Saturday, June 6, 2009

ദേവീ........

വാണീമണീ ദേവി സരസ്വതീ
വാഗ്‌ വിലാസിനി വരദായിനീ
വാണിയായ്‌,വിദ്യയായ്‌, വിജ്ഞാനമായ്‌
വിളങ്ങേണമടിയനില്‍ എന്നുമംബേ

** ** **
അഷ്ടരൂപധാരിണീ അനഘപ്രഭാമയീ
ശിഷ്ടജനപ്രിയേ ശിവശങ്കരീ
അജ്ഞാനമാം കൊടും തമസ്സിന്‍ മറ നീക്കി
അടിയനില്‍ ‍ചൊരിയണേ ജ്ഞാനപ്രഭാപൂരം

** ** **
ജ്ഞാനരൂപേണയെന്‍ അകതാരിലും
നാദരൂപേണയെന്‍ കണ്ഠത്തിലും
വീണാധ്വനികളായെന്‍ വിരല്‍ത്തുമ്പിലും
വാണരുളീടണേ വീണാധാരിണീ

** ** **
ശസ്ത്രശാസ്ത്രങ്ങള്‍ തന്‍ അധിദേവതേ
ശരണമേകീടണേ തൃപ്പാദപത്മേ
സംഗീതപൂജയാല്‍ നിത്യം ഉപാസിക്കാന്‍
‍സംഗതിയാകണേ ജഗദംബികേ

രചന : കെ. സി. ഗീത.
Copyright(C) 2007, K.C. Geetha.

3 comments:

കാപ്പിലാന്‍ said...

നല്ലൊരു പ്രാര്‍ത്ഥനാഗീതം , അപ്പോള്‍ പ്രാര്‍ത്ഥനയെല്ലാം നടത്തിയാണ് ബ്ലോഗ്‌ തുറന്നതും ,തുമ്പിയെ വിളിച്ചു കുഞ്ഞിനെ കാണിച്ചു കൊടുത്തതും അല്ലേ :)

ഗീത said...

കാപ്പൂ, ഇതു ഞാന്‍ ബ്ലോഗ് തുടങ്ങിയ കാലത്ത് പോസ്റ്റിയിരുന്നു.പക്ഷേ അന്നു നമ്മള്‍ പരിചയപ്പെട്ടിട്ടില്ല. അതുകൊണ്ട് കാപ്പു ഇതു കണ്ടുകാണില്ല.

ഈ പാട്ട് എഴുതിയിട്ടു തന്നെ പതിമൂന്നു വര്‍ഷം കഴിഞ്ഞു.

bhoolokajalakam said...

കൊള്ളാം ഗീത അഭിനന്ദന്‍സ്