Thursday, June 11, 2009

കമലയെന്ന കമലപ്പൂ

കമലേ നീയൊരു കമലപ്പൂ

കനിവിന്‍ കാഞ്ചനദ്യുതി ചിന്നും

കതിരവനെ പ്രണയിച്ച

കാമിനിയാം കമലപ്പൂ

*** *** ***

താരും തളിരുമണിഞ്ഞ പ്രകൃതിപോല്‍ ചേതോഹരി നീ

സ്നേഹത്തിന്‍ മധുകണങ്ങളൊളിപ്പിച്ച കലിക തന്‍ മുഗ്‌ധസൗന്ദര്യം നീ

വാല്‍സല്യത്തേന്‍ചോരും മൊഴികള്‍ തന്‍ കിളിക്കൊഞ്ചല്‍ നീ

നീരജലോചനന്‍ തന്‍ നിഷ്കളങ്കമാനസപ്രണയിനി നീ


*** *** ***

സാഹിതീസരസ്സില്‍ വിടര്‍ന്നു വിലസിയ സഹസ്രാരപത്മമേ

സര്‍ഗ്ഗാത്മകത തന്‍ ഉത്തുംഗപദങ്ങളേറിയ സൗന്ദര്യധാമമേ

സീമാതീതസ്നേഹം പകരാനും നുകരാനും കൊതിച്ച സ്നേഹഗായികേ

സഹസ്രകോടി കരങ്ങളാലര്‍പ്പിക്കുന്നു നിനക്കു പ്രണാമം.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------

കെ.സി.ഗീത.

Copyright (C) K.C.Geetha.

25 comments:

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിരിക്കുന്നു.
ആശംസകള്‍......
വെള്ളായണി

പാമരന്‍ said...

welcome back!

പ്രയാണ്‍ said...

ആശംസകള്‍......

ശ്രീ said...

കൊള്ളാം ചേച്ചീ...

കാപ്പിലാന്‍ said...

കലയെന്ന കമലപ്പൂ കലക്കി :)
ആശംസകള്‍

മാണിക്യം said...

ഗീത തിരികെ വന്നതില്‍ സന്തോഷം!!
:)


തിരശീലക്ക് പിന്നിലേക്ക് അരങ്ങൊഴിയുന്നവര്‍ ഉണ്ടാക്കുന്ന ശൂന്യത
അതും മാധവികുട്ടിയെ പോലെ ഒരാള്‍ ....
നഷ്ടം തന്നെ...
അതുല്യ കലാകാരിക്കു ആദരാഞ്ജലികള്‍...!!

വായന said...

ആശംസകള്‍...

ജ്വാല said...

ഈ സമര്‍പ്പണ ഗീതം നന്നായിരിക്കുന്നു.

കാട്ടിപ്പരുത്തി said...

അഭിനന്ദനങ്ങള്‍:

എന്റെ ഒരു ചെറിയ കുറിപ്പുണ്ടിവിടെ

ഇതിലൂടെ ഒന്നു കണ്ണോടിക്കാമോ?

Typist | എഴുത്തുകാരി said...

കമലയെന്ന കമലപ്പൂവിനു് പ്രണാമം, ആദരാഞ്ചലികള്‍.

ചാണക്യന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്...

തിരിച്ചു വന്നതില്‍ സന്തോഷിക്കുന്നു..എഴുത്ത് തുടരുക...ആശംസകള്‍..

ഗീത said...

ശ്രീ വിജയന്‍ സാര്‍, ആദ്യസന്ദര്‍ശനത്തിന് നന്ദി.
പാമു, നന്ദി.
പ്രയാന്‍ ആശംസ സ്വീകരിച്ചു.
ശ്രീ, സന്തോഷം.
കാപ്പു, ‘കല‘യെ കുറിച്ചല്ല, കമലയെ കുറിച്ചാ എഴുതിയത്.
മാണിക്യേച്ചീ, സന്തോഷം.
സാപ്പി, ജ്വാല - ഈ 2 പുതിയ കൂട്ടുകാര്‍ക്കും സ്വാഗതം.
കാട്ടിപ്പരുത്തി, നന്ദി. കാട്ടിപ്പരുത്തിയുടെ പേജില്‍ പോയി എല്ലാം വായിച്ചു.
എഴുത്തുകാരീ, പ്രണാമം അര്‍പ്പിക്കാന്‍ കൂട്ടായെത്തിയതില്‍ വളരെ സന്തോഷം.

