ഇത് നവരാത്രി ദിനങ്ങള്‍.
ആദിപരാശക്തിയായ ദേവിയെ ആദ്യ മൂന്നു ദിനങ്ങളില്‍ തമോഗുണയായ കാളീരൂപത്തിലും, അടുത്ത മൂന്നു ദിനങ്ങളില്‍ രജോഗുണയായ മഹാലക്ഷ്മീരൂപത്തിലും അവസാന മൂന്നു ദിനങ്ങളില്‍ സത്വഗുണയായ സരസ്വതീരൂപത്തിലും പൂജിക്കുന്ന നാളുകള്‍. തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലൂടെ കടന്ന് സത്വഗുണത്തിലേയ്ക്കുള്ള ഈ പ്രയാണം തിന്മയുടെ മേല്‍ നന്മ നേടുന്ന ആത്യന്തികവിജയത്തിന്റെ പ്രതീകം കൂടിയാണ്.
അക്ഷര രൂപിണിയായ അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു സ്തുതിഗീതം കാഴ്ചവയ്ക്കുന്നു.
ശ്രീ രാജേഷ് രാമന് ഈ ദേവീസ്തുതിക്ക് ഈണം പകര്‍ന്ന് ഭക്തിസാന്ദ്രമായി ആലപിച്ചിരിക്കുന്നു.
***************************
ആദിപരാശക്തി അമ്മേ
ആനന്ദദായിനി അഖിലേ
അരുള്‍ചൊരിയും ദേവീ അഖിലാണ്ഡേശ്വരീ
അകതാരിന് പ്രഭയായ് നീ നില്പ്പൂ - എന്‍
അകതാരിന് പ്രഭയായ് നീ നില്പ്പൂ
ജയ് ജയ് ശ്രീദേവീ - ജയ് ജയ് ശ്രീ ദുര്‍ഗ്ഗേ
ജയ് ജയ് ശ്രീദേവീ - ജയ് ജയ് ശ്രീ ദുര്‍ഗ്ഗേ.
*** *** ***
കൊടുങ്ങല്ലൂരില്‍ ശ്രീ കുരുംബയായി
കൊല്ലൂരില്‍ മൂകാംബികയായി
കോടാനുകോടികള്‍ക്കഭയവരദയായ്
കോടിസൂര്യപ്രഭയാര്‍ന്നു വാഴുന്നോരാദിപരാശക്തി അമ്മേ .....
*** *** ***
അകതാരിങ്കല്‍ ശ്രീപദം പണിയാം
അമ്മേനിന്‍ നാമാക്ഷരിയോതീ
ദേവാധിദേവയാം ത്രിപുരസുന്ദരിയായ്
ദേവപൂജാര്‍ച്ചിതയായി വാഴുന്നോരാദിപരാശക്തി അമ്മേ .....
--------------------------------------------------------------
കെ. സി. ഗീത.
Copy Right (C) 2009 K.C. Geetha.
Tuesday, September 22, 2009
Friday, September 11, 2009
കാര്‍മുകില്‍ വര്‍ണ്ണാ.....
ഇന്ന് അഷ്ടമി രോഹിണി.
അഞ്ജനവര്‍ണ്ണനായ ആനന്ദക്കണ്ണന്‍ ദേവകീസുതനായി കല്‍ത്തുറുങ്കില്‍ പിറന്നു വീണ പുണ്യദിനം.
ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്....
കൃഷ്ണാ... നിന്നെ ഏതെല്ലാം പേരുകളാല്‍ വിളിക്കട്ടേ?
കാര്‍മുകില്‍ വര്‍ണ്ണാ...
--------------
കാര്‍മുകില്‍ വര്‍ണ്ണാ നിന് കഴലിണ പൂകുവാന്‍
കാത്തിരിപ്പൂ കണ്ണുനീരുമായി
കാണുന്നതില്ലേ എന്‍ കദനത്തിനാഴം നീ
കനിവിനിയും കണ്ണാ അരുളുകില്ലേ
*** *** ***
രാധികാരമണന് തന് വേണുവിലൂറിയ
രമ്യരാഗങ്ങള്‍ രാഗിണിമാര്‍
സന്തതമിന്നും കൊതിയ്ക്കയല്ലേ നിന്
ചെഞ്ചൊടി തന്നില്‍ വീണ്ടുമുണര്‍ന്നിടാന്‍
*** *** ***
ദ്വാപരയുഗത്തിലെ ഗോപികമാരെത്ര
പുണ്യവതികളാം മാനിനിമാര്‍
അന്നിവള് വന്നു പിറന്നതില്ലെന്തേ?
എന്തപരാധം ചെയ്തുപോയ് കണ്ണാ?
***********************
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുപോലൊരു അഷ്ടമിരോഹിണി നാളില്‍, ആദ്യത്തെ കണ്മണിയായി മോള് പിറന്നു. അതുകൊണ്ട് അവളുടേയും പിറന്നാള്‍ ഇന്ന്.
കെ.സി.ഗീത.
Copy Right (C)2009 K.C.Geetha.
അഞ്ജനവര്‍ണ്ണനായ ആനന്ദക്കണ്ണന്‍ ദേവകീസുതനായി കല്‍ത്തുറുങ്കില്‍ പിറന്നു വീണ പുണ്യദിനം.
ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്....
കൃഷ്ണാ... നിന്നെ ഏതെല്ലാം പേരുകളാല്‍ വിളിക്കട്ടേ?
കാര്‍മുകില്‍ വര്‍ണ്ണാ...
--------------
കാര്‍മുകില്‍ വര്‍ണ്ണാ നിന് കഴലിണ പൂകുവാന്‍
കാത്തിരിപ്പൂ കണ്ണുനീരുമായി
കാണുന്നതില്ലേ എന്‍ കദനത്തിനാഴം നീ
കനിവിനിയും കണ്ണാ അരുളുകില്ലേ
*** *** ***
രാധികാരമണന് തന് വേണുവിലൂറിയ
രമ്യരാഗങ്ങള്‍ രാഗിണിമാര്‍
സന്തതമിന്നും കൊതിയ്ക്കയല്ലേ നിന്
ചെഞ്ചൊടി തന്നില്‍ വീണ്ടുമുണര്‍ന്നിടാന്‍
*** *** ***
ദ്വാപരയുഗത്തിലെ ഗോപികമാരെത്ര
പുണ്യവതികളാം മാനിനിമാര്‍
അന്നിവള് വന്നു പിറന്നതില്ലെന്തേ?
എന്തപരാധം ചെയ്തുപോയ് കണ്ണാ?
***********************
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുപോലൊരു അഷ്ടമിരോഹിണി നാളില്‍, ആദ്യത്തെ കണ്മണിയായി മോള് പിറന്നു. അതുകൊണ്ട് അവളുടേയും പിറന്നാള്‍ ഇന്ന്.
കെ.സി.ഗീത.
Copy Right (C)2009 K.C.Geetha.
Subscribe to:
Posts (Atom)