Monday, February 14, 2011

ഒരു ദേശഭക്തിഗാനം

നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ദേശഭക്തിഗാനം. ഓർക്കസ്ട്രേഷൻ, സംഗീതം ആലാപനം
ശ്രീ. സി.കെ. വഹാബ്.

ഇവിടെ കേൾക്കാം.

പല്ലവി
-------
ഇന്ത്യയിതൊന്നേയുള്ളൂ -
ഈ പ്രപഞ്ചത്തിൽ
ഇന്ത്യയിതൊന്നേയുള്ളൂ
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ

രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം
രമ്യതയോടെ, രഞ്ജിപ്പോടെ
ജനകോടികൾ വാഴും രാജ്യം
ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം
ഇന്ത്യാരാജ്യം
ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ

*** *** ***
അനുപല്ലവി
------------
നബിതൻ ദർശനവും ക്രൈസ്തവസംഹിതയും
ഹിന്ദുപുരാണവും ബുദ്ധവിഹാരവും
ഒരുപോലൊരുപോൽ പുലരും ഭൂമി - ഈ
ഇന്ത്യയിതൊന്നേയുള്ളൂ

*** *** ***
ചരണങ്ങൾ
-----------
മതമൈത്രിക്കു ധാത്രിയാണീ ധരിത്രി
മതാന്ധരെ തോൽ‌പ്പിച്ച പുണ്യഗാത്രി
മതമല്ല, മുഖ്യം മനുജനെന്നോതിയ
ഇന്ത്യയിതൊന്നേയുള്ളൂ

യുവചേതന ഉണരട്ടേ
യുഗപ്രഭാവർ പുലരട്ടേ
മാനവസ്നേഹ മന്ത്രത്തിൻ
മന്ദ്രധ്വനികൾ ഉയരട്ടേ

യുഗാന്തരങ്ങളിലൂടെ
ഈ പുണ്യയാഗഭൂവിൻ
യശസ്സിൻ യമുനകൾ ഒഴുകട്ടേ
യശസ്സിൻ യമുനകൾ ഒഴുകട്ടേ - സദ്-
യശസ്സിൻ യമുനകൾ ഒഴുകട്ടേ


കെ.സി. ഗീത.

Copyright (C)(2011) K.C. Geetha.

21 comments:

Kalavallabhan said...

കൊള്ളാം

ramanika said...

मेरा भारत महान !!!!!!

ഉപാസന || Upasana said...

ഗീതേച്ചി

ഒരുപാട് നാളിനുശേഷം
:-)
ഉപാസന

ഒരില വെറുതെ said...

നല്ല വരികള്‍.

ManzoorAluvila said...

ദേശഭക്തി..നന്നായ് എല്ലാ മേഘലകളെയും ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു..ആലപനവും നന്നായിരിക്കുന്നു

ശാന്ത കാവുമ്പായി said...

‘രണഭേരികളില്ലിവിടെ
രണഭൂമിയുമല്ലിവിടം‘എങ്കിൽ എത്ര നന്നായിരുന്നു.

SUJITH KAYYUR said...

nannaayirikkunnu

Anil cheleri kumaran said...

ഈ ബ്ലോഗിൽ ആളനക്കമുണ്ടായിരുന്നോ?

ഗീത said...

കലാവല്ലഭൻ, സന്തോഷം.
രമണിക, ആ സലൂട്ടിൽ ഞാനും ചേരുന്നു.
ഉപാസന, അതു തന്നെ. ഒരുപാട് നാളായി വല്ലതും വായിക്കുകയോ എഴുതുകയോ ചെയ്തിട്ട്. ഇതുപിന്നെ പഴയൊരെണ്ണം പൊക്കി ഇട്ടൂന്നുമാത്രം.
ഒരില, നല്ല വാക്കുകൾക്ക് നന്ദി.
മൻസൂർ,ആലാപനം കേട്ടതിൽ ഏറെ സന്തോഷം.
ശാന്ത, അത് അങ്ങനെയല്ല എന്നറിയാം.:( എന്നാലും മനസ്സിന്റെ ഒരാഗ്രഹം.....
സുജിത്, സന്തോഷം.
കുമാരൻ, വല്ലപ്പോഴുമൊക്കെ ഈ പഴവീട്ടിൽ ഒന്നു കയറിയിറങ്ങിപ്പോകും.:)

jyo.mds said...

ഗീത-ദേശഭക്തിഗാനം കേട്ടു-വളരെ നന്നായിരിക്കുന്നു.നന്മകള്‍ നേരുന്നു.

നരിക്കുന്നൻ said...

ദേശഭക്തി തുളുമ്പുന്ന വരികൾ. മനോഹരമായ ഈണവും കൂടിയായപ്പോൾ സുന്ദരം. സല്യൂട്ട് ചേച്ചീ..

അതിരുകള്‍/പുളിക്കല്‍ said...

ഇതുവഴി ആദ്യമായാണ്......വന്ദേമാതരം

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........

OAB/ഒഎബി said...

പാട്ട് വായിച്ചു കേട്ടിട്ടില്ല. ഇനി സമയം കിട്ടുമ്പോള്‍ കേക്കാം

priyag said...

"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം "

ബെഞ്ചാലി said...

ഇന്ത്യയിതൊന്നേയുള്ളൂ...
ദേശഭക്തി..ഇഷ്ടായി :)

ജയരാജ്‌മുരുക്കുംപുഴ said...

vlare nannayi ezhuthi........... aashamsakal.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികച്ചും പ്രസക്തം ഈ വരികള്‍

Anya said...

Hi Geetha

Thank you very much for your lovely comment

hugssss and nose kisses from
Kareltje =^.^= ♥ Betsie >^.^<

Hugs from Anya

Anya said...

Hi Geetha

Thank you very much for your lovely comment

hugssss and nose kisses from
Kareltje =^.^= ♥ Betsie >^.^<

Hugs from Anya

SUJITH KAYYUR said...

Veendum anumodanangal