ശ്രീമതി കമലാദാസിന്റെ കുറേ കഥകള്‍ വായിച്ചിട്ടുണ്ട്. ആ കഥകളിലെ പ്രമേയവും ശൈലിയുമൊക്കെ മറ്റുള്ളതില്‍ നിന്ന്‌ വളരെ വ്യത്യസ്ഥമായതെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. പിന്നെ അവരുടെ ആ സംസാര രീതി. അതു കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു. കോളേജില്‍ ഒരു ഫങ്ഷന് അവര്‍ വന്നിരുന്നു. അന്ന്‌ പെണ്‍‌ കുട്ടികള്‍ക്ക് ധാരാളം നല്ല ഉപദേശങ്ങള്‍ അവര്‍ നല്‍കി. കറുപ്പു നിറമാര്‍ന്ന സാരിയില്‍ പൊതിഞ്ഞ അന്നത്തെ അവരുടെ രൂപവും ആ വാക്കുകളും ഒക്കെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
സാഹിത്യലോകത്തെ ആ വെള്ളിനക്ഷത്രത്തിന് ആദരാഞ്ജലികള്‍.

ഗീത said...

അയ്യോ ചാണു ഇതെപ്പോള്‍ വന്നു? എനിക്കും സന്തോഷമായി കേട്ടോ നിങ്ങളെയൊക്കെ വീണ്ടും ഇവിടെ കാണാന്‍ പറ്റിയതില്‍.

Lathika subhash said...

ഗീതേച്ചിയേ..........
ഒരുപാടുനാളായി..എങ്കിലും കണ്ടതിൽ സന്തോഷം.

കമലപ്പൂവ് ഓർമ്മയായി.
സ്നേഹത്തിനുവേണ്ടി ഒരുപാടു കൊതിച്ച മലയാളത്തിന്റെ നീർമാതളപൂവിനു ആദരാഞ്ജലികൾ!

poor-me/പാവം-ഞാന്‍ said...

Salute her with you.

smitha adharsh said...

ഇത് രണ്ടു ദിവസം മുന്ന് വായിച്ചു പോയിരുന്നു..കമന്റാന്‍ നിന്നില്ല..പ്രാരാബ്ധം ഉണ്ടായിരുന്നു..
എവിടെയായിരുന്നു?
ഇടയ്ക്കെങ്കിലും വിചാരിക്കാറുണ്ട് കാണാറില്ലല്ലോ എന്ന്..
കമല പ്പൂ..അസ്സലായി ട്ടോ.

ജിജ സുബ്രഹ്മണ്യൻ said...

കമലയെന്ന കമലപ്പൂ നന്നായി.ഇഷ്ടമായീ

ഗീത said...

ലതിയെ കണ്ടതിലും സന്തോഷം. ആ കമലപ്പൂവിന്റെ സുഗന്ധം മായാതെ നില്‍ക്കും.
പാവം ഞാന്‍,നന്ദി.
സ്മിത, ആ പ്രാരാബ്ധം എന്തെന്ന് മനസ്സിലാവും. എന്നാലും അതൊരു സംതൃപ്തി തരുന്ന ജോലിയല്ലേ? തിരക്കിനിടയിലും ഇവിടെ വന്നതില്‍ സന്തോഷം സ്മിതേ.
കാന്താരീ, സന്തോഷമുണ്ട് നിങ്ങളെയൊക്കെ വീണ്ടും കണ്ടതില്‍.

ബഷീർ said...

