Saturday, September 3, 2011

ഓണം വിത്ത് ഈണം 2011 - ഓണപ്പാട്ടുകളുടെ ആൽബം


ഈണം എന്ന സ്വതന്ത്രസംഗീത സംരംഭം ഈ ഓണത്തിനും എത്തുന്നു ഓണപ്പാട്ടുകളുമായി. ഇത്തവണ 9 ഗാനങ്ങളാണ് ‘ഓണം വിത്ത് ഈണം 2011’ എന്ന ആൽബത്തിൽ. അവ കേൾക്കാനായി ഇവിടെ പോകൂ. ഏതെങ്കിലും ഒരു പാട്ടിന് കമന്റ് ഇട്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ആ ആൽബം പാട്ടുകൾ ഡൌൺ ലോഡ് ചെയ്യാം.

ഈ ആൽബത്തിൽ ഞാനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. അതു ഇവിടെ കേൾക്കാം. ആ ഗാനത്തിന്റെ വരികൾ താഴെ :

ല്ലവി

---------

പൂവണി കതിരണി വയലുകളിൽ പൊൻ‌കണിയായ്

താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ

ആവണി കതിരൊളി തിരളുമിതാ പൊൻ‌ചിങ്ങമായ്

പൂവിളി പുലരികൾ തുയിലുണരും പൊന്നോണമായ്



തുമ്പേ തിരുതാളീ അരിമുല്ലേ പൂ തായോ
തുമ്പീ ചെറുതുമ്പീ കളിയാടാൻ നീ വായോ

*** *** ***

അനുപല്ലവി

---------------

പൂമുഖപ്പടിമേലെ നിന്നെയും കാത്ത്

പൊന്നിൻ കിനാക്കൾ കണ്ടു ഞാൻ നിന്നൂ

പൂമിഴിയാളേ..

പാതി വിടർന്നൊരു പനിമലർ പോലെ

പൂം‌പുലർ വേളയിൽ നീയന്നു വന്നു

ഓർമ്മകൾ വിടരവേ

ആർദ്രമായ് രാഗമാനസം

പൊൻ‌കിനാക്കൾ പൂവണിഞ്ഞു ഇന്നു വീണ്ടും

*** *** ***

ചരണം

----------

താന്തമീ മനസ്സിൻ തന്തികളിൽ നീ

സാന്ത്വനരാഗം മീട്ടിയുണർത്തി

തേന്മൊഴിയാലേ..

നീയെന്നിൽ പകർന്നു ജീവനരാഗം

സാന്ദ്രമധുരമാം അനുരാഗഗാനം

ഓണനാൾ പുലരവേ

ഓമലേ രാഗലോലയായ്

എന്നരുകിൽ നീവരില്ലേ പ്രേമമോടെ.

*************************************

രചന : കെ.സി. ഗീത.

എല്ലാവർക്കും സ‌മൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണക്കാലം ആശംസിച്ചു കൊള്ളുന്നു !
‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
Copy right (C)2011 K.C.Geetha.

15 comments:

ഗീത said...

ഈണം ഒരുക്കിയ ഓണപ്പാട്ടുകൾ ആസ്വദിക്കാൻ പോരൂ പോരൂ....
എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ.

പ്രയാണ്‍ said...

നന്നായി..........ഓണാശംസകൾ.

Meenakshi said...

nice songs , Happy Onam to everyone

മാണിക്യം said...

പാട്ടുകള്‍ കേട്ടു നല്ല ഓണസമ്മനം തന്നെ ഈണം കാഴ്ചവച്ചത്

ഓണാശംസകൾ....

ബഷീർ said...

ഗീതേച്ചിക്കും, പൂച്ചകള്‍ക്കും നല്ല ഓണനാളുകള്‍ക്കായി ആശംസകള്‍.

ramanika said...

ഓണം വിത്ത് ഈണം 2011 -നല്ല ഓണസമ്മനം!
ഓണാശംസകൾ!!

ആൾരൂപൻ said...

എവിടെയെൻ മക്കളേ പൂവിളി തൻ പുലരികൾ?
എവിടെയെൻ പെങ്ങളേ കതിരണിയും വയലുകൾ?
എവിടെയാണ് കണ്ണുകൾക്ക് പൊൻ‌കണിയാം പൂവുകൾ?
തരുനിരകൾ പുഞ്ചിരിക്കും ഗ്രാമഭൂമി എങ്ങുപോയ്?

പൂ തരാൻ പൂത്തുമ്പയെവിടേ?
പൂ തരാൻ അരിമുല്ലയുണ്ടോ?
കളിയാടാൻ പൂത്തുമ്പിയെവിടേ?
പുലിയാകാനാരുണ്ടു കൂടേ?
ഓണപ്പുലിയാകാനാരുണ്ടു കൂടേ?

തേന്മൊഴിയാകാലോ,
പൊൻകിനാവാകാലോ
രാഗങ്ങൾ മീട്ടാലോ
ഇവയൊക്കെയാകട്ടെ
ഇനിയുള്ള ഓണത്തിൻ ആഘോഷങ്ങൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല ഉദ്യമം.
എല്ലാ മേഘലയിലും ശോഭിക്കാന്‍ ഇടയാവട്ടെ..
ആശംസകള്‍

വീകെ said...

ഓണപ്പാട്ട് നന്നായിരിക്കുന്നു....
ഇനിയും എഴുതണം..
ആശംസകൾ...

വീകെ said...

ഓണപ്പാട്ട് നന്നായിരിക്കുന്നു....
ഇനിയും എഴുതണം..
ആശംസകൾ...

Prabhan Krishnan said...

ഒത്തിരി ആശംസകള്‍ നേരുന്നു..
സസ്നേഹം പുലരി

ഞാന്‍ പുണ്യവാളന്‍ said...

ellam nalla varikkl vayichu ishtam aayi

ente oru onam post und nokkumallo

sundarikal aashamsakal

ഒറ്റയാന്‍ said...

പല താളത്തിലും വായിക്കാന്‍ നോക്കി....

ഒന്നും ശരിയായില്ല. ആരുമില്ലാത്തപ്പോള്‍ ഒന്നു പാടി നോക്കണം.

എഴുത്തു കൊള്ളാം...

Akbar said...

പാട്ടു കേട്ടു. ഹൃദ്യമായ വരികളുടെ ശ്രവണമധുരമായ ആലാപനം. പാട്ടുകാരനും രചയിതാവിനും അഭിനന്ദനം.

Ajay said...

this is simply fantastic
ajay