Saturday, June 6, 2009

കുഞ്ഞും തുമ്പിയും

തുമ്പീ പോരൂ കൂടേ നീ

തുമ്പപ്പൂവിന്‍ തേനൂട്ടാം

ചെത്തിമന്ദാരങ്ങള്‍ ചെമ്പകമൊട്ടുകള്‍

ചേലിലൊരുക്കീടാം -

നല്ലൊരുകൂടൊരുക്കീടാം - തുമ്പീ -

കൂടൊരുക്കീടാം.

*** *** ***

പൊന്‍വെയിലില്‍ തത്തിക്കളിക്കാന്‍

ഞാനും കൂടീടാം - നിന്നൊപ്പം

ഞാനും കൂടീടാം.

പനിനീരു പൂശിയ പട്ടു വിശറിയാല്‍

പൂമേനിയാറ്റീടാം - പട്ടിളം

പൂമേനിയാറ്റീടാം.

*** *** ***

തെളിനീരില്‍ മുങ്ങിക്കുളിക്കാന്‍

ഞാനും കൂടീടാം - നിന്നൊപ്പം

ഞാനും കൂടീടാം

ഇളനീരിന്‍ ശീതള പാനീയമേകാം

പൈദാഹമാറ്റീടാം - നിന്നുടേ

പൈദാഹമാറ്റീടാം.

----------------------

K.C. Geetha.

11 comments:

അനില്‍@ബ്ലോഗ് // anil said...

ഗീതച്ചേച്ചി,
ബ്ലോഗ് തുറന്നു തന്നതില്‍ സന്തോഷം.

ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ഒത്തിരി നാളുകൾക്ക് ശേഷം ഗീതടീച്ചറുടെ കവിത.ബ്ലോഗ്ഗ് ഞങ്ങൾക്കായി തുറന്നു തന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം തോന്നണു.കുഞ്ഞു തുമ്പിയെയും കുഞ്ഞിനേം ഇഷ്ടായി

ചങ്കരന്‍ said...

വന്നല്ലോ വനമാല! നല്ല കവിത മോള്‍ക്ക് ചൊല്ലിക്കൊടുത്തു നോക്കട്ടെ.

ഹരീഷ് തൊടുപുഴ said...

ഗീതാമ്മേ;

ഇപ്പോള്‍ ഒന്നേ പറയാനുള്ളൂ;

ഈ മീറ്റിനു പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു...

http://kalyanasaugandikam.blogspot.com/2009/06/blog-post.html

Rare Rose said...

ഗീതേച്ചീ..,കുഞ്ഞിക്കവിത കൊള്ളാം ട്ടോ...:)

ഓ:ടോ:‌
ബാക്കി പോസ്റ്റുകളൊക്കെ എവിടെ പോയി..ആകെ മൂണെണ്ണമേ ഉള്ളല്ലോ ഇപ്പോള്‍..

Lathika subhash said...

ഗീതേച്ചീ,
എത്രനാളായി കണ്ടിട്ട്?
കുഞ്ഞിക്കവിത രണ്ടുവട്ടം ചൊല്ലി രസിച്ചു.

Typist | എഴുത്തുകാരി said...

കുഞ്ഞിക്കവിതയും കുഞ്ഞിനേം തുമ്പീനേം ഒക്കെ ഇഷ്ടായി.

ഗീത said...

അനില്‍, കാന്താരി,ചങ്കരന്‍, ഹരീഷ്, റോസ്, ലതി, എഴുത്തുകാരി - കൂട്ടുകാരെയെല്ലാം വീണ്ടും ഈ മുറ്റത്ത് കണ്ടതില്‍ എത്ര സന്തോഷമുണ്ടെന്നോ.
ഇടക്ക് ഒരു വിഷമമുണ്ടായപ്പോള്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തു. പിന്നേയും ഇതാ വന്നിരിക്കുന്നു.
അനില്‍, കാന്താരി, ബ്ലോഗ് പൂട്ടി വച്ചതല്ല. ചങ്കരാ ആ കമന്റ് ഇഷ്ടായി.
ഹരീഷ്, ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ ആവുന്നതും ശ്രമിക്കാം. നന്ദിയുണ്ട് ക്ഷണനത്തിന്.
റോസേ, ഇതത്രനല്ല കവിതയൊന്നുമല്ല. ബാക്കിയൊക്കെ ഡിലീറ്റി.
ലതീ, എഴുത്തുകാരീ, രണ്ടുപേരേം ഞാന്‍ കണ്ടു കണ്‍‌നിറയെ ! മീറ്റിലെ ഫോട്ടോകള്‍ ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ട്.

കൂട്ടുകാരേ, നിങ്ങള്‍ എന്നെ മറന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തന്നെ മനസ്സു നിറയെ സന്തോഷം. നന്ദി എല്ലാവര്‍ക്കും.

കാപ്പിലാന്‍ said...

എന്‍റെ ദൈവമേ , ഞാന്‍ എന്തായീ കാണുന്നേ .. സന്തോഷമായി ..വളരെ സന്തോഷം ..നന്ദി ചേച്ചി .

എന്നാലും എനിക്ക് ഒരു പരാതി ഉണ്ട് . എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഇത് തുറന്നപ്പോള്‍ .എന്നാലും വേണ്ടീല .സന്തോഷമായി .

കാപ്പിലാന്‍ said...

ഭാവഗാനങ്ങളുടെ വാതായനങ്ങള്‍ വായനക്കായി വീണ്ടും തുറന്ന ചേച്ചി അഭിനന്ദനങള്‍ .


നാളത്തെ ബ്ലോത്രം പത്രത്തില്‍ ഈ വാര്‍ത്ത കൊടുക്കാന്‍ പറയാം .

ഗീത said...

കാപ്പൂ‍, അങ്ങനെ പറയാനും വേണ്ടിയൊന്നും ഇല്ല.

“ഭാവഗാനങ്ങളുടെ വാതായനങ്ങള്‍ വായനക്കായി വീണ്ടും തുറന്ന ...”
എന്റെയീ പൊട്ടബ്ലോഗിനെ പറ്റി ഇത്ര വലിയവാക്കുകള്‍ ഒന്നും പറയരുതേ. ആ വാക്കുകള്‍ക്കു കൂടി സങ്കടം വരും.