കമലയെന്ന കമലപ്പൂ . ..നല്ല വരികൾ


ഓ.ടോ: അപ്പോൾ ഒളിവിലായിരുന്നോ ? പൂച്ചകളൊക്കെ വിശന്ന് വലഞ്ഞ് കാണുമല്ലോ :(

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

തെച്ചിപ്പൂ...പിച്ചകപ്പൂ എന്നൊക്കെ കേട്ടിട്ടുണ്ട്...........കമലപ്പൂ ആദ്യമായിട്ടാണ്...എന്നാലും കേള്‍ക്കാന്‍ രസമുണ്ട്................ഇനിയും പലപലപ്പൂക്കളുമായി വരാന്‍ മിസ് ഗീതക്കു കഴിയട്ടെ എന്നാശംസിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

ചേച്ചിക്ക്..

‘ഈണ’ത്തിലെ പാട്ട് കേട്ടു.
അവീടുന്ന് കിരണ്‍ പാടിയ താരാട്ടിന്റെ ലിങ്കില്‍ പോയി.
കയ്യില്‍ അപ്പോള്‍ അമ്മു(അമൃത)വുണ്ടായിരുന്നു.അടുത്തുണ്ടായിരുന്ന മീനുവിനോട് ഞാന്‍ പറഞ്ഞു,മോളേ..ഇത് ഗീതറ്റീച്ചര്‍ അമ്മൂന് ഡെഡിക്കേറ്റ് ചെയ്ത താരാട്ടാണ്.
അവള്‍ സങ്കടത്തോടെ,അച്ഛാ..എനിക്കും കൂടി ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യാന്‍ റ്റീച്ചറോട് പറയൂ എന്നുപറഞ്ഞപ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെ ക്ലിക്ക് ചെയ്തതായിരുന്നു.

ഇവിടെ വീണ്ടും പാട്ടുകള്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്!

ആ താരാട്ട് കേട്ടുകേട്ടുവളര്‍ന്ന് അമ്മൂന് ഒരു വയസ്സായി!താരാട്ടിനുമാത്രം വയസ്സാവില്ലല്ലൊ!

താരകൻ said...

വൈകിയാണെങ്കിലും പ്രണാമമർപ്പിക്കാൻ ഞാനും പങ്കു ചേരുന്നു.

Sureshkumar Punjhayil said...

Enteyum pranamam ....!!!

പാമരന്‍ said...

great. ithil param enthu anjali!

ഗീത said...

എല്ലാവരോടും ആദ്യം തന്നെ മാപ്പു പറയുന്നു. മറുപടി ഇത്ര വൈകിയതില്‍. ഭയങ്കര മടി. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.

ബഷീര്‍, സന്തോഷം. ഒളിവില്‍ പോയപ്പോള്‍ പൂച്ചകളേയും കൂടെ കൂട്ടിയിരുന്നു. എന്നും അവര്‍ മൃഷ്ടാന്നഭോജനം കൊടുത്തിട്ടേ ഞാന്‍ കഴിച്ചുള്ളു. പോരേ?

ജെ.പി.,കമലപ്പൂവെന്നാല്‍ താമരപ്പൂ എന്നല്ലേ? അല്ല, അങ്ങനാ എന്റെ വിചാരം. തെറ്റുണ്ടോ ആവോ? ആരെങ്കിലും പറഞ്ഞു തരണേ.

ഹരിയണ്ണാ, എത്ര നാളായി കണ്ടിട്ട്! ആ എഴുതിയതൊക്കെ വായിച്ച് സങ്കടം തോന്നി. മീനു മോള്‍ക്കായി മാത്രം ഒന്നെഴുതും. അമ്മൂന് ഒന്നാം പിറന്നാള് കഴിഞ്ഞെന്നറിഞ്ഞതില്‍ സന്തോഷം. കുഞ്ഞിന് പിറന്നാളാശംസകള്‍.

താരകന്, കൂട്ടു വന്നതില്‍ സന്തോഷം

സുരേഷ്, ആദ്യമായി ഇവിടെ വന്നതല്ലേ. സ്വാഗതം.

പാമു, ഓ നമ്മളൊക്കെ ഇവിടെ ജീവിച്ചിരുപ്പുണ്ടോന്നു നോക്കാന്‍ വന്നതാരിക്കും. നമോവാകം.