Friday, July 31, 2009

അമ്മ ഒരുക്കുന്ന ഓണസ്സദ്യ.



ഇന്നിതാ വീണ്ടുമൊരോണനാളെത്തി

എന്നമ്മ തന്‍ ഓര്‍മ്മകള്‍ കൂടെയെത്തി

ഇന്നും മനസ്സില്‍ മധുരം വിളമ്പുന്നെന്‍

‍അമ്മയൊരുക്കിടും ഓണസ്സദ്യ.




നാക്കില ചീന്തിന്റെ തുമ്പില്‍ വിളമ്പിടും

നാലുകൂട്ടം തൊടുകറികള്‍ അമ്മ

കാളനും ഓലനും കായവറുത്തതും

തോരനും അവിയലും കിച്ചടിയും

കുത്തരിച്ചോറു കുഴച്ചുരുട്ടാന്‍ നറു-

നെയ്യും പരിപ്പും പര്‍പ്പടവും

സ്വാദോടെ ഉണ്ണികള്‍ സദ്യയുണ്ണുന്നതു

സ്മേരമോടെന്നമ്മ നോക്കിനില്‍ക്കും.





എന്തു തിടുക്കമാണെന്നോ എന്നമ്മയ്ക്ക്‌

ചിന്തയില്‍ പോലും കൊതിപ്പിച്ചിടും

പാലടപ്പായസം പലകുറിയൂട്ടുവാന്‍

പാവന സ്നേഹവും ചാലിച്ചതില്‍



ഇന്നില്ലയെന്നമ്മ സദ്യയൊരുക്കുവാന്‍

ഇല്ല വരില്ലിനി പാലടയൂട്ടുവാന്‍

എന്നാലുമിന്നും നുകര്‍ന്നിടുന്നെന്‍ മനം

അമ്മതന്‍ സ്നേഹമാം പാലടപ്പായസം



ഈ മണ്‍കൂട്‌ മണ്ണായ്‌ ചേരുവോളം

ആ മധുരം മറന്നിടാനാമോ?


( ഓണമിങ്ങെത്താറായി. അമ്മയെ ഓര്‍മ്മ വരുന്നു. കരച്ചിലും വരുന്നു. അമ്മ ഇപ്പോഴുണ്ടായിരുന്നെങ്കില്‍.........എല്ലാം കണ്ട് എത്ര സന്തോഷിച്ചേനേ..... )

ഗീത.

27 comments:

ചാണക്യന്‍ said...

(((((((ഠേ))))))....

തേങ്ങ്യാ...:):)

ബായിച്ച് ബരട്ടെ..ബാക്കി ബിന്നെ...:):)

കാപ്പിലാന്‍ said...

അമ്മയെ ഓര്‍ക്കാന്‍ ഒരോണനാളും. ഓണം ഇങ്ങു വന്നു അല്ലേ ? ആശ്രമത്തില്‍ ഒന്നും ഒരുക്കിയില്ല . വേഗം എല്ലാം ശരിയാക്കണം .

ഡോക്ടര്‍ said...

ഓര്‍മ്മകള്‍ പലപ്പോഴും വിങ്ങലാണ്.... പ്രത്യേകിച്ച് അമ്മയുടെ ഓര്‍മ്മകള്‍.... ഗീതേച്ചി, നല്ല വരികള്‍,,,, :)

നരിക്കുന്നൻ said...

...ഈ മണ്‍കൂട്‌ മണ്ണായ്‌ ചേരുവോളം
ആ മധുരം മറന്നിടാനാമോ?...

ഒരിക്കലുമില്ല. ഈ ഓർമ്മകളല്ലേ നമ്മെ ഇനിയും മുന്നോട്ട് നയിക്കുന്നത്.

Typist | എഴുത്തുകാരി said...

അതെ, വീണ്ടുമൊരോണമെത്താറായി. അമ്മ ഒരുക്കുന്ന ഓണസദ്യ വായിച്ചിട്ടു തന്നെ കൊതിയാവുന്നു.

പ്രയാണ്‍ said...

നല്ല ഓര്‍മ്മകള്‍.......

കാസിം തങ്ങള്‍ said...

ഓര്‍മ്മകള്‍ക്ക് മരണമില്ല.

ബൈജു (Baiju) said...

ഗീതേച്ചീ,

സുഖമല്ലേ?....

