. ആ ആശങ്കയും മനസ്സിലാകുന്നു. പക്ഷേ ഇക്കാലത്ത് സ്വാര്‍ത്ഥലാഭങ്ങള്‍ക്കാണല്ലോ എപ്പോഴും മുന്‍‌തൂക്കം.

രാധ, തീര്‍ച്ചയായും വരും. സ്നേഹമുള്ളിടത്തല്ലേ പിണക്കവുമുള്ളൂ‍?

ഷൈജു, എല്ലാവരും പ്രോത്സാഹനം തന്നതുകൊണ്ട് ഷൈജു തരില്ലെന്നാണോ?
പ്രോത്സാഹനം മാത്രമല്ല വിമര്‍ശനവും പ്രതീക്ഷിക്കുന്നുണ്ട്. ഷൈജുവിന് അതാകാമായിരുന്നു. സന്ദര്‍ശനത്തിന് നന്ദി.

vinus, ഇതങ്ങനെ ഗഹനമായ കവിതയൊന്നുമല്ലല്ലോ. മരത്തിനോടും ദേഷ്യപ്പെടണ്ട...

വിജയലക്ഷ്മി, സന്തോഷം വന്നതിലും വായിച്ചതിലും.

സാബു, അവിടെ പോയി നോക്കാം.

ഷിഹാബ്,സന്തോഷം.

സുരേഷ്, ആശംസകള്‍ക്ക് നന്ദി.

My crack, വളരെ സന്തോഷം.

അക്ബര്‍, ഇവിടേക്ക് സ്വാഗതം.

വരികളിലൂടെ... said...

gud one..liked the theme and the lonliness...