Wednesday, January 5, 2011

നാദം

സ്വതന്ത്രസംഗീതം എന്ന ആശയം ഈണം വഴി പ്രാവർത്തികമാക്കിയ കൂട്ടുകാർ വീണ്ടുമിതാ മറ്റൊരു സംഗീതസംരംഭം ആരംഭിച്ചിരിക്കുന്നു. നാദം. പാട്ടുകാർ, സംഗീതസംവിധായകർ, എഴുത്തുകാർ ഇവർക്കൊക്കെ ഒരുമിക്കാൻ, തങ്ങളുടെ സർഗ്ഗസൃഷ്ടികൾ പങ്കുവയ്ക്കാൻ ഒരിടം. ഏവരേയും ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം നാദത്തിനു വേണ്ടി ഒരുക്കിയ ഒരു ഗാനം ഇതാ നിങ്ങൾക്കു വേണ്ടി......

പല്ലവി
-------

ശശിലേഖയീ ശാരദരാവിൽ
ശരറാന്തൽ തിരി തെളിക്കുന്നൂ
വനമാലതി പൂ വിടരുന്നൂ
പനിനീരുമായ്‌ കാറ്റണയുന്നൂ
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
അനുപല്ലവി
-------------

സുരഭീയാമം സുഖതരവേള
പരിമളമോലും നവസുമമേള
സുരഭിലമാകും രജനിയിതിൽ നീ
വരുവതില്ലേയെൻ മാനസചോരാ

ഹരിതവനികയിതു സുഖദശീതളം
വരിക അരികിലെൻ ഗോപബാല

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ

*** *** ***
ചരണം
--------

യമുനാതീരേ കുന്ദലതാഗൃഹേ
യദുകുലരാധ ഇവളിരിപ്പൂ
മനമിതിലാകെ മുരഹരരൂപം
മുരളികയൂതും മാധവരൂപം

വിരഹപീഡയിനി അരുതു സഹിയുവാൻ
വിരവിലണയൂ നീ വേണുലോലാ

മിഴിനീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ
************************
കെ.സി. ഗീത.

Copyright (C) 2011 K.C.Geetha.

13 comments:

Kalavallabhan said...

നല്ല വരികൾ
നീണ്ടുപോയ ചരണം
പുതുവത്സരാശംസകൾ

Rare Rose said...

പുതുവര്‍ഷമായിട്ട് രാധയും,കണ്ണനുമാണല്ലോ കണി.ഇഷ്ടായി ഗീതേച്ചീ.:)

പ്രയാണ്‍ said...

പുതുവത്സരാശംസകൾ............

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

madhuramee varikal.....

asooyappeduthunnu

best wishes.

Wash'Allan JK | വഷളന്‍ ജേക്കെ said...

വരികള്‍ അതീവഹൃദ്യം
അതി മധുര ആലാപനം! പൊന്നിന് സുഗന്ധം പോലെ...
പുതുവത്സരാശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja puthu valsara aashamsakal.........

പട്ടേപ്പാടം റാംജി said...

നാദത്തിനു വേണ്ടി ഒരുക്കിയ
ശശിലേഖയീ ശാരദരാവിൽ
എന്ന ഗാനം നന്നായിരിക്കുന്നു.
ആലാപനവും ഇഷ്ടായി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈണവും,നാദവും,ഗാനവുമൊക്കെ ഇന്നാണ് കണ്ടതും കേട്ടതും...
എല്ലാം നല്ല സംരംഭങ്ങൾ...!
ഒപ്പം ഈ വരികളും ഒത്തിരി ഇഷ്ട്ടപ്പെട്ടു..ആ ആലാപനവും
മുരളികയൂതീടും മാധവരൂപം
വിരഹവ്യഥയിനിയുമരുതു സഹിയുവാൻ
വിരവിലണയു നീ വേണുലോലാ – മിഴി…
….നീരുമായ്‌ കാതരയായി
മുരളീരവം കാതോർത്തിരിക്കും
അനുരാഗ- വിധുരയീ രാധ
അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...)

poor-me/പാവം-ഞാന്‍ said...

Glad to meet you in this new year with Radha and kannan!!!

എന്‍.ബി.സുരേഷ് said...

കുറച്ച് കാല്പനികത ആവാം, പഴമ തോന്നുന്ന വാക്കുകൾ, ക്ലീഷേ..? നീണ്ടുപോയി ആശയം നന്ന്

SUJITH KAYYUR said...

nannaayirikkunnu

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഗാനം...ആലാപനം...എല്ലാം നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..

ManzoorAluvila said...

ഗീതവും ആലപനവും എനിക്കിഷ്ടമായി..നല്ല ആശയവും