എഴുത്ത് നന്നായി....

ഓര്‍മ്മകളെന്നും കൂടെയുണ്ടാവട്ടെ .....ആശംസകള്‍

അമ്മയൊരക്ഷരക്കൂട്ടല്ലാ-എന്നെ
മണ്ണില്‍ നിറുത്തുന്ന കെട്ടല്ലോ....

മാണിക്യം said...

ഗിത,
കവിത നന്നായി!!
അമ്മയുടെ ഓര്‍മ്മകള്‍
എന്നും ശക്തിയായി
കൂടെയുണ്ടാവട്ടെ....

Unknown said...

നന്നായിരിക്കുന്നു ഗീതേച്ചി മനസ്സിൽ വീണ്ടും ഓണവും ഓർമ്മകളും

poor-me/പാവം-ഞാന്‍ said...

But love never dies...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഗീത എന്റെ കണ്ണുകളും ഈറനണിയിച്ചു.അമ്മയാണെല്ലാം.
കവിത നന്നായി.
ആശംസകള്‍....

സബിതാബാല said...

ഞാനും അമ്മയെ ഓര്‍ക്കുന്നു...
ഉമ്മറകോലായില്‍ ചാരിനിന്ന് ഓണക്കളമിടുന്നത് വാത്സല്യമുള്ള മിഴികളാല്‍ നോക്കി നില്‍ക്കുന്നത്,
കുടീരങ്ങളില്‍ തിരി കൊളുത്താന്‍ വൈകുന്ന് നേരമെന്ന് ഓര്‍മ്മിപ്പിക്കുന്നത്....
അങ്ങനെ അങ്ങനെ എന്തെന്ത് ഓര്‍മ്മകള്‍.....
നന്നായി....(ഒരുകാര്യം,അമ്മ ഒരിക്കലും നമ്മെ വിട്ട് പോവില്ല.....
ഏതെങ്കിലുമൊക്കെ രീതിയില്‍ നമ്മോടൊപ്പം ഉണ്ടാവും...ചിലപ്പോള്‍ ഒരു കര്‍പ്പൂരസുഗന്ധം പോലെ....
മുറ്റത്തെ നന്ദ്യാര്‍വട്ടത്തിന്റെ പൂവുകള്‍ പോലെ....
നാമജപത്തിന്റെ ഈരടിപോലെ....
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...)

Lathika subhash said...

മരിയ്ക്കില്ലല്ലോ ആ ഓർമ്മകൾ.
ഓണം എത്താറായി അല്ലേ ഗീതേച്ചീ.

ജെ പി വെട്ടിയാട്ടില്‍ said...

അങ്ങിനെ ഗീതാജിയുടെ തൂലിക ചചിച്ച് തുടങ്ങിയല്ലേ. ഞാനറിഞ്ഞില്ല.ഇനി നോക്കാം ഈ വഴിക്ക്.
മംഗളങ്ങള്‍ നേരുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

“”നാക്കില ചീന്തിന്റെ തുമ്പില്‍ വിളമ്പിടും

നാലുകൂട്ടം തൊടുകറികള്‍ അമ്മ

കാളനും ഓലനും കായവറുത്തതും

തോരനും അവിയലും കിച്ചടിയും

കുത്തരിച്ചോറു കുഴച്ചുരുട്ടാന്‍ നറു-

നെയ്യും പരിപ്പും പര്‍പ്പടവും

സ്വാദോടെ ഉണ്ണികള്‍ സദ്യയുണ്ണുന്നതു “”

ഇത് വായിച്ചപ്പോള്‍ ഞാനെന്റെ ചേച്ചിയെ ഓര്‍ത്ത് പോയി.എന്റെ ചേച്ചിയുണ്ടാക്കുന്ന അവിയലിന് ഒരു പ്രത്യേക രസമാണ്. അതില്‍ ചേമ്പിന്റെ തണ്ടും പിന്നെ ബീനാമ്മ ഉപയോഗിക്കാത്ത പല കായ്കനികളും ഇടാറുണ്ട്. പിന്നെ പച്ചടിയെല്ലാം കൂട്ടിയിട്ട് എത്ര നാളുകളായി.

