ഈ ഓണത്തിന് ഈണം 5 പാട്ടുകളുള്ള ഒരാല്‍ബം സമ്മാനിക്കുന്നു.
അതില്‍ “ഓര്‍മ്മകള്‍...” എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.
ഇത് രാജേഷ് രാമന്റെ സംഗീതസംവിധാനത്തിന് കീഴില്‍ ഷൈല രാധാകൃഷ്ണന് പാടിയിരിക്കുന്നത് ഇവിടെ കേള്‍ക്കൂ.
ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തിവന്നെത്തുന്നു
ഓമല്‍ക്കിനാക്കളുമായൊരോണം
തേരൊലി കേള്‍ക്കുന്നു മാബലി മന്നന്റെ,
തേനൊലിപ്പാട്ടിന്റെ ശീലുകളും
ലോലമൊരീണം തുളുമ്പുന്നെന്‍ മനസ്സിലും
രാഗവിലോലമാം മധുരഗാനം
*** *** ***
പൂക്കളമെഴുതുവാന്‍ പുലരികളില്‍
പൂതേടി അന്നു നാം പോയതില്ലേ
പൂമ്പാറ്റതന്‍ പരിരംഭണത്താല്‍
പുതു മലര് നാണിച്ചതോര്‍മ്മയില്ലേ
പാതിവിടര്‍ന്നൊരു പൂവായ് ചമഞ്ഞു ഞാന്‍
നീയൊരു ശലഭമായി...
*** *** ***
കാത്തു കിനാവുകള്‍ ഇതു വരേയും
കാതോര്‍ത്തു നിന് വിളി കേള്‍ക്കുവാനായ്
പൂങ്കാറ്റുതന്‍ കുളിര് ചുംബനത്താല്‍
പുളകിതയാകുന്ന മാലതിപോല്
ഓണനിലാമഴ തൂകിടും രാവില്‍ ഞാന്‍
ഏഴഴകായ് വിടര്‍ന്നൂ...
^^^^^^^^^^^^^^^^^^^^^^
ഈ ആല്‍ബത്തിലെ മറ്റുപാട്ടുകള്‍.
ആരോ കാതില്‍ പാടി
ശ്രാവണസന്ധ്യേ
മലയാളത്തൊടി നീളേ
ഓണം തിരുവോണം
Thursday, August 27, 2009
Subscribe to:
Post Comments (Atom)
20 comments:
ഈ പാട്ടുൾപ്പെടെ ഓണം വിത്ത് ഈണത്തിലെ എല്ലാ പാട്ടുകളും കേട്ടു.അതിൽ എനിക്ക് ഏറേ ഇഷ്ടമായത് ഈ പാട്ടാണു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്.ഓണം എന്തായാലും കെങ്കേമമായി.ഓണാശംസകൾ
ഹായ് മീര, സുസ്വാഗതം.
സന്തോഷമായി മീരയുടെ ഈ വാക്കുകള്‍ കേട്ടിട്ട്.
മീരക്കും സന്തോഷപ്രദമായൊരു ഓണം ആശംസിക്കുന്നു.
വളരെക്കാലത്തിനു ശേഷമാണ് ഇവിടെ , പാട്ടുകള്‍ കേട്ടു . നല്ല പാട്ട് . എന്റെ ഓണം " ഓണം വിത്ത് ഗീത് " എന്നാണ് .ആശംസകള്‍ .
ഓണാശംസകൾ
നന്നായിട്ടുണ്ട്,ഈ പാട്ട്.ഓണത്തിനു ഈണം ചെയ്ത ഈ നല്ലകാര്യം ശരിക്കും അഭിനന്ദനാർഹമാണ്.
പാട്ടു ഇഷ്ടപ്പെട്ടു ചേച്ചീ. ഓണാശംസകള്‍.
കൊള്ളാം..നന്നായിട്ടുണ്ട്....
ഒരൊന്നൊന്നര ഓണാശംസകൾ...:):):)
ഓണാശംസകള്‍.........!
പാതിവിടര്‍ന്നൊരു പൂവായ് ചമഞ്ഞു ഞാന്‍
നീയൊരു ശലഭമായി...
ishtaayi
ഈ ഒരു പാട്ടു കേട്ടു, ഇഷ്ടപ്പെട്ടു. ബാക്കിയുള്ളതു കൂടി കേക്കണം.
ഗീതേച്ചീ.,പാട്ടിഷ്ടായി ട്ടോ.ഓണാശംസകള്‍.:)
നല്ല പാട്ടുകൾ...ഇഷ്ടമായ്.
സ്നേഹപൂർവ്വം....ഓണാശംസകൾ
പാട്ടു നന്നായി, ചേച്ചീ...
ഓണാശംസകള്‍...
ഫസ്റ്റ് ഷോയ്ക്ക് തന്നെ ടിക്കറ്റെടുത്ത് ഈണത്തി പോയി കേട്ടിരുന്നു...ഇഷ്ടായി. ഷൈല നന്നായി പാടിയിട്ടുമുണ്ട്..
മൂന്നു പേര്‍ക്കും അഭിനന്ദനങ്ങള്‍..
ഓണാശംസകള്‍
പാട്ടുകള്‍ മധുരം മനോഹരം
ഓണാശംസകള്‍
കൊള്ളാം
ഗൃഹാതുരത്വമുണര്‍ത്തുന്ന വരികളും ഈണവുമുള്ള ഈണത്തിന്റെ ഓണസമ്മാനം ഏറെ ഇഷ്ടപ്പെട്ടു
നല്ല വരികള്‍
Geetha Chechi,
Your song was really good!
Post a Comment