ഇനിയിപ്പോള്‍ ആരാ എനിക്കിതൊക്കെ ഉണ്ടാക്കി തരുക. ഈ മാ‍സാവസാനം പുതിയ മരുമകള്‍ വരും. ചെറുക്കന്‍ പെണ്ണ് കെട്ടുന്നു. അവളോട് പറയാം. പക്ഷെ അവള്‍ എറണാംകുളത്ത് കാരിയാ.

ഓണം അടുത്ത് തുടങ്ങിയല്ലോ. ഇക്കുറി ഓണത്തിന് ആവശ്യമുള്ള കറികളുടെ ലിസ്റ്റ് ബീനാമ്മക്ക് കൊടുക്കണം. ഇനി ചുമ്മാ അവളുണ്ടാക്കിയത് മാത്രം കഴിച്ചാല്‍ പറ്റില്ല.

ഏതായാലും ഒരു നല്ല ഓണ സദ്യയെ ഓര്‍മ്മിപ്പിച്ചതിന് ഗീതക്ക് പ്രത്യേകം നന്ദി പറയട്ടെ!

പിന്നെ ഞാന്‍ പണ്ട് വിളിച്ചിരുന്ന പോലെ വിളിക്കുന്നില്ല. എന്റെ അമ്മയുടെ പേരിന്റെ കൂടെ നാട്ടുകാ‍ര്‍ വിളിച്ചിരുന്ന പോലെ. അമ്മയെ ഭാര്‍ഗ്ഗവി ടീച്ചറെന്നാ നാട്ടുകാര്‍ വിളിക്കുക. ഞാന്‍ ചേച്ചിയെന്നും.

smitha adharsh said...

ഓണവും..അമ്മയും ഓര്‍മ്മകളും...
എല്ലാം നന്നായി..

ഗീത said...

ചാണൂ, ത്യേങ്ങ്യാ ഉടച്ചിട്ട് ആ ബയിക്കങ്ങു പോയീനീ?

കാപ്പൂ, കഴിഞ്ഞഓണം ഓര്‍മ്മവരുന്നു. അന്നെത്ര സന്തോഷമായിരുന്നു, വഴക്കുകളൊന്നുമില്ലാതെ. ഇനിയും അതുപോലൊരു ഓണം വരട്ടേ. എല്ലാബൂലോകര്‍ക്കും സന്തോഷം നിറഞ്ഞ ഒരോണമായിരിക്കട്ടേ ഇത്തവണത്തേത്.

ഡോക്ടര്‍, ആദ്യമായി ഇവിടെ വന്നതില്‍ വളരെ സന്തോഷം. അമ്മയുടെ ഓര്‍മ്മകള്‍ എന്നും ഉണ്ടാവും നമ്മളോടൊപ്പം.

നരിക്കുന്നാ,അമ്മയെ മറക്കാന്‍ ആര്‍ക്കു കഴിയും അല്ലേ?

എഴുത്തുകാരി, ഇപ്പോള്‍ നമ്മള്‍ അമ്മമാര്‍. നല്ലൊരു ഓണസ്സദ്യയൊരുക്കി മക്കള്‍ക്കു നല്‍കാം.

പ്രയാന്‍, അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും നല്ലതു തന്നെ ആവും.

കാസിം, ശരിയാണ് ഓര്‍മ്മകള്‍ക്ക് മരണമില്ല, അവ നല്ലതായാലും ചീത്തയായാലും.

ബൈജു, സുഖം തന്നെ. ‘അമ്മ’ - ഇതൊരു അക്ഷരക്കൂട്ടായാല്‍ പോലും അതിനും ഒരു മധുരമുണ്ട്, ഇല്ലേ?

ജോച്ചീ, അമ്മ ജീവിച്ചിരുന്നപ്പോള്‍ ഒരു ശക്തിദുര്‍ഗ്ഗം തന്നെ ആയിരുന്നു എനിക്ക്. നന്ദി ജോച്ചീ.

അനൂപ്,ഓണം വരുമ്പോള്‍ ഓര്‍മ്മകളും ഓടിയെത്തും.

പാവം ഞാന്‍, ശരിയാണ്. അമ്മയുടെ സ്നേഹം ഒരിക്കലും നശിക്കുന്നതല്ല.

സബിതാബാല, അമ്മയെ പറ്റി എത്രസുന്ദരമായി,എത്ര കവിതാമയമായി വര്‍ണ്ണിച്ചിരിക്കുന്നു. ആദ്യസന്ദര്‍ശനത്തിന് സ്വാഗതം ബാല.

വിജയേട്ടാ, വേദനിപ്പിച്ചോ? നമ്മളെ ആവോളം സ്നേഹിച്ച് കടന്നു പോയ അമ്മയെ പറ്റിയുള്ള ഓര്‍മ്മകള്‍ വേദനാജനകം തന്നെ എപ്പോഴും.

ലതീ, തീര്‍ച്ചയായും ഇല്ല. നമ്മള്‍ ജീവിച്ചിരിക്കുവോളം അമ്മയെപറ്റിയുള്ള ഓര്‍മ്മകളും കൂടെയുണ്ടാവും അല്ലേ?

ജെ.പി.ഏട്ടാ,വീണ്ടും തുടങ്ങി കസര്‍ത്ത്. ഇത്തവണ നല്ലൊരു ഓണസ്സദ്യ ബീനാമ്മ അല്ലെങ്കില്‍ മരുമോള്‍ ഉണ്ടാക്കിത്തരും തീര്‍ച്ച. അമ്മസ്ഥാനത്തു നിന്ന ഒരു ചേച്ചി ഉണ്ടായിരുന്നത് ഭാഗ്യം തന്നെ.

സ്മിത, ഓണത്തോടൊപ്പം എത്തും ഓര്‍മ്മകളും.

എല്ലാവര്‍ക്കും ഓണാശംസകള്‍ മുന്‍‌കൂറായി.

ബഷീർ said...

അമ്മയുടെ ഓർമ്മകൾ മരണമില്ലാതെ തുടരട്ടെ..

smiley said...

കവിത വായിച്ചപ്പോൾ അമ്മയെ കണ്ടതു പോലെ.. കണ്ണിലും, വായിലും നനവ്‌..

നന്ദി

OAB/ഒഎബി said...

ഇല്ല,ആ മധുരത്തെ മറക്കാൻ..ഒരിക്കലുമില്ല.

എന്റുമ്മയുണ്ടാക്കുന്ന ദോശ, പുളിങ്കറി. ഇല്ല, നാല് കൊല്ലമായി കഴിച്ചിട്ടില്ല. ഇനി ഈ ദുനിയാവിൽ വച്ച് കഴിക്കാനും പറ്റില്ല. എങ്കിലും ആഗ്രഹിക്കുന്നു. ഒരിക്കൽ കൂടി, ഒരിക്കൽ മാത്രം.... അറിയാം വെറും മോഹം...

വരവൂരാൻ said...

ഇന്നില്ലയെന്നമ്മ സദ്യയൊരുക്കുവാന്‍
ഇല്ല വരില്ലിനി പാലടയൂട്ടുവാന്‍
എന്നാലുമിന്നും നുകര്‍ന്നിടുന്നെന്‍ മനം
അമ്മതന്‍ സ്നേഹമാം പാലടപ്പായസം

അമ്മ തന്നെ ഓണമല്ലേ..
അമ്മ നൽകിയതല്ലാം ഓണസ്സദ്യയുമല്ലേ

Sureshkumar Punjhayil said...

അമ്മ ഒരുക്കുന്ന ഓണസ്സദ്യ. Manassu niranju, Vayarum...!

Ashamsakal...!

Rahul Soman said...

Geetha Chechi,

Kavitha nannayi, Vedanayum mannasilayi. Pakshe amma akasthu oru tharamayi minni nokunund mole. Ee onam mathramalla ella onathinum ammayude anugrahamundavum. Nhan oru cheriya kavi anu. Samayamullapol ente blog nokamo? http://rahulsreepadmam.blogspot.com/

Rejesh Keloth said...

Hi Geethechi.... nannayirikkunnu.... :) I will miss Onam this year too... kollangalkku munpulla etho onathinu naatil ellarumothu aghoshichathu ipolum ormayil thangi nilkkunnu... nandi, athellam veendum ormippichathinu... :)

the man to walk with said...

ishtaayi

Krishnamurthi Balaji said...

Geetha, aashamsakaL! nalloru kavitha! ONa sadhya kazhiCHa thrupthi uNdAyAlum manassilenthO oru vishamavum thOnni! vishamikkaruthu! pettammayayum aCHanayum Orkkunna piLLArennum
nannAvum! kavithakaL ezhuthi thudaruka! aashamsakaL ! - K.Balaji